ഓടുന്ന ബസില്‍നിന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ തെറിച്ചുവീണു
text_fieldsകോഴിക്കോട്: ഓട്ടോമാറ്റിക് വാതിൽ തുറന്നുപോയതിനെ തുട൪ന്ന് ഓടുന്ന ബസിൽനിന്ന് തെറിച്ചുവീണ് രണ്ട് വിദ്യാ൪ഥിനികൾക്ക് പരിക്ക്. ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ഫാ൪മസിയിലെ ഡി.ഫാം ഒന്നാം വ൪ഷ വിദ്യാ൪ഥിനികളായ ഉള്ള്യേരി കക്കഞ്ചേരി സി.പി. ഹൗസിൽ ഇമ്പിച്ചി മൊയ്തീൻെറ മകൾ ഷഹാന (18), ഉള്ള്യേരി അൽമിനാത്ത് ഹൗസിൽ ഇബ്രാഹിം കുട്ടിയുടെ മകൾ ജസ്നി (18) എന്നിവരാണ് അപകടത്തിൽ പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷഹാന ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജസ്നിയെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മാനാഞ്ചിറ സെൻട്രൽ ലൈബ്രറി പരിസരത്താണ് അപകടം. കുറ്റ്യാടി റൂട്ടിലോടുന്ന ഗോകുലം ബസിൻെറ മുൻവാതിൽ നേരാംവണ്ണം അടയാത്തതാണ് അപകടത്തിനിടയാക്കിയത്.
മദ്യനിരോധന സമിതി സത്യഗ്രഹ പന്തലിൽ നിന്നെത്തിയ പ്രവ൪ത്തകരാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
