പീഡനത്തിനിരയായ യുവതി ട്രെയിനില്‍നിന്ന് ചാടി
text_fieldsപട്ന: ട്രെയിനിൽ ലൈംഗിക പീഡനത്തിനിരയായ യുവതിക്ക് ബ്രഹ്മപുത്ര മെയിലിൽനിന്ന് ചാടി ഗുരുതര പരിക്ക്. വ്യാഴാഴ്ച ബിഹാറിലെ ബിഹ്ത, അറ സ്റ്റേഷനുകൾക്കിടെ വെച്ചാണ് പീഡനത്തെതുട൪ന്ന് യുവതി ട്രെയിനിൽ നിന്ന് ചാടിയത്. സൈനികനടക്കം രണ്ടുപേ൪ ലൈംഗികമായി പീഡിപ്പിച്ചതിനെ തുട൪ന്ന് ട്രെയിനിൽനിന്ന് ചാടിയ യുവതി ആശുപത്രിയിൽ മരണത്തോട് മല്ലടിച്ചുകഴിയുകയാണ്. പെൺകുട്ടിയെ പീഡിപ്പിച്ച ഇന്ത്യൻ കരസേനയിലെ സൈനികനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പശ്ചിമ ബംഗാളിലെ ഡാ൪ജീലിങ് സ്വദേശിയായ പെൺകുട്ടി അസമിലെ ഗുവാഹതിയിൽനിന്നാണ് ട്രെയിൻ കയറിയതെന്നാണ് വിവരമെന്നും സാരമായി പരിക്കേറ്റതിനാൽ മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസിനോടും റെയിൽവേ പൊലീസിനോടും എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കുറ്റപത്രം സമ൪പ്പിക്കാൻ നി൪ദേശിച്ചതായി ഐ.ജി അരവിന്ദ് പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
