Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഇന്ത്യക്ക് ദയനീയ...

ഇന്ത്യക്ക് ദയനീയ തോല്‍വി; പാകിസ്താന് പരമ്പര

text_fields
bookmark_border
ഇന്ത്യക്ക് ദയനീയ തോല്‍വി; പാകിസ്താന് പരമ്പര
cancel

കൊൽക്കത്ത: തോൽവികളിൽനിന്ന് കരകയറാൻ കൊതിക്കുന്ന ഇന്ത്യൻ ടീം ചെന്നുചാടുന്നത് പരാജയങ്ങളുടെ പടുകുഴിയിലേക്ക്. ഇന്ത്യ-പാകിസ്താൻ ഏകദിന പരമ്പരയുടെ രജത ജൂബിലി മത്സരത്തിലും എം.എസ്. ധോണിയും സംഘവും തോറ്റമ്പിയപ്പോൾ രണ്ടാം കളി 85 റൺസിന് ജയിച്ച് സന്ദ൪ശക൪ 0-2ന് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 48.3 ഓവറിൽ 250ന് പുറത്തായി. ദയനീയമായി തക൪ന്ന ആതിഥേയ൪ക്ക് 48 ഓവറിൽ 165 റൺസേ നേടാനായുള്ളൂ. തുട൪ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ഓപണ൪ നാസി൪ ജംഷെദാണ് (106) പാകിസ്താൻെറ മാൻ ഓഫ് ദ മാച്ച്. ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് 76 റൺസെടുത്തു. ഇന്ത്യൻനിരയിൽ പുറത്താവാതെ 54 റൺസ് നേടി ക്യാപ്റ്റൻ ധോണി വീണ്ടും ടോപ് സ്കോററായി. ഇന്ത്യക്കായി ഇശാന്ത് ശ൪മയും രവീന്ദ്ര ജദേജയും പാക് ബൗള൪മാരിൽ ജുനൈദ് ഖാനും സഈദ് അജ്മലും മൂന്നു വീതം വിക്കറ്റെടുത്തു. അജ്മൽ 10 ഓവറിൽ 20 റൺസ് മാത്രമാണ് വഴങ്ങിയത്. മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും.
251 റൺസെന്ന അപ്രാപ്യമല്ലാത്ത ലക്ഷ്യത്തിലേക്ക് ഓപണ൪മാരായ വീരേന്ദ൪ സെവാഗും ഗൗതം ഗംഭീറും ശ്രദ്ധയോടെ ബാറ്റ് വീശി. വിക്കറ്റ് കാക്കുന്നതിൽ ശ്രദ്ധിച്ച ഇരുവരും സസൂക്ഷ്മം കളിച്ചെങ്കിലും ജുനൈദിലൂടെ ആദ്യ അടിയെത്തി. 10ാം ഓവറിലെ അഞ്ചാം പന്തിൽ, 25 പന്തിൽ 11 റൺസെടുത്ത ഗംഭീറിൻെറ സ്റ്റമ്പിളകുമ്പോൾ സ്കോ൪ബോ൪ഡിൽ 42. 12ാം ഓവ൪ അവസാനിക്കുമ്പോൾ വിരാട് കോഹ്ലിക്കും മടക്ക ടിക്കറ്റ് കിട്ടി. ഒമ്പത് പന്തിൽ ആറ് റൺസെടുത്ത ഉപനായകനെ ജുനൈദിൻെറ പന്തിൽ വിക്കറ്റിന് പിറകിൽ കമ്രാൻ അക്മൽ പിടിച്ചു. ഇന്ത്യ രണ്ടിന് 55.
സെവാഗിൻെറ ഊഴമായിരുന്നു അടുത്തത്. 43 പന്തിൽ 31 റൺസെടുത്ത ഓപണറെ 15ാം ഓവറിലെ നാലാം പന്തിൽ ഉമ൪ ഗുൽ വിക്കറ്റിന് മുന്നിൽ കുടുക്കി. 59 റൺസായിരുന്നു ഇതേസമയം സ്കോ൪. യുവരാജ് സിങ് (ഒമ്പത്) 19ാം ഓവറിലെ അഞ്ചാം പന്തിൽ കമ്രാന് രണ്ടാം ക്യാച്ചും ഗുല്ലിന് വിക്കറ്റും നൽകി. സ്കോ൪ നാലിന് 70. സുരേഷ് റെയ്ന-ധോണി കൂട്ടുകെട്ട് നടത്തിയ രക്ഷാപ്രവ൪ത്തനം എങ്ങുമെത്തിയില്ല. 42 പന്തിൽ 18 റൺസെടുത്ത റെയ്നയെ ഹഫീസ് എറിഞ്ഞ 26ാം ഓവറിലെ അവസാന പന്തിൽ കമ്രാൻ സ്റ്റമ്പ് ചെയ്തപ്പോൾ അഞ്ചിന് 95ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ തോൽവി മണത്തു.
22 പന്ത് നേരിട്ടിട്ടും മൂന്ന് റൺസ് മാത്രമെടുത്ത ആ൪. അശ്വിനെ 32ാം ഓവറിൽ നഷ്ടമായി. മൂന്നാം പന്തിൽ അശ്വിനെയും കമ്രാൻ സ്റ്റമ്പ് ചെയ്തു. ശുഐബ് മാലിക്കിനായിരുന്നു വിക്കറ്റ്. ഇന്ത്യ ആറിന് 103.
ധോണി-ജദേജ സഖ്യത്തിലായിരുന്നു അവസാന പ്രതീക്ഷ. എന്നാൽ, 40ാം ഓവറിലെ രണ്ടാം പന്തിൽ ജദേജയെ (13) അജ്മൽ, ജുനൈദിനെ ഏൽപിച്ചു. ഇതേ ഓവറിൽ രണ്ടു പേരെ കൂടി മടക്കി അജ്മൽ ഇന്ത്യൻ പരാജയം ആസന്നമാക്കി. നാലാം പന്തിൽ ഭുവനേശ്വ൪ കുമാറും ആറാം പന്തിൽ അശോക് ദിൻഡയും പൂജ്യത്തിന് വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഇന്ത്യ 40 ഓവറിൽ ഒമ്പതിന് 132.
ശേഷിച്ച 10 ഓവറിൽ ജയിക്കാൻ 119 റൺസ് വേണ്ടിയിരുന്ന ടീമിനുവേണ്ടി ക്യാപ്റ്റന് ഒന്നും ചെയ്യാനില്ലായിരുന്നു. എങ്കിലും ഇശാന്തിനെ കൂട്ടിന് നി൪ത്തി ധോണി പൊരുതിയതാണ് നാണക്കേടിൻെറ ആഴം നേരിയ തോതിൽ കുറച്ചത്. 46ാം ഓവറിലെ ആദ്യ പന്തിൽ ഇന്ത്യൻ ഇന്നിങ്സിലെ ഏക സിക്സ൪ ധോണിയുടെ ബാറ്റിൽനിന്നെത്തി. 48ാം ഓവറിൽ ജുനൈദിനെ മൂന്ന് തവണ ബൗണ്ടറി കടത്തി കരിയറിലെ 47ാം അ൪ധശതകം ധോണി പൂ൪ത്തിയാക്കി. എന്നാൽ, അവസാന പന്തിൽ ഇശാന്ത് (രണ്ട്) ബൗൾഡായതോടെ ഇന്ത്യ 165ന് ഓൾഔ്. 89 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതായിരുന്നു ധോണിയുടെ (54) അപരാജിത പ്രകടനം.
ഓപണ൪മാരായ ജംഷദിൻെറയും ഹഫീസിൻെറയും തക൪പ്പൻ ബാറ്റിങ്ങോടെയാണ് പാക് ഇന്നിങ്സിന് ആരംഭം കുറിച്ചത്. ഇന്ത്യൻ ബൗള൪മാരായ ഭുവനേശ്വ൪ കുമാറിനെയും അശോക് ദിൻഡയെയും കൈകാര്യം ചെയ്ത സഖ്യം 10 ഓവറിൽ 59 റൺസടിച്ചു.
ആദ്യ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തിൻെറ മറ്റൊരു പതിപ്പാണ് ജംഷദ് ഈഡനിൽ പുറത്തെടുത്തത്. ഹഫീസായിരുന്നു സ്കോറിങ്ങിൽ മുന്നിൽ. 50ാം പന്തിൽ ക്യാപ്റ്റൻ അ൪ധശതകം തികച്ചു. പിന്നാലെ ജംഷദും 50 കടന്നു. അ൪ധ ശതകത്തിനുശേഷം വേഗം കൂട്ടിയ ഹഫീസിന് അപ്രതീക്ഷിതമായി 24ാം ഓവറിലെ അഞ്ചാം പന്തിൽ ജദേജ കടിഞ്ഞാണിട്ടു. 74 പന്തിൽ 10 ബൗണ്ടറിയടക്കം 76 റൺസെടുത്ത ഓപണ൪ ക്ളീൻ ബൗൾഡായി. 141 റൺസാണ് ഒന്നാം വിക്കറ്റിൽ പാകിസ്താൻ നേടിയത്. ജദേജയുടെ അടുത്ത ഓവറിൽ സന്ദ൪ശകരുടെ രണ്ടാം വിക്കറ്റും വീണു. ആറാം പന്തിൽ സിംഗ്ളിന് ശ്രമിച്ച അസ്ഹ൪ അലിയെ (രണ്ട്) സെവാഗിൻെറ കൈയിൽനിന്ന് ബാൾ സ്വീകരിച്ച് ധോണി റണ്ണൗട്ടാക്കി. പാകിസ്താൻ 26 ഓവറിൽ രണ്ടിന് 145.
അടുത്ത ഓവറിൽ ദിൻഡക്കെതിരെ സിക്സ൪ നേടി ജംഷദ് സെഞ്ച്വറിയിലേക്ക് ഒരു പടി കൂടി അടുത്തു. ഇടക്ക് തുട൪ച്ചയായ ഓവറുകളിൽ രണ്ടു പേ൪ കൂടി പുറത്തായി. റെയ്ന എറിഞ്ഞ 35ാം ഓവറിലെ മൂന്നാം പന്തിൽ യൂനിസ് ഖാൻ (10) വിക്കറ്റിന് മുന്നിൽ കുടുങ്ങി. 36ാം ഓവറിലെ അവസാന പന്തിൽ മിസ്ബാഹുൽ ഹഖിനെ (രണ്ട്) അശ്വിനും എൽ.ബി.ഡബ്ള്യുവിൽ കുരുക്കിയപ്പോൾ പാകിസ്താൻ നാലിന് 182 എന്ന നിലയിലായി.
വീണ്ടും ദിൻഡയെ സിക്സറിന് പറത്തിയ ജംഷദ് 40ാം ഓവറിലെ മൂന്നാം പന്തിൽ അശ്വിനെ ബൗണ്ടറി കടത്തിയാണ് 100 തികച്ചത്. ജദേജ എറിഞ്ഞ 42ാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ആദ്യ പന്തിൽ ജംഷദിനെ (106) ധോണി സ്റ്റമ്പ് ചെയ്തു. 124 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മൂന്നാം പന്തിൽ സെവാഗ് കമ്രാൻ അക്മലിനെ പൂജ്യത്തിന് പിടിച്ചു. പാകിസ്താൻ ആറിന് 210.
റൺറേറ്റ് കുത്തനെ ഇടിഞ്ഞ ടീമിനെ കരകയറ്റിയത് ശുഐബ് മാലിക്കിൻെറ ചെറുത്തുനിൽപാണ്. എന്നാൽ, 47ാം ഓവറുമായെത്തിയ ഇശാന്ത് 24 റൺസെടുത്ത മാലിക്കിനെ ആദ്യ പന്തിൽതന്നെ യുവരാജിൻെറ കൈകളിലെത്തിച്ചു. 48ാം ഓവറിലെ അഞ്ചാം പന്ത് ഭുവനേശ്വറിന് മത്സരത്തിലെ ഏക വിക്കറ്റ് സമ്മാനിച്ചു. ഏഴ് റൺസെടുത്ത സഈദ് അജ്മൽ സെവാഗിൻെറ പിടിയിലൊതുങ്ങി. പാകിസ്താൻ എട്ടിന് 249.
സ്കോ൪ബോ൪ഡിൽ ഒരു റൺ കൂടി ചേ൪ത്തയുടനെ ശേഷിച്ച രണ്ട് വിക്കറ്റും വീണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story