ഇരുവൃക്കയും തകരാറിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു
text_fieldsഎടത്തല: വൃക്കകൾ തകരാറിലായി ഗുരുതരാവസ്ഥയിലായ നി൪ധന സ്ത്രീ ചികിത്സാ സഹായം തേടുന്നു. എടത്തല പഞ്ചായത്ത് ഒന്നാം വാ൪ഡ് ഗാന്ധിനഗ൪ കോളനിയിൽ മൂക്കിലാംപറമ്പ് നെഫീസ ജമാലിൻെറ മകൾ ഫാത്തിമയുടെ വൃക്കകളാണ് പ്രവ൪ത്തനരഹിതമായത്. രോഗം മൂ൪ച്ഛിച്ചതിനെ തുട൪ന്ന് വെൽകെയ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭ൪ത്താവ് കൂലിപ്പണിക്കാരനാണ്. ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന കുടുംബം മറ്റുള്ളവരുടെ സഹായത്താലും മറ്റും ചികിത്സക്കായി ഇതുവരെ മൂന്നുലക്ഷം രൂപ ചെലവിട്ടു. ഗാന്ധിനഗ൪ റസിഡൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഇവ൪ക്കായി ചികിത്സാ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. എം.പിമാരായ പി. രാജീവ്, കെ.പി. ധനപാലൻ, അൻവ൪ സാദത്ത് എം.എൽ.എ എന്നിവ൪ രക്ഷാധികാരികളായും എടത്തല പഞ്ചായത്ത് പ്രസിഡൻറ് എം.എ.എം. മുനീ൪ ചെയ൪മാനുമായാണ് ചികിത്സാ സഹായ സമിതി പ്രവ൪ത്തിക്കുന്നത്. എടത്തല സ൪വീസ് സഹകരണ ബാങ്ക് ചൂണ്ടി ശാഖയിലെ 1255ാം നമ്പ൪ അക്കൗണ്ടിലാണ് സഹായങ്ങൾ അയക്കേണ്ടത്. സഹായനിധി സെക്രട്ടറിയുടെ ഫോൺ: 9496067536, 9400336433, 9847114000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
