ചാലപ്പുറത്തെ മാലിന്യമുക്തമാക്കാന്‍ വിദ്യാര്‍ഥികളും
text_fieldsകോഴിക്കോട്: മാലിന്യരഹിത ചാലപ്പുറത്തിനായി വിദ്യാ൪ഥികളും. തളി സാമൂതിരി ഹയ൪ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയ൪മാരാണ് ക്രിസ്മസ് അവധികാലത്ത് മാലിന്യമുക്തചാലപ്പുറത്തിനായി നാട്ടുകാ൪ക്കൊപ്പം പ്രവ൪ത്തിക്കുന്നത് . സ്കൂളിലെ 50 വിദ്യാ൪ഥികളും ചാലപ്പുറം രക്ഷാസമിതിയും സംയുക്തമായാണ് ‘മാലിന്യമുക്തചാലപ്പുറം പദ്ധതി’ നടപ്പാക്കുന്നത്.
സപ്തദിനക്യാമ്പിൻെറ ഭാഗമായുളള പ്രവ൪ത്തനത്തിൽ വീടുകളിൽ പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കൽ, ഒരു വീട്ടിൽ ഒരു വേപ്പു മരം, വീട്ടിൽ ഒരു അടുക്കളത്തോട്ടം എന്നീ പദ്ധതികളാണ് വിദ്യാ൪ഥികൾ ക്യാമ്പിൻെറ ഭാഗമായി പ്രധാനമായും ചെയ്യുന്നത്. ചാലപ്പുറം ഗണപത് ജി.എച്ച്.എസ്.എസിലാണ് സപ്തദിനക്യാമ്പ് നടക്കുന്നത്.
1200 രൂപ ചെലവ് വരുന്ന പൈപ്പ് കമ്പോസ്റ്റ് വിദ്യാ൪ഥികൾ വീടുകളിൽ സ്ഥാപിച്ചു കൊടുക്കുന്നത് 850 രൂപക്കാണ്.
ഒരു മീറ്റ൪ നീളവും ഏട്ട് ഇഞ്ച് വ്യാസവുമുളള പൈപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വീടുകളിലെ മാലിന്യം ഈ പൈപ്പുകളിൽ നിക്ഷേപിക്കാം. ഒരു മാസത്തിന് ശേഷം ഇവ വളമായി ഉപയോഗിക്കുകയും ചെയ്യാം. പ്രദേശത്തെ 240 വീടുകളിൽ ഇതിനകം പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചു കഴിഞ്ഞു.
ആവശ്യമുളള വീടുകളിൽ ഏകദിനക്യാമ്പുകൾ സംഘടിപ്പിച്ച് സ്ഥാപിച്ചുകൊടുക്കുമെന്ന് ക്യാമ്പ് ഡയറക്ട൪ വി. സജീവ് പറഞ്ഞു. പ്രദേശത്തെ പ്ളാസ്റ്റിക് മാലിന്യങ്ങൾ വിദ്യാ൪ഥികൾ എടുത്തുമാറ്റുന്നുണ്ട്.
ഇതിന് പുറമെ ചാലപ്പുറം രക്ഷാസമിതിയിലെ എല്ലാ അംഗങ്ങളുടെയും വീട്ടുകളിൽ സൗജന്യമായി വേപ്പിൻ തൈകളും വിദ്യാ൪ഥികൾ നടുന്നുണ്ട്. വീടുകളിലേക്കുളള പച്ചക്കറികൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതിരിക്കാനായി വീട്ടിൽ ഒരു അടുക്കളത്തോട്ടം പദ്ധതിയും നടപ്പാക്കുന്നു.
രക്ഷാസമിതി അംഗങ്ങളുടെ വീടുകളിൽ കൃഷിവകുപ്പിൻെറ സഹായത്തോടെ അടുക്കളത്തോട്ടത്തിനാവശ്യമായ വിത്ത്, വളം, തൈകൾ എന്നിവ സൗജന്യമായി വിതരണം ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനാവശ്യമായ വളം പൈപ്പ് കമ്പോസ്റ്റിൽ നിന്ന് ലഭിക്കും. കഴിഞ്ഞ 22ന് ആരംഭിച്ച ക്യാമ്പ് ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
