യു.എന്‍ ബജറ്റ്: ഇന്ത്യ വിഹിതം കൂട്ടി
text_fieldsയു.എൻ: ഐക്യരാഷ്ട്ര സഭയുടെ 2012-2013 വ൪ഷത്തേക്കുള്ള ബജറ്റിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിഹിതം വ൪ധിപ്പിച്ചു. മൊത്തം ബജറ്റിൽ അഞ്ചു ശതമാനം വ൪ധന വരുത്താനാണ് ജനറൽ അസംബ്ളി തീരുമാനിച്ചത്. 515 കോടി യു.എസ് ഡോളറായിരുന്നു നിലവിലെ ബജറ്റ്. വ൪ധനയോടെ അത് 540 കോടി ഡോളറായി ഉയരും.
2013ൽ 33 രാഷ്ട്രീയദൗത്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ പരിഗണനയിലുള്ളത്. സിറിയ, യമൻ, ലിബിയ, സുഡാൻ, അഫ്ഗാനിസ്താൻ, ഇറാഖ് എന്നീ രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ദൗത്യങ്ങൾ. ദൗത്യങ്ങളുടെ ചെലവും യു.എൻ പെൻഷനേഴ്സിനുള്ള പണവുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
ഇന്ത്യയുടെ വിഹിതത്തിൽ 24 ശതമാനം വ൪ധനയും ചൈനക്ക് 61 ശതമാനം വ൪ധനയുമാണുണ്ടാവുക. ബ്രസീൽ 82 ശതമാനം വ൪ധനക്ക് സമ്മതിച്ചിട്ടുണ്ട്. അതേസമയം, യു.എസിൻെറ വിഹിതം പഴയ പടി നിലനിൽക്കും. നിലവിൽ ബജറ്റിൻെറ 22 ശതമാനമാണ് യു.എസിൻെറ സംഭാവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
