ജില്ലാ ഉപഭോക്തൃ ഫോറങ്ങളില്‍ പരാതികള്‍ കെട്ടിക്കിടക്കുന്നു
text_fieldsകൊച്ചി: സംസ്ഥാനത്തെ ജില്ലാ ഉപഭോക്തൃ ഫോറങ്ങളിൽ 21 വ൪ഷം വരെ പഴക്കമുള്ള പരാതികൾ തീ൪പ്പാക്കാതെ കെട്ടിക്കിടക്കുന്നു. മൂന്നുമാസങ്ങൾക്കകം പരാതികളിൽ തീ൪പ്പുണ്ടാകണമെന്ന് ഉപഭോക്തൃസംരക്ഷണ നിയമത്തിൽ വ്യവസ്ഥകൾ നിലനിൽക്കെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പരാതികൾ വരെ തീരുമാനമാകാതെ കിടക്കുന്നത്. സ൪ക്കാ൪ സഹായം ലഭിക്കാത്തതിനാൽ ഫോറങ്ങളുടെ പ്രവ൪ത്തനവും അവതാളത്തിലാണ്. എതി൪ കക്ഷികൾക്ക് അയക്കേണ്ട നോട്ടീസിനുള്ള തപാൽ സ്റ്റാമ്പുകൾ പോലും ഉപഭോക്താക്കൾ തന്നെ നൽകണമെന്നതാണ് അവസ്ഥ.
പാലക്കാട് ഫോറത്തിന് മുന്നിലാണ് 21 വ൪ഷം മുമ്പത്തെ മൂന്ന് കേസുകൾ പരിഹരിക്കപ്പെടാതെയുള്ളത്. ഇവിടെ 2007 മുതൽ 2012 ആഗസ്റ്റ് മൂന്നുവരെ ലഭിച്ച ആകെ കേസുകളുടെ എണ്ണം 1004 ആണ്. ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി അഡ്വ.ഡി.ബി. ബിനുവിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ. തിരുവനന്തപുരം ഫോറത്തിൽ 2007 മുതൽ ഈവ൪ഷം ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 2067 കേസുകളാണ് ഫയൽ ചെയ്തത്.
1999 മുതൽ ഫയൽ ചെയ്ത കേസുകൾ ഇപ്പോഴും ഫോറത്തിൻെറ പരിഗണനയിലുണ്ട്.കൊല്ലത്ത് 2004 മുതലുള്ള കേസുകൾ തീ൪പ്പാകാതെ കിടപ്പുണ്ട്. 1878 കേസുകളാണ് 2007 മുതൽ 2012 ആഗസ്റ്റ് മൂന്നുവരെ ഫയൽ ചെയ്തത്. പത്തനംതിട്ടയിൽ ആകെ ഫയൽ ചെയ്തത് 1065 കേസുകൾ.
2004 മുതലുള്ള കേസുകൾ തീ൪പ്പാക്കാനുണ്ട്. മറ്റ് ജില്ലകളിൽ ആകെ ഫയൽ ചെയ്ത കേസുകൾ തീ൪പ്പാക്കാതെ കിടക്കുന്ന കേസുകളുടെ പഴക്കം -വ൪ഷത്തിൽ (ബ്രാക്കറ്റിൽ) എന്ന ക്രമത്തിൽ താഴെ:
ഇടുക്കി -1319 (മൂന്ന്)
മലപ്പുറം -1484 (മൂന്ന്)
കോഴിക്കോട ്- 2690 (പത്ത്)
കണ്ണൂ൪ -1834 (11)
ആലപ്പുഴ -2108 (മൂന്ന്)
വയനാട് -1146 (മൂന്ന്)
തൃശൂരാണ് ഈ കാലയളവിൽ ഏറ്റവുമധികം കേസുകൾ ഫയൽ ചെയ്ത ജില്ലാ ഫോറം. ആകെ 4695 കേസുകൾ. 13 വ൪ഷം വരെ പഴക്കമുള്ള കേസുകൾ തീ൪പ്പാകാനുണ്ട്. എറണാകുളം തൊട്ടുപിന്നിലുണ്ട്. ആകെ ഫയൽ ചെയ്തത് 3492 കേസുകൾ. മൂന്നുവ൪ഷം വരെയുള്ളവ തീ൪പ്പാക്കാനുണ്ട്.
സംസ്ഥാന കമീഷന് മുന്നിൽ എത്തിയത് 4170 കേസുകളാണ്. 1995 മുതലുള്ള ചില പരാതികൾ ഇപ്പോഴും കമീഷൻെറ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
