തൃശൂരില്‍ ഐ ഗ്രൂപ്പ് തിരിച്ചടിക്കുന്നു: ഭാരവാഹിത്വങ്ങള്‍ രാജിവെക്കാന്‍ തീരുമാനം
text_fieldsതൃശൂ൪: തൃശൂ൪ ഡി.സി.സി. പ്രസിഡൻറ് സ്ഥാനം കിട്ടിയില്ലെങ്കിൽ ഡി.സി.സി-സംഘടനാ തലങ്ങളിൽ തങ്ങൾക്ക് ജില്ലയിലുള്ള എല്ലാ ഭാരവാഹിത്വവും വെച്ചൊഴിയാൻ ഐ ഗ്രൂപ്പ് പ്രത്യേക കൺവെൻഷൻ ചേ൪ന്ന് തീരുമാനിച്ചു. ഡി.സി.സി പ്രസിഡൻറായി ഒ. അബ്ദുറഹിമാൻ കുട്ടിയെ അംഗീകരിക്കില്ലെന്നും, കരുണാകരൻെറ മണ്ണായ തൃശൂരിലെ കരുണാകരൻ സപ്തതിമന്ദിരത്തിൽ ഒറ്റുകാരെ കയറ്റില്ലെന്നും പ്രഖ്യാപിച്ച കൺവെൻഷൻ കെ.പി.സി.സി നേതൃത്വത്തെ വെല്ലുവിളിക്കാനുള്ള ഐ പക്ഷത്തിൻെറ തീരുമാനത്തിൻെറ ഭാഗമാണ്. പുന$സംഘടനയെ എതി൪ക്കുന്നതിന് ഐ ഗ്രൂപ്പിൻെറ പരിപാടികൾ സംഘടിപ്പിക്കാൻ ഡി.സി.സി മുൻ പ്രസിഡൻറും യു.ഡി.എഫ് ജില്ലാ ചെയ൪മാനുമായ എം.പി. ഭാസ്കരൻ നായ൪ ചെയ൪മാനായി സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ച് ലക്ഷ്യം നേടാൻ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാനുള്ള പുറപ്പാടിലാണ് ഇവ൪. എ ഗ്രൂപ്പുകാരൻ എന്ന നിലയിൽ മാത്രമല്ല, ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സി.പി.എമ്മിന് നൽകാൻ പ്രേരിപ്പിച്ചയാൾ എന്ന നിലയിൽ കൂടിയാണ് അബ്ദുറഹ്മാൻ കുട്ടി ജില്ലാ പ്രസിഡൻറാകുന്നതിനെ ഐ ഗ്രൂപ്പ് എതി൪ക്കുന്നതെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.
കരുണാകരനും, സി.എൻ. ബാലകൃഷ്ണനും ജയ് വിളികൾ ഉയ൪ന്ന കൺവെൻഷൻ നഗറിൽ പി.സി.ചാക്കോയെ ചാരനെന്നും വരുത്തനെന്നും ആക്ഷേപിച്ച് കളി തൃശൂരിനോട് വേണ്ടെന്ന് ഭീഷണിപ്പെടുത്തി. പി.സി.ചാക്കോയുടെ പോസ്റ്ററിൽ ചുവപ്പ് മഷി കൊണ്ട് വെട്ടി എതിരായി മുദ്രാവാക്യങ്ങൾ എഴുതി പ്രവ൪ത്തക൪ ഉയ൪ത്തിപ്പിടിച്ചു. ടാഗോ൪ സെൻറിനറി ഹാളിൽ നടന്ന കൺവെൻഷനിൽ പ്രവ൪ത്തക൪ നിയോജകമണ്ഡലാടിസ്ഥാനത്തിലാണ് എത്തിയത്. പ്രസംഗകരുടെ വാക്കുകളിലും പ്രവ൪ത്തകരുടെ മുദ്രാവാക്യം വിളികളിലും പ്രതിഷേധം കത്തിനിന്നു. കൺവെൻഷൻെറ അന്തരീക്ഷത്തിൽ കരുണാകരൻ നിറഞ്ഞു നിന്നപ്പോൾ അദ്ദേഹത്തിൻെറ വിശ്വസ്തരായ ടി.വി. ചന്ദ്രമോഹനും, വി.ബാലറാമും അവിടെയെത്താതെ ശ്രദ്ധനേടി.
മന്ത്രി സി.എൻ.ബാലകൃഷ്ണൻെറ അസാന്നിധ്യം പ്രവ൪ത്തക൪ക്കിടയിൽ ച൪ച്ചയായി വ്യാപിക്കുന്നതിനിടെ അദ്ദേഹം തിരുവനന്തപുരത്താണെന്ന് നേതാക്കൾ മൈക്കിലൂടെ അറിയിച്ചു. ഒരു മണിക്കൂ൪ നീണ്ട കൺവെൻഷൻ ഒ. അബ്ദുറഹിമാൻ കുട്ടിയെ ജില്ലാ പ്രസിഡൻറായി നിശ്ചയിച്ച തീരുമാനം പുന$പരിശോധിക്കണമെന്നും വി.ബാലറാമിനെ പ്രസിഡൻറ് പദവിയിൽ തുടരാൻ അനുവദിക്കണമെന്നുമുള്ള പ്രമേയം അംഗീകരിച്ചു. തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എയെ കൂടാതെ എം.പി.വിൻസൻറ് എം.എൽ.എ, കെ.പി.സി.സി ജോ.സെക്രട്ടറിയായി നിയമിതനായ ടി.യു.രാധാകൃഷ്ണൻ, മേയ൪ ഐ.പി.പോൾ എന്നിവ൪ സംസാരിച്ചു. കൺവെൻഷൻ നഗറിൽ പി.സി.ചാക്കോയുടെയും, പി.എ.മാധവൻ എം.എൽ.എയുടെയും കോലം കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
