Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്ത്രീ സുരക്ഷക്കും...

സ്ത്രീ സുരക്ഷക്കും നിയമ ഭേദഗതിക്കും നടപടി

text_fields
bookmark_border
സ്ത്രീ സുരക്ഷക്കും നിയമ ഭേദഗതിക്കും നടപടി
cancel

ന്യൂദൽഹി: ഓടുന്ന ബസിൽ യുവതി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ നി൪ണയിച്ച് ഉത്തരവാദികളെ കണ്ടെത്താൻ കേന്ദ്രസ൪ക്കാ൪ അന്വേഷണ കമീഷനെ നിയമിച്ചു. ദൽഹി ഹൈകോടതി റിട്ട. ജസ്റ്റിസ് ഉഷാ മെഹ്റയെ ഏകാംഗ കമീഷനായി നിയോഗിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ദൽഹിയിലും സമീപ പ്രദേശങ്ങളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും കമീഷൻ ശിപാ൪ശ ചെയ്യും. മൂന്നു മാസത്തിനകം റിപ്പോ൪ട്ട് സമ൪പ്പിക്കാനാണ് നി൪ദേശം. ഈ റിപ്പോ൪ട്ടും സ൪ക്കാ൪ സ്വീകരിച്ച നടപടി വിശദാംശങ്ങളും പാ൪ലമെൻറിൽ വെക്കും.
കൂട്ടമാനഭംഗ സംഭവത്തിൽ പ്രധാനമന്ത്രി മൻമോഹൻസിങ്ങിൻെറ അധ്യക്ഷതയിൽ നടന്ന കേന്ദ്രമന്ത്രിസഭാ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു. സ്ത്രീസുരക്ഷക്ക് പ്രത്യേക നടപടികൾ വേണമെന്ന് പല മന്ത്രിമാരും ആവശ്യപ്പെട്ടു. ഇതുവരെ നടന്ന സംഭവങ്ങൾ ആഭ്യന്തര മന്ത്രി സുശീൽകുമാ൪ ഷിൻഡെ യോഗത്തിൽ വിശദീകരിച്ചു. വൻകിട നഗരങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ദീ൪ഘകാല പരിഹാരമുണ്ടാക്കാൻ സ൪ക്കാ൪ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കാൻ മന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി പി. ചിദംബരം പൊതുജനങ്ങളോട് അഭ്യ൪ഥിച്ചു.
കൂട്ടമാനഭംഗ സംഭവത്തെ തുട൪ന്ന് സ൪ക്കാ൪ രൂപവത്കരിക്കുന്ന രണ്ടാമത്തെ സമിതിയാണിത്. ലൈംഗിക അതിക്രമങ്ങളിൽ പ്രതികൾക്ക് വധശിക്ഷയടക്കം, കടുത്തശിക്ഷ നൽകുന്ന കാര്യം പരിഗണിച്ച് ആവശ്യമായ നിയമഭേദഗതി നി൪ദേശിക്കാൻ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ജെ.എസ്. വ൪മയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിന് സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഈ സമിതി ശിപാ൪ശകൾ സമ൪പ്പിക്കും. കേന്ദ്ര സ൪ക്കാറിന് പ്രത്യേക ഉത്തരവാദിത്തമുള്ള തലസ്ഥാന നഗരിയിൽ നടന്ന കൂട്ടമാനഭംഗം നാണക്കേടാണെന്ന് പൊതുവികാരം പങ്കുവെച്ച് ചിദംബരം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീസുരക്ഷ വിപുലമായ അ൪ഥത്തിൽ സ൪ക്കാ൪ പരിഗണിക്കാൻ ഉദ്ദേശിക്കുന്നു. മൂന്നു വിധത്തിലാണ് സ൪ക്കാ൪ മുന്നോട്ടു നീങ്ങുന്നത്. കുറ്റക്കാ൪ക്ക് ശിക്ഷ ഉറപ്പുവരുത്തണം. പിഴവുകൾ കണ്ടെത്തണം. സ്ത്രീകൾക്കെതിരായ അതിക്രമ സംഭവത്തിൽ വേഗത്തിൽ വിചാരണ നടക്കുകയും നിയമം ക൪ക്കശമാക്കുകയും വേണം. ഇത്തരം കേസുകളുടെ വിചാരണക്ക് ജനുവരി മൂന്നു മുതൽ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന ദൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി. മുരുകേശൻെറ പ്രഖ്യാപനത്തിന് ചിദംബരം നന്ദിപറഞ്ഞു. ഈ രീതി മറ്റു ഹൈകോടതികളും സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
പൊടുന്നനെ ജനം തടിച്ചുകൂടി പ്രതിഷേധിക്കുന്ന പുതിയ പ്രതിഭാസത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൽഹി സാക്ഷ്യം വഹിച്ചതെന്ന് ചിദംബരം പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ സ൪ക്കാ൪ പൂ൪ണസജ്ജമായിരുന്നില്ല. പാഠം പഠിച്ചു. ഇതിനൊത്ത് പൊലീസിൻെറ പ്രവ൪ത്തന നടപടികളിൽ മാറ്റങ്ങൾ വേണ്ടിവരും. ഇപ്പോഴത്തെ ഘട്ടത്തിൽ ദൽഹി പൊലീസ് കമീഷണ൪ നീരജ്കുമാറിനെ മാറ്റില്ല. അദ്ദേഹത്തിൻെറ ഭാഗത്ത് വീഴ്ചകളുണ്ടോയെന്ന് സ൪ക്കാ൪ പരിശോധിക്കും. ആദ്യം വേണ്ടത് സാധാരണ നില പുന$സ്ഥാപിക്കുകയാണ്. ലാത്തിച്ചാ൪ജിനും മറ്റും കമീഷണ൪ മാപ്പു പറഞ്ഞിട്ടുണ്ടെന്നും ചിദംബരം കൂട്ടിച്ചേ൪ത്തു.
അതിനിടെ, ജസ്റ്റിസ് ജെ.എസ്. വ൪മ കമ്മിറ്റി ബുധനാഴ്ച ആദ്യയോഗം ചേ൪ന്നു. ഇതിനകം സമിതിക്ക് 6100 ഇ-മെയിൽ സന്ദേശങ്ങളാണ് ലഭിച്ചത്. നിശ്ചിത ഒരുമാസ സമയപരിധിക്കുള്ളിൽ പ്രവ൪ത്തനം പൂ൪ത്തിയാക്കണമെന്ന് സമിതി നിശ്ചയിച്ചു. അടുത്തമാസം അഞ്ചുവരെ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം സ്വീകരിക്കും. രഹസ്യവിവരങ്ങളും നൽകാം (email: justice.verma@nic.in). ഹിമാചൽപ്രദേശ് മുൻ ചീഫ് ജസ്റ്റിസ് ലൈല സേഥ്, മുൻ സോളിസിറ്റ൪ ജനറൽ ഗോപാൽ സുബ്രഹ്മണ്യം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story