മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ഐ.എസ്.ഐ
text_fieldsഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ അവകാശപ്പെട്ടു.
സംഘടനക്കും അതിൻെറ മേധാവികൾക്കും സംഭവത്തിൽ പങ്കുണ്ടെന്നത് ഇന്ത്യയുടെ ദുഷ്പ്രചാരണമാണെന്നും ഐ.എസ്.ഐ വക്താക്കൾ പറഞ്ഞു.
ഐ.എസ്.ഐ മേധാവികൾ കുറ്റം ചെയ്തിട്ടില്ലെന്ന പാകിസ്താൻ വാദം ശരിവെച്ച യു.എസ് നടപടിയെ അവ൪ പ്രകീ൪ത്തിച്ചു.
മുംബൈ ഭീകരാക്രമണക്കേസിൽ ഐ.എസ്.ഐക്കും അതിൻെറ അക്കാലത്തെ മേധാവികൾക്കും നിയമപരിരക്ഷയുണ്ടെന്ന് യു.എസ് സ൪ക്കാ൪ ഭീകരാക്രമണത്തിൽ പരിക്കേറ്റ അമേരിക്കൻ പൗരന്മാരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നൽകിയ കേസ് പരിഗണിക്കുന്ന ന്യൂയോ൪ക് കോടതിയെ അറിയിച്ചിരുന്നു.
അമേരിക്കൻ നിയമപ്രകാരം പാക് ഭരണകൂടത്തിൻെറ ഭാഗമായ ഐ.എസ്.ഐക്ക് എതിരെയും വിവിധ കാലങ്ങളിൽ അതിൻെറ തലപ്പത്തിരുന്നവ൪ക്കെതിരെയും നടപടിയെടുക്കാനാവില്ലെന്നും അഹ്മദ് ശുജാ പാഷ, നദീം താജ് എന്നിവരെ കേസിൽ പ്രതിയാക്കണമെന്നാവശ്യപ്പെടുന്നത് നിലനിൽക്കുന്നതല്ലെന്നുമാണ് യു.എസ് സ൪ക്കാ൪ കോടതിയെ അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
