ജസീന്തയുടെ ആത്മഹത്യ: ഫയല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി
text_fieldsലണ്ടൻ: കിങ് എഡ്വേ൪ഡ് ഏഴാമൻ ആശുപത്രിയിൽ ജോലിചെയ്തിരുന്ന ഇന്ത്യൻ വംശജയായ നഴ്സ് ജസീന്ത സൽഡാന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആസ്ട്രേലിയൻ റേഡിയോ ജോക്കികൾ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ എന്ന് വിലയിരുത്താനാവശ്യപ്പെടുന്ന ഫയൽ ബ്രിട്ടീഷ് പൊലീസ് പ്രോസിക്യൂഷൻ വിഭാഗത്തിന് കൈമാറി. വ്യക്തിപരമായ വിവരങ്ങളടങ്ങിയ ആശുപത്രി രേഖ ബോധപൂ൪വം ചോ൪ത്തുന്നത് ബ്രിട്ടനിൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കുറ്റകരമാണ്. ഈ കുറ്റത്തിൽ ആസ്ട്രേലിയൻ റേഡിയോ ജോക്കികളായ മെൽഗ്രെഗ്, മൈക്കൽ ക്രിസ്റ്റ്യൻ എന്നിവ൪ ഉൾപ്പെട്ടിട്ടുണ്ടോ എന്നതാവും പരിശോധിക്കുക.
വില്യം രാജകുമാരൻെറ ഭാര്യ കെയ്റ്റ് മിഡിൽട്ടണിൻെറ ഗ൪ഭകാലത്തെ അസുഖ വിവരങ്ങൾ റേഡിയോ ജോക്കികൾക്ക് കൈമാറിയതിനെ തുട൪ന്നാണ് 46 കാരിയായ ഇന്ത്യൻ വംശജ ജസീന്ത സൽഡാന ആത്മഹത്യ ചെയ്തത്.
അതിനിടെ, ജസീന്ത മുമ്പ് രണ്ടുതവണ ആത്മഹത്യാശ്രമം നടത്തിയിരുന്നെന്ന് ചില മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. ജസീന്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
