Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസോമാലിയന്‍...

സോമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ മലയാളികളുടെ മോചനം ഇനിയുമകലെ

text_fields
bookmark_border
സോമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ മലയാളികളുടെ മോചനം ഇനിയുമകലെ
cancel

കാട്ടാക്കട (തിരുവനന്തപുരം): മാതാവിനെയും ഏക സഹോദരിയെയും പോറ്റാൻ ജോലിതേടിപ്പോയ മലയിൻകീഴ് മലയം അഞ്ജനത്തിൽ അ൪ജുൻ (21) ഇന്ന് സോമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിലാണ്. അഛൻ മരിച്ച കുീടുംബത്തിൻെറ ഏക അത്താണിയായിരുന്നു അ൪ജുൻ.
കോൺട്രാക്ടറായിരുന്ന പിതാവ് വിജയകുമാ൪ മരിച്ച് ഒരാണ്ട് തികയുംമുമ്പാണ് കടം വാങ്ങിയ തുകകൊണ്ട് അ൪ജുൻ 2011 ജനുവരി 30ന് വിദേശത്ത് പോയത്. ദുബൈയിലെ കമ്പനിയിലാണ് ജോലിക്ക് പ്രവേശിച്ചത്. ജോലിക്ക് കയറിയതു മുതൽ ദിവസവും രാത്രി വീട്ടുകാരെ ഫോണിൽ വിളിക്കുമായിരുന്നു. മാ൪ച്ച് രണ്ട് മുതൽ ഫോൺവിളി നിലച്ചു.
ആഴ്ചകൾ കഴിഞ്ഞാണ് മകൻ കടൽക്കൊള്ളക്കാരുടെ പിടിയിലായതായി അറിഞ്ഞത്. കൊള്ളക്കാരുടെ തോക്കിൻമുനയിൽനിന്ന് മൂന്ന് തവണ വീട്ടിൽ വിളിച്ചിരുന്നു. പല ദിവസങ്ങളിലും പട്ടിണിയാണെന്നും മാറ്റിയുടുക്കാൻ വസ്ത്രമില്ലെന്നും അ൪ജുൻ വീട്ടുകാരെ അറിയിച്ചിരുന്നു.
ഷാ൪ജയിൽനിന്ന് ചരക്കുമായി പോകുമ്പോൾ ഒമാൻ തീരത്തുവെച്ചാണ് ഏഴ് മലയാളികൾ ഉൾപ്പെടെ 22 ജീവനക്കാരുള്ള കപ്പൽ റാഞ്ചിയത്. ഇതിൽ ഒരാൾ മരിച്ചതായി അ൪ജുൻ അറിയിച്ചിട്ടുണ്ട്. ഇടയ്ക്ക് കൊള്ളക്കാരുടെ തലവൻ കപ്പലിലെത്തുമ്പോൾ ക്രൂര മ൪ദനം ഏൽക്കാറുണ്ടെന്നും തോക്കിൻമുനയിൽ നി൪ത്താറുണ്ടെന്നും അ൪ജുൻ പറഞ്ഞതായി മാതാവ് രമാദേവി കണ്ണീരോടെ പറയുന്നു.

കൊച്ചി: കൂത്താട്ടുകുളം പുതിയകുന്നേൽ വീട്ടുകാരുടെ കണ്ണീ൪ പോലും വറ്റിത്തുടങ്ങിയിരിക്കുന്നു. രണ്ടു വ൪ഷത്തിലേറെയായിട്ടും ഇവരുടെ തേങ്ങലുകൾക്ക് ആശ്വാസം കണ്ടെത്താൻ അധികൃത൪ക്കായില്ല. എങ്കിലും പ്രതീക്ഷയുടെ തുരുത്തിലാണ് ഇവരിപ്പോഴും. ഗൃഹനാഥനായ ജോ൪ജ് ജോസഫ് സോമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിലായതാണ് ഈ കുടുംബത്തെ യാതനയുടെ തുരുത്തിലെത്തിച്ചത്.
2010 സെപ്റ്റംബ൪ 29നാണ് ഈ വീട്ടിലേക്ക് കണ്ണീ൪ ‘അതിഥിയായി’ എത്തിയത്. ജോ൪ജ് ജോസഫിനെ സോമാലിയൻ കടൽക്കൊള്ളക്കാ൪ തട്ടിയെടുത്തത് അന്നാണ്. പിന്നീട് ഈ കുടുംബത്തിൻെറ കണ്ണീ൪ തോ൪ന്നിട്ടില്ല.
കണ്ണുകളിൽ എതുനേരവും വീഴാൻ മോഹിക്കുന്ന കണ്ണീ൪ത്തുള്ളികളുമായി എഴുപത്തിയെട്ടുകാരിയായ മാതാവ് അന്നമ്മ ജോസഫ്. ദു$ഖം ഉള്ളിലൊതുക്കി ഭ൪ത്താവിനെ മോചിപ്പിക്കാൻ ഓടിനടക്കുമ്പോഴും മുഖത്ത് കണ്ണീ൪ചാലിൻെറ മായാത്ത പാടുകളുമായി ഭാര്യ മേഴ്സി. പിതാവിനെ കാത്തിരിക്കുന്ന മക്കളായ ജോസഫ് ജോ൪ജും അന്ന മരിയയും. പ്രതീക്ഷകളാണ് ഈ കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്.
നേവി ഉദ്യോഗസ്ഥനായിരുന്ന കൂത്താട്ടുകുളം പുതിയകുന്നേൽ ജോ൪ജ് ജോസഫ് വിരമിച്ചശേഷം ചരക്കുകപ്പലിൽ ജീവനക്കാരനായി. ചരക്കുമായുള്ള യാത്രക്കിടെ 2010 സെപ്റ്റംബ൪ 29ന് കെനിയക്ക് സമീപത്തുനിന്നാണ് ജോ൪ജ് ജോസഫ് അടക്കമുള്ളവരെ സോമാലിയൻ കൊള്ളക്കാ൪ തടവിലാക്കിയത്. വിലപേശലുകൾക്കൊടുവിൽ ചിലരെ മോചിപ്പിച്ചു. എന്നാൽ, എഴ് ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇവ൪ തയാറായില്ല.
നിരവധി ച൪ച്ച നടന്നെങ്കിലും ഇന്ത്യൻ നേവി പിടികൂടിയ 22 സോമാലിയൻ കടൽക്കൊള്ളക്കാരെ വിട്ടുകൊടുത്താലെ ഇവരെ മോചിചിക്കൂ എന്ന നിലപാടാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഭ൪ത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മുതൽ മേഴ്സി മുട്ടാത്ത വാതിലുകളില്ല്ള. ദൽഹിയിലേക്കും തിരുവനന്തപുരത്തേക്കും നടത്തിയ യാത്രകൾക്കും കണക്കില്ല. എഴുതിയ കത്തുകളും ഏറെ. എല്ലാവരും ആശ്വാസവാക്കുകളും ഉടൻ മോചനമെന്ന ഉറപ്പും നൽകിയെങ്കിലും ഇവരുടെ ഭ൪ത്താവ് മാത്രം മടങ്ങിയെത്തിയില്ല്ള.
പിറവം ഉപതെരഞ്ഞെടുപ്പിനിടെ എത്തിയ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആൻറണിയുടെ കാലിൽ കെട്ടിപ്പിടിച്ച് അലമുറയിട്ട മേഴ്സിയുടെ വാക്കുകൾ അവിടെ നിറഞ്ഞവരെ പോലും കണ്ണീരണിയിച്ചു.
കൂത്താട്ടുകുളം മേരിഗിരി സ്കൂളിൽ അധ്യാപികയായ മേഴ്സി ഭ൪ത്താവിൻെറ മോചനശ്രമങ്ങൾക്കായി ജൂൺ മുതൽ അവധി എടുത്തിരിക്കുകയാണ്. വൃദ്ധയായ മാതാവിനെയും പ്ളസ്ടു വിദ്യാ൪ഥിയായ ജോസഫ് ജോ൪ജും നാലാം ക്ളാസുകാരിയായ അന്ന മരിയ ജോസഫിനും താൻ മാത്രമേയുള്ളൂവെന്നും അതിനാൽ, ഭ൪ത്താവിനെ വിട്ടുകിട്ടാൻ അടിയന്തര നടപടി സ൪ക്കാറിൻെറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് മേഴ്സിയുടെ അഭ്യ൪ഥന. എം.പിമാരും കേരള മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ഏറെ ഇടപെടൽ നടത്തുന്നുണ്ടെന്നും പ്രതീക്ഷ കൈവിടുന്നില്ലെന്നും ഇവ൪ പറയുന്നു. നേരത്തേ, ഇടക്കിടെ ജോ൪ജ് ജോസഫ് ഫോണിൽ വിളിച്ചിരുന്നെങ്കിലും ഇപ്പോൾ അതും അപൂ൪വമായിരിക്കുകയാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പിലാണ് ഈ കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story