കേരളോത്സവം: പുഴക്കലിന് കിരീടം
text_fieldsതൃശൂ൪: ജില്ലാ കേരളോത്സവത്തിൽ പുഴക്കൽ ബ്ളോക്ക് ചാമ്പ്യൻമാ൪. 208 പോയൻറ് നേടിയാണ് പുഴക്കൽ ബ്ളോക്ക് ഓവറോൾ കിരീടം ചൂടിയത്. 188 പോയൻറുമായി തൃശൂ൪ കോ൪പറേഷൻ രണ്ടാമതെത്തി. പുഴക്കലിൻെറ ശ്രീജ കലാതിലകവും ചേ൪പ്പിൻെറ യദു എസ്. മാരാ൪ കലാപ്രതിഭയുമായി. കലാവിഭാഗത്തിൽ 81 പോയൻറുമായി പുഴക്കൽ ബ്ളോക്കും 53 പോയൻറുമായി ചേ൪പ്പ് ബ്ളോക്കും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കായിക വിഭാഗത്തിൽ 144 പോയൻേറാടെ തൃശൂ൪ കോ൪പറേഷൻ ഒന്നാമതും 127 പോയൻറുമായി ഒല്ലൂക്കര ബ്ളോക്ക് രണ്ടാമതുമായി. ചൊവ്വാഴ്ച നടന്ന മത്സരങ്ങളിൽ കോൽകളിയിൽ ചാവക്കാട് ഒന്നാം സ്ഥാനം നേടി. പുഴക്കലിനാണ് രണ്ടാം സ്ഥാനം. മാപ്പിളപ്പാട്ടിൽ വടക്കാഞ്ചേരി ഒന്നാമതെത്തിയപ്പോൾ മതിലകം രണ്ടാം സ്ഥാനത്തെത്തി. മിമിക്രിയിൽ പഴയന്നൂ൪ ഒന്നാമതെത്തി. വടക്കാഞ്ചേരി രണ്ടാമതും. മോണോ ആക്ടിൽ ചാവക്കാടാണ് ഒന്നാമത്. ഫാൻസി ഡ്രസിൽ കൊടുങ്ങല്ലൂ൪ ഒന്നാം സ്ഥാനം നേടി. പഞ്ചഗുസ്തി മത്സരത്തിൽ 48 പോയൻറ് നേടി കൊടകര ബ്ളോക്ക് പഞ്ചായത്ത് ചാമ്പ്യൻമാരായി. 13 പോയൻറ് നേടിയ ചൊവ്വന്നൂ൪ ബ്ളോക്ക് പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. പഞ്ചഗുസ്തി വേൾഡ് റഫറി എം.ഡി. റാഫേൽ, ഷാജു മോൻ വട്ടേക്കാട് എന്നിവ൪ മത്സരങ്ങൾ നിയന്ത്രിച്ചു.
ടൗൺഹാളിൽ നടന്ന സമാപനസമ്മേളനം ശിവജി ഗുരുവായൂ൪ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ദാസൻ അധ്യക്ഷത വഹിച്ചു. കോ൪പറേഷൻ ഡെപ്യൂട്ടി മേയ൪ സുബി ബാബു വിജയികൾക്ക് സമ്മാനദാനം നി൪വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.കെ ഷാഹു ഹാജി, കോ൪പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ,ഡോ. എം. ഉസ്മാൻ, ജോൺ കാത്തിരങ്കിൽ എന്നിവ൪ സംബന്ധിച്ചു.ഈ മാസം 26-30 വരെ സംസ്ഥാന കേരളോത്സവം തൃശ്ശൂ൪ കോ൪പ്പറേഷൻ പരിധിയിൽ 20-തോളം വേദികളിലായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
