വൃശ്ചികക്കാറ്റ് ശക്തമാകുന്നു; ഒപ്പം കൃഷി നാശഭീഷണിയും
text_fieldsതൃശൂ൪: വൃശ്ചികം അവസാനിച്ചെങ്കിലും വടക്ക് നിന്നുള്ള വൃശ്ചികക്കാറ്റ് ശക്തമായി. മണിക്കൂറിൽ 12.1 കി. മീ വേഗത്തിലാണ് കാറ്റടിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂ൪ ജില്ലകളെയാണ് കാറ്റ് പ്രതികൂലമായി ബാധിക്കുക. ഇക്കുറിയും കൃഷി നാശഭീഷണിയുണ്ട്.
നെല്ല്, വാഴ ക൪ഷകരാണ് വൃശ്ചികക്കാറ്റിനെ അധികം ഭയക്കുന്നത്. ശക്തമായ കാറ്റിൽ നെൽചെടികൾ നിലംപതിച്ചാൽ ഒന്നും ചെയ്യാനില്ല. വാഴ ക൪ഷകരെ സംബന്ധിച്ചിടത്തോളം കാറ്റിനെ പ്രതിരോധിക്കാൻ ബലമുള്ള തണ്ടുകൾ ഉപയോഗപ്പെടുത്താം. പക്ഷേ, ചെലവേറും. വരുംദിവസങ്ങളിൽ കാറ്റിൻെറ ശക്തി കൂടാനാണ് സാധ്യതയെന്ന് കേരള കാ൪ഷിക സ൪വകലാശാലയിലെ കാലാവസ്ഥ കേന്ദ്രത്തിലെ ഡോ. ബി. അജിത്കുമാ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. പാലക്കാടൻ കാറ്റിൻെറ ഗതി മാറുന്നതനുസരിച്ചാണ് വൃശ്ചികക്കാറ്റിൻെറ ശക്തിയിൽ വ്യത്യാസം വരുന്നത്. പാലക്കാട്, തൃശൂ൪, മലപ്പുറം ജില്ലകളിലെ നെല്ല്- വാഴ ക൪ഷക൪ ജാഗരൂകരാകണം. കാറ്റിൻെറ ഫലമായി അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഉഷ്ണവും വിളകളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
