കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി എ.ആര്‍ ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ടു
text_fields കൊച്ചി: തൊടുപുഴയിൽ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കാ൪ തട്ടിയെടുത്ത കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ഉത്തരേന്ത്യക്കാരനായ പ്രതി എറണാകുളം എ.ആ൪ ക്യാമ്പിൽ നിന്ന്് രക്ഷപ്പെട്ടു. തിഹാ൪ ജയിലിൽ നിന്ന് ദൽഹി പൊലീസ് കൊണ്ടുവന്ന മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ഉദ്നാഥാണ് തിങ്കളാഴ്ച രാത്രി 11.30 ഓടെ കടന്നത്.
ദൽഹി എ.ആ൪ ക്യാമ്പിൽ നിന്ന് അഞ്ചു പൊലീസുകാരാണ് പ്രതിയെയും കൊണ്ട് തിങ്കളാഴ്ച ട്രെയിനിൽ എറണാകുളത്ത് എത്തിയത്. ഇവ൪ രാത്രി എറണാകുളം എ.ആ൪ ക്യാമ്പിലാണ് വിശ്രമിച്ചത്. എന്നാൽ, എ.ആ൪ ക്യാമ്പിൽ പ്രതികളെ താമസിപ്പിക്കാനുള്ള സൗകര്യമില്ല. രാത്രി തക്കം കിട്ടിയപ്പോൾ പ്രതി ദൽഹി പൊലീസിൻെറ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇത്തരം പ്രതികളെ സൂക്ഷിക്കാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പ്രത്യേക സെല്ലുണ്ടായിരുന്നു.എന്നാൽ, ദൽഹിയിൽ നിന്നെത്തിയവ൪ക്ക് ഇത് അറിയില്ലായിരുന്നത്രേ.രക്ഷപ്പെട്ട ഇയാൾക്കായി മഹാരാഷ്ട്ര പൊലീസിൻെറ സഹായത്തോടെ കൊച്ചി സിറ്റി പൊലീസ് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ചൊവ്വാഴ്ച പുല൪ച്ചെ നാലിനുള്ള പുണെ എക്സ്പ്രസ് ട്രെയിനിൽ ഇയാൾ രക്ഷപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ദൽഹിക്ക് കടന്ന പ്രതി അവിടെ സ്വ൪ണാഭരണക്കടയിൽ കവ൪ച്ച നടത്തിയ കേസിൽ പിടിയിലാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
