ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കിയ യുവതി അറസ്റ്റില്‍
text_fieldsമുംബൈ: ഭ൪ത്താവിനെ കൊന്ന് പതിനൊന്ന് കഷണങ്ങളാക്കി ഗട്ടറിൽ തള്ളിയ ഭാര്യയും ഭ൪തൃസഹോദരനും പിടിയിൽ. കല്യാണിൽ പാൽ കച്ചവടക്കാരനായ മജാജാണ് (48) കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ടാം ഭാര്യ ഫാത്തിമ (30 ), ജ്യേഷ്ഠൻ പ൪വേസ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൊല. മൃതദേഹം കല്യാണിൽനിന്ന് 12 കി.മീറ്റ൪ അകലെ ടിറ്റ്വാലയിലെ ഗട്ടറിൽ ഉപേക്ഷിച്ച ഫാത്തിമ ഭ൪ത്താവിനെ കണാനില്ലെന്ന് പൊലീസിൽ പരാതിയും നൽകി.
ടിറ്റാവാലയിലെ ഗട്ടറിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തിയതോടെയാണ് കൊലയുടെ ചുരുളഴിഞ്ഞത്. കല്യാണിൽ കാണാതായ ആളുടെ ജഡമാണോ എന്നറിയാൻ ഫാത്തിമയെ ടിറ്റാവാല പൊലീസ് വിളിപ്പിക്കുകയായിരുന്നു. ജഡം തിരിച്ചറിഞ്ഞ ഫാത്തിമ ചോദ്യംചെയ്യലിനിടെ കൊല നടത്തിയത് വെളിപ്പെടുത്തി. ഭ൪തൃസഹോദരൻ പ൪വേസുമായുള്ള അടുപ്പമാണ് കൊലക്ക് കാരണമായതെന്ന് അവ൪ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
