പാലപ്പുറം എന്‍.എസ്.എസ് കോളജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘട്ടനം
text_fieldsഒറ്റപ്പാലം: പാലപ്പുറം എൻ.എസ്.എസ് കോളജിൽ എസ്.എഫ്.ഐ, എ.ബി.വി.പി പ്രവ൪ത്തക൪ തമ്മിൽ സംഘട്ടനം. സുരക്ഷാ ക്രമീകരണത്തിൻെറ ഭാഗമായി പൊലീസ് കാവൽ ഏ൪പ്പെടുത്തി. സംഭവത്തെ തുട൪ന്ന് കോളജിൽ അധ്യയനം മുടങ്ങി.
വിദ്യാ൪ഥി സംഘടനകളുടെ കൊടിതോരണങ്ങളും കട്ടൗട്ടുകളും സൂക്ഷിക്കുന്നതിനും ഓഫിസുകാര്യങ്ങൾക്കുമായി കോളജിൽ മുറികൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ എ.ബി.വി.പിക്ക് അനുവദിച്ച മുറിയിലെ കൊടിതോരണങ്ങളും കട്ടൗട്ടുകളും നശിപ്പിച്ച നിലയിൽ കണ്ടെത്തിയതിൽ പ്രതിഷേധിച്ച് ചില പ്രവ൪ത്തക൪ എസ്.എഫ്.ഐയുടെ മുറിയിൽ കടന്ന് ആക്രമണം നടത്തിയതായി പറയുന്നു.
സംഭവം സംബന്ധിച്ച് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. സംഘ൪ഷം കണക്കിലെടുത്ത് പ്രിൻസിപ്പൽ പത്മാവതി നൽകിയ പരാതിയെ തുട൪ന്ന് ഒറ്റപ്പാലം സി.ഐ വിജയകുമാറിൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു.
കഴിഞ്ഞദിവസമാണ് കോളജ് യൂനിയൻ ക്ളാസ് ലീഡ൪മാരുടെ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ എ.ബി.വി.പി.ക്ക് പരാജയം ഉണ്ടായതായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
