സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ മനുജിത്തിന് സഹായം വേണം
text_fieldsമംഗലം: രക്താ൪ബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തിരൂ൪ കോഓപറേറ്റീവ് കോളജിലെ പ്ളസ് വൺ വിദ്യാ൪ഥി തുട൪ ചികിത്സക്ക് സുമനസുകളുടെ സഹായം തേടുന്നു. ഭ൪ത്താവ് ഉപേക്ഷിച്ച മംഗലം ചേന്നരയിലെ കാട്ടയിൽ ജാനകിയുടെ മകൻ മനുജിത്ത് (16)ആണ് ദുരിതം പേറുന്നത്. ഇടക്കിടെ പനി വന്നിരുന്ന മനുജിത്തിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുമ്പോഴാണ് രോഗം കണ്ടുപിടിച്ചത്. തുട൪ന്ന് കണ്ണൂ൪ റീജനൽ കാൻസ൪ സെൻററിൽ പ്രവേശിപ്പിക്കുകയായിരുന്നു. അയൽവീടുകളിലും തൊഴിലുറപ്പ് പദ്ധതിയിലും ജോലി ചെയ്ത് കുടുംബം പോറ്റുന്ന മാതാവ്് മകൻെറ ചികിത്സക്കുള്ള ഭാരിച്ച തുക കണ്ടെത്താനാവാതെ തളരുകയാണ്. സഹപാഠികൾ പിരിച്ചെടുത്ത് നൽകിയ 40,000 രൂപയും അയൽവാസികളുടെ സഹായവുംകൊണ്ടാണ് ഇത്രയും നാൾ ചികിത്സ നടത്തിയത്. തിരൂ൪ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 550902010004037 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
