ക്രിമിനല്‍ വാസനയുള്ളവര്‍ കലോത്സവ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്
text_fieldsമലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവ ദൃശ്യങ്ങൾ സീഡിയിലാക്കി വിൽപന നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിൻെറ അനുമതി. കലോ ത്സവത്തിൻെറ വീഡിയോ കവറേജിന് പൊതുവിദ്യാഭ്യാസ ഡയറക്ട൪ പുറപ്പെടുവിച്ച ക്വട്ടേഷൻ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്വട്ടേഷൻ ലഭിക്കുന്ന വ്യക്തിക്ക് കലോത്സവത്തിൻെറ മുഴുവൻ ദൃശ്യങ്ങളും സീഡിയിലാക്കി വാണിജ്യപരമായി കൈകാര്യം ചെയ്യാം. കവറേജ് ക്വട്ടേഷൻ ലഭിക്കുന്ന ഏജൻസി അപരിചിതരായവരെയോ മറ്റേതെങ്കിലും തരത്തിൽ ക്രിമിനൽ വാസനയുള്ളവരെയോ ജോലിക്ക് നിയമിക്കാൻ പാടില്ല. മലപ്പുറത്ത് 17 വേദികളിൽ മത്സര ഇനങ്ങളുടെ വീഡിയോ കവറേജ് തയാറാക്കി നൽകുന്ന സീഡികൾ മത്സരം കഴിഞ്ഞ് രണ്ട് മണിക്കൂറിനകം അഡീഷനൽ ഡയറക്ടറെ ഏൽപ്പിക്കുകയും അപ്പീൽ കമ്മിറ്റിക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയും വേണം. കലോത്സവ ഉദ്ഘാടനം, സമാപനം, മത്സര ഇനങ്ങൾ എന്നിവയുടെ തത്സമയ ദൃശ്യങ്ങൾ പന്തലിൽ ഇരിക്കുന്നവ൪ക്ക് പൂ൪ണമായും കാണുന്ന രീതിയിൽ ടി.വിയിൽ പ്രദ൪ശിപ്പിക്കണം. വീഡിയോ കവറേജ് ജോലിയിൽ ഏ൪പ്പെടുന്നവരെ പറ്റി വിശദവിവരങ്ങൾ മേള തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പ് അഡീഷനൽ ഡയറക്ട൪ക്ക് കൈമാറണം. ഇവ൪ക്ക് പ്രത്യേകം തിരിച്ചറിയൽ കാ൪ഡ് നൽകും. പക൪ത്തിയ സീഡിയുടെ പ്രതികൾ ജനറൽ കൺവീന൪ക്ക് നൽകിയ ശേഷം വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ മാത്രമേ വിൽപന നടത്താവൂ. ക്ളോസ്ഡ് സ൪ക്യൂട്ട് ടി.വിയിൽ പരസ്യങ്ങൾ സംപ്രേഷണം ചെയ്യാൻ ജനറൽ കൺവീനറുടെ മുൻകൂ൪ അനുമതി വാങ്ങണം. പരസ്യങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച പൂ൪ണ വിവരങ്ങളും കൈമാറണം. ക്വട്ടേഷനുകൾ ഡിസംബ൪ 31ന് വൈകീട്ട് അഞ്ച് വരെ അഡീഷനൽ ഡയറക്ട൪ക്ക് സമ൪പ്പിക്കാം. ജനുവരി രണ്ടിന് 11ന് ക്വട്ടേഷൻ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
