ദോഹ: ഖത്തറിന്റെദേശീയ പതാകയെ സംബന്ധിച്ച നിയമം നിലവിൽവന്നു. 2012ലെ പതിനാലാം നമ്പ൪ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചു.
ദേശീയ പതാകയെ അവഹേളിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നവ൪ക്ക് തടവും വൻതുക പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. പതാക തെറ്റായ രൂപത്തിൽ ഉയ൪ത്തുകയും താഴ്ത്തുകയും ചെയ്യുക, തെറ്റായ നിറം നൽകുക, തെറ്റായ രൂപത്തിൽ കെട്ടിടങ്ങളുടെയും മറ്റും മുകളിൽ സ്ഥാപിക്കുക, പതാക ഉയ൪ത്തുമ്പോഴും താഴ്ത്തുമ്പോഴും അനാദരവ് കാണിക്കുക തുടങ്ങിയവ ഇതോടെ ശിക്ഷാ൪ഹമായ കുറ്റമായി പരിഗണിക്കപ്പെടും.
പതാകയോട് അനാദരവ് കാണിക്കുന്നവ൪ക്ക് ആറ് മാസം തടവും ഒരുലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കെട്ടിടങ്ങൾക്ക് മുകളിൽ പതാക ഉയ൪ത്തുമ്പോഴും താഴ്ത്തുമ്പോഴും പാലിക്കേണ്ട മര്യാദകൾ നിയമത്തിൽ അനുശാസിച്ചിട്ടുണ്ട്. നിറം മങ്ങിയതോ കേട്പാട് സംഭവിച്ചതോ ആയ പതാക കെട്ടിടത്തിന് മുകളിൽ സ്ഥാപിക്കരുത്. ഉയ൪ത്തുമ്പോൾ പതാകയെ അഭിവാദ്യം ചെയ്തിരിക്കണം. പതാകയുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തു, വലുപ്പം, നിറം, രൂപം എന്നിവ സംബന്ധിച്ച് 14 വകുപ്പുകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമീരി പതാക, സായുധസേനാ പതാക എന്നിവക്കും നിയമം ബാധകമാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2012 9:55 AM GMT Updated On
date_range 2012-12-18T15:25:44+05:30ദേശീയ പതാക നിയമം പ്രാബല്യത്തില്‍
text_fieldsNext Story