ഇനിയും യാഥാര്‍ഥ്യമാവാതെ അറബിക് സര്‍വകലാശാല
text_fieldsമലപ്പുറം: സംസ്കൃതം സ൪വകലാശാലക്ക് പിന്നാലെ മലയാളം സ൪വകലാശാല തുടങ്ങിയിട്ടും നൂറ്റാണ്ടുകളായി മലയാള മണ്ണിൽ വേരോടിയ അറബി ഭാഷക്ക് ഇനിയും സ൪വകലാശാല ആയില്ല. കാൽലക്ഷത്തോളം മലയാളികൾ അറബിമണ്ണിൽ താമസിക്കുകയും കോടിക്കണക്കിന് രൂപ വിദേശ നിക്ഷേപമായി സംസ്ഥാനത്ത് വരുകയും ചെയ്തിട്ടും ലോക ഭാഷയായ അറബിക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച അന്താരാഷ്ട്ര അറബിക് ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കേ അറബി ഭാഷയുമായി അടുത്തുനിൽക്കുന്ന കേരളത്തിന് ഈ ഭാഷയുടെ പേരിൽ സ൪വകലാശാല തുടങ്ങുമെന്ന പ്രതീക്ഷയിലാണ് അറബി ഭാഷാ സ്നേഹികൾ.
കേന്ദ്ര സ൪ക്കാറിന് കീഴിലെ ഇഫ്ളു സ൪വകലാശാല യാഥാ൪ഥ്യമാകുന്നതോടെ അറബിക്ക് അ൪ഹമായ പരിഗണന നൽകുമെന്ന് കേന്ദ്രമന്തി ഇ. അഹമ്മദ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് ഫാക്കൽറ്റിയിൽ മാത്രം ഒതുങ്ങിയേക്കുമെന്നാണ് സൂചന. നി൪ദിഷ്ട ഇഫ്ളു സ൪വകലാശാലയിൽ മുൻഗണന ഇംഗ്ളീഷിനായിരിക്കുമെന്നാണ് അറിയുന്നത്.
സംസ്ഥാനത്ത് അറബിക് കോളജുകളും വ൪ഷങ്ങളായി അവഗണനയിലാണ്. കൂടുതൽ കോഴ്സുകൾ അനുവദിക്കുകയോ, അറബിക്ക് കോളജ് അധ്യാപക൪ക്ക് മറ്റു കോളജ് അധ്യാപക൪ക്ക് സമാനമായ യു.ജി.സി ശമ്പള സ്കെയിൽ അനുവദിച്ചിട്ടില്ല. പരമ്പാരാഗതമായി തുടരുന്ന അഫ്ദലുൽ ഉലമ കോഴ്സ് മാത്രമാണ് അറബിക് കോളജുകളിൽ നിലവിലുള്ളത്.
നിലവിലെ 11 എയ്ഡഡ് കേളജുകൾ ഓറിയൻറൽ ടൈറ്റിൽ കോളജ് എന്നതിൽ ഉൾപ്പെടുന്നതിനാൽ മറ്റു കോളജുകൾ സ൪ക്കാ൪ നൽകുന്ന സഹായം ലഭ്യമാകുന്നില്ല. ഇസ്ലാമിക് ബാങ്കിങ്ങ് പോലുള്ള വിഷയങ്ങൾ ഉൾപ്പെടുത്താൻ സ൪വകലാശലാകൾ അനുമതി നൽകണമെന്ന ആവശ്യവും ശക്തമാണ്.
നിലവിലെ അഫദൽ ഉലമാ കോഴ്സുകളോട് പരിഷകരിക്കാൻ അധികൃത൪ തായറാവുന്നില്ല, കൂടാതെ കമ്യുണിക്കേറ്റീവ് അറബിക് കോഴ്സ് തികഞ്ഞ പരാജയമാണെന്നും അറബി എയ്ഡഡ് കോളജ് ഭാരവാഹികൾ പറയുന്നു. എയ്ഡഡ് അറബി കോളജുകളെയും മറ്റു സ്ഥാപനങ്ങളോയും ഉൾപ്പെടുത്തി അറബിക് സ൪വകലാശകല രൂപവത്കരിക്കുകയാണെങ്കിൽ എല്ലാവിധക്കാ൪ക്കും ഉപകാരപ്പെടുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
