പരിശോധനാ സംവിധാനമില്ല; പൂഴ്ത്തിവെപ്പ് നിര്‍ബാധം
text_fieldsകോഴിക്കോട്: പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ സ൪ക്കാ൪ കൈക്കൊള്ളുന്ന നടപടികൾ ദു൪ബലം. പൊതുവിപണിയിൽ പരിശോധന നടത്താനുള്ള അധികാരം സിവിൽ സപൈ്ളസിൽനിന്ന് എടുത്തുമാറ്റിയിട്ട് നാലുമാസമായിട്ടും ബദൽ സംവിധാനമൊരുക്കാത്തതാണ് പ്രശ്നം. ഇതുകാരണം സ൪ക്കാ൪ നടത്തുന്ന പരിശോധനകൾ പ്രഹസനമാകുന്നതായാണ് ആക്ഷേപം.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് സിവിൽ സപൈ്ളസിന് ഇതിലുള്ള അധികാരം നഷ്ടപ്പെട്ടത്. ഇത് കാണിക്കുന്ന സ൪ക്കുല൪ കഴിഞ്ഞ മേയ് 22നാണ് ഫുഡ് സേഫ്റ്റി കമീഷണ൪ ഇറക്കിയത്. ആഗസ്റ്റ് അഞ്ചോടെ നിയമം പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം പൊതുവിപണിയിൽ പരിശോധന നടത്താനുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്്. ഇക്കാര്യം ജില്ലാ സപൈ്ള ഓഫിസ൪മാ൪ പലയോഗങ്ങളിലും പറഞ്ഞിട്ടുമുണ്ട്.
എന്നാൽ, പൊതുവിപണിയിൽ വിൽക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ മാത്രമേ തങ്ങൾക്ക് അധികാരമുള്ളൂവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥ൪ പറയുന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയേണ്ടത് സിവിൽ സപൈ്ളസ് തന്നെയാണെന്നാണ് ഇവരുടെ വാദം. 80ൽ താഴെ ഉദ്യോഗസ്ഥരേ ഭക്ഷ്യസുരക്ഷാവകുപ്പിൽ പരിശോധന നടത്താനുള്ളൂവെന്നതും പ്രശ്നം ഗുരുതരമാക്കുന്നു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം നടപ്പായതോടെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന കേരള ഫുഡ്ഗ്രെയിൻസ് ഡീലേഴ്സ് ലൈസൻസ് ഓ൪ഡ൪, കേരള എഡിബ്ൾ ഓയിൽസ്, വെജിറ്റബ്ൾ ഓയിൽസ്, വനസ്പതി ആൻഡ് ബേബി ഫുഡ് ലൈസൻസ് ഓ൪ഡ൪, കേരള പൾസസ് ഡീലേഴ്സ് ലൈസൻസ് ഓ൪ഡ൪ എന്നിവ ഇല്ലാതായി.
അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ, പയ൪ വ൪ഗങ്ങൾ, ഭക്ഷ്യഎണ്ണ, പഞ്ചസാര എന്നിവയാണ് ഈ നിയമത്തിൻെറ പരിധിയിൽ വരുന്നത്. ഇവ വിൽക്കണമെങ്കിൽ ഓരോ ഉൽപന്നത്തിനും വ്യത്യസ്ത ലൈസൻസായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പുറമെ ഓരോ ഉൽപന്നത്തിനും കൃത്യമായ സ്റ്റോക് പരിധിയുമുണ്ടായിരുന്നു. സ്റ്റോക് കൃത്യമായി ബോ൪ഡിൽ എഴുതി പ്രദ൪ശിപ്പിക്കേണ്ടിയിരുന്നു.
എന്നാൽ, പുതിയ നിയമം നടപ്പായതോടെ സ്റ്റോക് പരിധി ഒഴിവാക്കി. ഇതാണ് വിലക്കയറ്റത്തിൻെറ പ്രധാനകാരണമായി പറയുന്നത്.
എത്രയും സ്റ്റോക് ചെയ്യാമെന്ന അവസ്ഥവന്നതോടെ വൻകിടക്കാ൪ മൊത്തമായി വാങ്ങികൂട്ടി, വിപണിയിൽ ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റത്തിനിടയാക്കുകയായിരുന്നുവെന്നാണ് വ്യാപാരികളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
