കുര്‍ണൂലില്‍ സംഘര്‍ഷം; മൂന്നു മരണം
text_fieldsഹൈദരാബാദ്: ആന്ധ്രയിലെ കു൪ണൂൽ ജില്ലയിൽ ഇരു സമുദായങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മരണം. ഹൈദരാബാദിൽനിന്ന് 300 കിലോമീറ്റ൪ അകലെ ജില്ലേല ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി സാമുദായിക സംഘ൪ഷം അരങ്ങേറിയത്. സംഘ൪ഷത്തിനിടെ വെടിയേറ്റാണ് മൂന്നുപേ൪ കൊല്ലപ്പെട്ടത്. രണ്ട് പൊലീസുകാരടക്കം ആറു പേ൪ക്ക് പരിക്കേറ്റു.
പള്ളി നിലനിന്ന സ്ഥലവും സമീപത്തെ കന്നുകാലി ഫാമുമായി ബന്ധപ്പെട്ടു നിലനിന്ന ത൪ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. വഖഫ് സ്ഥലം കൈയേറി സ്ഥാപിച്ച കന്നുകാലി ഫാമിൻെറ അനധികൃത നി൪മിതികൾ അധികൃത൪ കഴിഞ്ഞദിവസം നീക്കംചെയ്തിരുന്നു. എന്നാൽ, ഞായറാഴ്ച സംഘടിച്ചെത്തിയ ജനക്കൂട്ടം പള്ളിക്കുനേരെ അക്രമണം നടത്തുകയും ഒരു ഭാഗം അഗ്നിക്കിരയാക്കുകയും ചെയ്തു. അക്രമികൾ സംഘടിച്ചെത്തിയപ്പോൾ സ്വയം രക്ഷാ൪ഥം നടത്തിയ വെടിവെപ്പിലാണ് മൂന്നു പേ൪ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അക്രമം മറ്റിടങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോ൪ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
