ഹിതപരിശോധനയില്‍ ക്രമക്കേടെന്ന് ഈജിപ്ഷ്യന്‍ പ്രതിപക്ഷം
text_fieldsകൈറോ: ഈജിപ്തിലെ പുതിയ ഭരണഘടനയുടെ ജനകീയാംഗീകാരത്തിനായുള്ള ഹിതപരിശോധനയുടെ ആദ്യഘട്ടം അനുകൂലമെന്ന റിപ്പോ൪ട്ടിനിടെ വോട്ടെടുപ്പിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. ഇതിനെതിരെ ചൊവ്വാഴ്ച ശക്തമായ പ്രതിഷേധറാലി സംഘടിപ്പിക്കുമെന്ന് ഔദ്യാഗിക വൃത്തങ്ങൾ അറിയിച്ചു. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഹിതപരിശോധനയുടെ രണ്ടാംഘട്ടം ഈ മാസം 22ന് നടക്കാനിരിക്കുകയാണ്. കൈറോ, അലക്സാൻഡ്രിയ എന്നിവ ഉൾപ്പെടെ പത്തു പ്രവിശ്യകളിലാണ് ശനിയാഴ്ച ആദ്യഘട്ട ഹിതപരിശോധന നടന്നത്. ഹിതപരിശോധന നടന്ന പ്രവിശ്യകളിലെ 57 ശതമാനം പേ൪ ഭരണഘടനക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായാണ് ആദ്യ ഫലങ്ങൾ സൂചിപ്പിക്കുന്നതായി റിപ്പോ൪ട്ടുണ്ടായിരുന്നു.
56.5 ശതമാനം അനുകൂലിച്ചും 43 ശതമാനം എതി൪ത്തും വോട്ട് ചെയ്തതായി ബ്രദ൪ഹുഡ് അവകാശപ്പെട്ടു. എന്നാൽ, അനൗദ്യോഗിക കണക്കുകളാണ് പുറത്തുവന്നതെന്നും ഇത് അംഗീകരിക്കുന്നില്ലെന്നും മുഖ്യപ്രതിപക്ഷ കക്ഷിയായ നാഷനൽ സാൽവേഷൻ ഫ്രണ്ട് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
രണ്ടാംഘട്ടത്തിൽ 17 പ്രവിശ്യകളിലാണ് വോട്ടെടുപ്പ് നടക്കുക. ഇതിനുശേഷമേ ഔദ്യാഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
