മെന്‍ ഇന്‍ വൈറ്റ്
text_fieldsഇന്ത്യൻ നാവിക സേനയിൽ ചേരുമ്പോൾ ഒരു ജോലിയേക്കാളുപരി മറ്റെന്തൊക്കെയോ നിങ്ങൾ നേടുന്നു. ജീവിതത്തിൻെറ വിവിധങ്ങളായ കൈവഴികളിൽ നിങ്ങൾക്കുള്ള യഥാ൪ഥ കഴിവുകൾ പ്രകടിപ്പിച്ച് വിജയം വരിക്കാനുള്ള അവസരം കൂടിയാണിത്. സിവിലിയൻ ജീവിതത്തിൽ സാധാരണമല്ലാത്ത സുരക്ഷിതത്വവും സൗകര്യവും നേവി ജോലി നേടിത്തരുന്നു.
സാഹസികതയും വെല്ലുവിളിയുമെല്ലാമാണ് നിരവധി പേരെ ഈ കരിയറിലേക്ക് ആക൪ഷിക്കുന്നത്. നിങ്ങളിലെ കഴിവുകളെ മനസ്സിലാക്കാനും വ്യതസ്തങ്ങളായ അവസരങ്ങളിലൂടെ അത് പ്രാവ൪ത്തികമാക്കാനും ഈ ജോലി സഹായിക്കും. സ്ഥിരമായ, മികച്ച ശമ്പളത്തിനു പുറമെ മറ്റു പലതുമുണ്ട് ഇവിടെ നേടാൻ. ഇവിടെ നിന്ന് ലഭിക്കുന്ന പരിശീലനവും പരിചയവും നിങ്ങളുടെ ജീവിതവും കാഴ്ചപ്പാടും മാറ്റിമറിക്കുന്നു. മികച്ച സാമ്പത്തിക സുരക്ഷിതത്വവും സമാനതകളില്ലാത്ത കരിയ൪ മികവും സ്വതന്ത്ര ജീവിതശൈലിയും വ്യക്തിത്വവികസനവുമെല്ലാം ഈ വെള്ളക്കുപ്പായത്തിനൊപ്പം കൂടെ വരും. ചെറുപ്രായത്തിൽതന്നെ ഏറെ ഗൗരവതരമായ ഉത്തരവാദിത്തങ്ങൾ നാവികൻ കൈകാര്യം ചെയ്യും. ഒരു കപ്പലിൻെറ കൈകാര്യം മുതൽ വിമാനം പറത്തൽ വരെയും ഇതിലുൾപ്പെടും. മറ്റ് ഓഫിസ് ജോലികൾക്കൊന്നുമില്ലാത്ത, കരിയറിലുടനീളം സ്പോ൪ട്സും സാഹസിക വിനോദങ്ങളും സ്ഥിരമായ പ്രാക്ടീസ് ചെയ്യാൻ കഴിയുന്നതിലും ആനന്ദം മറ്റെന്തുണ്ട് ?. എവറസ്റ്റ് കീഴടക്കാനും തണുത്തുറഞ്ഞ അൻറാ൪ട്ടിക്കൻ പര്യവേക്ഷണത്തിൻെറ ഭാഗമാവാനും മറ്റേതു ജോലിയിലൂടെയാണ് സാധിക്കുക. ഏറ്റവും തൂനതനമായ യന്ത്രങ്ങളും സാതേികവിദ്യകളുമായിരിക്കും നിങ്ങൾ നേവിൽ കൈകാര്യം ചെയ്യുക. നാവികസേനയിലെ ജോലിയുടെ പ്രത്യേകതകൾ ഇനിയുമുണ്ട്:
* ലോകത്തെ അറിയാം
ലോകത്തെമ്പാടുമുള്ള തുറമുഖങ്ങളിൽ സന്ദ൪ശനം നടത്തുന്ന ഇന്ത്യൻ നേവിയുടെ കപ്പലുകളുടെ ഭാഗമായി നിങ്ങൾക്കും ലോകസഞ്ചാരം നടത്താം.
* നേതൃത്വ അവസരങ്ങൾ
നിങ്ങളുടെ പ്രകടനത്തെ ആശ്രയിച്ച് അനേകമ പേരുടെ സുരക്ഷിതത്വവും വിജയവും നിശ്ചയിക്കപ്പെടുന്ന അവസരങ്ങൾ ഏറെയുണ്ടാകും നേവിയിൽ. ഇവിടെ നിങ്ങളുടെ നതൃഗുണം പരീക്ഷിക്കപ്പെടുന്നു
* ആരോഗ്യരക്ഷ
കുതിച്ചുയരുന്ന ചികിൽസാചെലവും അതിനേക്കാൾ വേഗത്തിൽ കുതിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പ്രമീയിത്തിൻെറയും കാലത്ത്, മിലിട്ടറി ആശപത്രികൾ വഴി നാവികനും കുടുംബത്തിനും ലോകനിലവാരത്തിലുള്ള ചികൽസയാണ് നൽകുന്നത്.
* അവധിയും യാത്രാസൗജന്യവും
സെയ്ല൪മാ൪ക്കും ഓഫിസ൪മാ൪ക്കുമെല്ലാം ഇഷ്ടംപോലെ അവധി സൗകര്യമുണ്ട്. സെയല൪ക്ക് 60 ദിവസത്തെ വാ൪ഷിക അവധിയും 30 ദിവസ കാഷ്വൽ ലീവും ഉണ്ടാകും. ഓഫിസ൪മാ൪ക്ക് 60 ദിവസത്തെ വാ൪ഷിക അവധിയും 20 ദിവസ കാഷ്വൽ ലീവുമാണുള്ളത്. ഓഫിസ൪മാ൪ക്കും കുടുംബത്തിനും വ൪ഷത്തിലൊരിക്കൽ റെയിൽ/വിമാന യാത്രാടിക്കറ്റ് സൗജന്യമായി ലഭിക്കും. ഇതിനു പുറമെ നിരക്കളിവിൽ ആറ് ട്രെയിൻ യാത്രാ സൗകര്യവുമുണ്ട്. സെയ്ല൪മാ൪ക്ക് ട്രെയിൻ യാത്രാസൗജനവുമുണ്ട്.
* ഗ്രൂപ്പ് ഇൻഷുറൻസ്
നാമമാത്രമായ മാസ പ്രീമയം അടച്ചുകൊണ്ട് ഏറ്റവും മികച്ച ലൈഫ് ഇൻഷുറൻസ് പോളിസി
* വിനോദ സൗകര്യങ്ങൾ
സൗജന്യവും നാമമാത്ര നിരക്ക് ഈടാക്കിയുമുള്ള നിരവധി വിനോദോപാധികൾ ലഭ്യമാണ്
* താമസസൗകര്യം
എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമായ താമസസമുച്ചയങ്ങൾ നൽകപ്പെടുന്നു നീന്തൽകുളം മുതൽ ജംനേഷ്യം വരെ ഇവിടങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ടാകും.
* വസ്ത്രം
സൗജന്യ യൂനിഫോമും ഇത് പരിപാലിക്കാൻ അലവൻസും
* റേഷൻ
ഓഫിസ൪മാ൪ക്കും സെയ്ല൪മാ൪ക്കും സൗജന്യറേഷൻ നൽകും.
* നേവൽ ഭവന പദ്ധതി
പ്രമുഖ പട്ടണങ്ങൾ കേന്ദ്രീകരിച്ച് നേവി ഭവന പദ്ധതികൾ നടപ്പാക്കുന്നു. റിട്ടയ൪മെൻിന് ശേഷം താമസിക്കാൻ ഈ പദ്ധതിപ്രകാരം അപാ൪ട്ട്മെൻറുകൾ ലഭ്യമാക്കുന്നു.
ആ൪ക്കൊക്കെ ചേരാം
പതിനാറര മുതൽ 27 വയസ്സു വരെ പ്രായമുള്ളവ൪ക്കായി വിവിധ അവസരങ്ങൾ നാവികസേനയിലുണ്ട്. പ്ളസ്ടു മുതൽ ബിരുദാനന്തര ബിരുദം വരെ വിവിധ തസ്തികകൾക്കായി യോഗ്യതാ മാനദണ്ഡങ്ങളുമുണ്ട്. നിശ്ചിത കാലയളവു മാത്രം സേവനം ചെയ്യാവുന്ന ഷോ൪ട്ട് സ൪വീസ് കമീഷൻ, സ൪വീസ് ചട്ടങ്ങൾക്കനുസരിച്ച് കാലാവധി പൂ൪ത്തിയാക്കാവുന്ന പെ൪മനൻറ് കമീഷൻ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. നേവി റിക്രൂട്ട്മെൻറ് വിജ്ഞാപനങ്ങൾ എംപ്ളോയ്മെൻറ് ന്യൂസ് വഴിയും ദേശീയ, പ്രാദേശിക പത്രമാധ്യമങ്ങൾ വഴിയും പരസ്യം ചെയ്യും.
ഓഫിസ൪ എൻട്രി
ഓഫിസ൪ എൻട്രിയിൽ പെ൪മനെൻറ് കമ്മീഷനിലേക്ക് നാഷനൽ ഡിഫൻസ് അക്കാദമി (NDA) പ്ളസ്ടു/ ഇന്ത്യൻ നേവൽ അക്കാദമി കേഡറ്റ് എൻട്രി/ CDSE (Graduate) വഴിയുള്ള പ്രവേശനത്തിന് യു.പി.എസ്.സിയുടെ എഴുത്തുപരീക്ഷയും ഉതിനുശേഷം സ൪വീസ് സെലക്ഷൻ ബോ൪ഡ് (SSB) നടത്തുന്ന ഇൻറ൪വ്യൂവുമുണ്ടാകും.
ഇതിനു പുറമെയുള്ള പെ൪മനൻറ് കമ്മിഷൻ, ഷോ൪ട്ട് സ൪വീസ് കമ്മിഷൻ എൻട്രികൾക്ക് എഴുത്തുപീരക്ഷ ഉണ്ടാവില്ല. നേവൽ ഹെഡ്ക്വാ൪ട്ടേഴ്സ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും അപേക്ഷകൾ ഷോ൪ട്ട്ലിസ്റ്റ് ചെയ്യുക. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ഇത്. അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള അംഗീകൃത യോഗ്യത തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകൾ അപേക്ഷക൪ക്ക് വേണം. ആവശ്യപ്പെടുന്ന ഇവയുടെ മുറക്ക് ഒറിജിനൽ/ അറ്റസ്റ്റഡ് കോപ്പി ഹാജരാക്കുകയും വേണം. നി൪ദിഷ്ട മാനദണ്ഡമനുസരിച്ചുള്ള ശാരീരിക/മാനസിക ആരോഗ്യം നി൪ബന്ധമാണ്. സ്പോ൪ട്സ്, നീന്തൽ മറ്റു പാഠ്യേതര പ്രവ൪ത്തനങ്ങളിലുള്ള മികവ് എന്നിവ അഭികാമ്യയോഗ്യതയാണ്.
വനിതാ എൻട്രി
നേവൽ ആ൪കിടെക്ട്, ലോ, ലോജിസ്റ്റിക്സ്, എ.ടി.സി, ഏവിയേഷൻ (ഒബ്സ൪വ൪), എജുക്കേഷൻബ്രാഞ്ചുകൾ എന്നിവകളിൽ വനിതകൾക്ക് ഷോ൪ട്ട് സ൪വീസ് കമ്മിഷൻ (SSC) ആയി നിയമനം നൽകുന്നു. നേവൽ ആ൪കിടെക്ട്, ലോ, എജുക്കേഷൻ എന്നിവയിൽ ഷോ൪ട്ട് സ൪വീസ് കമ്മിഷൻ പൂ൪ത്തിയാക്കിയവ൪ക്ക് മെറിറ്റും ഒഴിവും അനുസരിച്ച് പെ൪മനൻറ് കമ്മിഷൻ ആയി സ൪ക്കാ൪ നിയനം നൽകാറുണ്ട്.
വിവിധ ബ്രാഞ്ചുകൾ
1. എക്സിക്യൂട്ടിവ് എൻട്രി:
എക്സിക്യൂട്ടിവ് ബ്രാഞ്ചിലുള്ള ഓഫിസ൪മാ൪ക്ക് ഷിപ്, എയ൪ക്രാഫ്റ്റ്, കമാൻഡ്, സബ്മറൈൻ എന്നിവയുടെയെല്ലാം ചുമതല വഹിക്കാം. എക്സിക്യൂട്ടിവ് ബ്രാഞ്ചിലുള്ളവ൪ക്ക് സ്പെഷലൈസ് ചെയ്യാവുന്ന മേഖലകൾ: ഗണ്ണറി & മിസൈൽസ്, നാവിഗേഷൻ ആൻഡ് ഡയറക്ഷൻ, ആൻറി സബ്മറൈൻ വാ൪ഫെയ൪, കമ്യൂണിക്കേഷൻസ്, പൈലറ്റ്, ഒബ്സ൪വ൪, സബ്മറൈൻ, ഹൈഡ്രോഗ്രഫി, ഡൈവിങ്. ഇതിനു പുറമെ, ലോ, എയ൪ ട്രാഫിക് കൺട്രോൾ, നേവൽ ആ൪മമെൻറ് ഇൻസ്പെക്ഷൻ, ഇൻഫ൪മേഷൻ ടെക്നോളജി, ലോജിസ്റ്റിക്സ് എന്നീ കേഡറുകളിലും എക്സ്ിക്യൂട്ടിവ് ബ്രാഞ്ചിലുള്ളവരെ പരിഗണിക്കും. എക്സിക്യൂട്ടിവ് ബ്രാഞ്ചിലെ വിവിധ തസ്തികകൾ: ഹൈഡ്രോഗ്രാഫിക് ഓഫിസ൪, നേവൽ ആ൪മമെൻറ് ഇൻസ്പെക്ഷൻ ഓഫിസ൪, പ്രവോസ്റ്റ് ഓഫിസ൪, പൈലറ്റ് ഓഫിസ൪, ഒബ്സ൪വ൪ ഓഫിസ൪, സബമറൈൻ ഓഫിസ൪, ഡൈവിങ് ഓഫിസ൪, ലോജിസ്റ്റിക്സ് ഓഫിസ൪, ഇൻഫ൪മേഷൻ ടെക്നോളജി,
2. എൻജിനീയറിങ് ബ്രാഞ്ച്: അത്യന്താധുനിക സാങ്കേതിക വിദ്യയിൽ പ്രവ൪ത്തിക്കുന്ന യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലും കപ്പലുമെല്ലാം ഏറ്റവും മികച്ച രീതിയിൽ പ്രവ൪ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് എൻജിനീയ൪ ഓഫിസറുടെ ചുമതല. നേവൽ ഡോക്ക്യാ൪ഡിലും ഉൽപാദന യൂനിറ്റുകളിലും ഇവ൪ സേവനമുഷ്ഠിക്കും.
എൻജിനീയറിങ് ബ്രാഞ്ചുകാ൪ക്ക് നേവൽ ആ൪കിടെക്ട് വിങ്ങിലും ചേരാം. നേവൽ വെസ്സലുകളുടെ ഡിസൈൻ, നി൪മാണം, ഗുണപരിശോധന, അറ്റകുറ്റപ്പണി തുടങ്ങിയവയെല്ലാം ഇവരുടെ ചുമതലയാണ്. അ൪ഹരായവ൪ക്ക് ഉന്നതപഠനത്തിനുള്ള അവസരവും ലഭിക്കും. എൻജിനീയറിങ് ബ്രാഞ്ചിലെ വിവിധ തസ്തികകൾ: എൻജിനീയറിങ് ജനറൽ സ൪വീസ് ഓഫിസ൪, നേവൽ കൺസ്ട്രക്ഷൻ ഓഫിസ൪, സബ്മറൈൻ എൻജിനീയ൪ ഓഫിസ൪.
3. ഇലക്ട്രിക്കൽ ബ്രാഞ്ച്: കപ്പലുകളും വിമാനങ്ങളുമെല്ലാം ഏറ്റവും ഉയ൪ന്ന നിലവാരത്തി പ്രവ൪ത്തിക്കാനാവശ്യമായ പരിപാലനം നടത്താൻ ചുതലപ്പെട്ട വിഭാഗമാണിത്. അ൪ഹരായവ൪ക്ക് പി.ജി തലം വരെ ഉപരി പഠനത്തിനും അവസരമുണ്ടാകും. ഇലക്ട്രിക്കൽ ബ്രാഞ്ചിലെ വിവിധ തസ്തികകൾ: ജനറൽ സ൪വീസ്, സബ്മറൈൻ ഇലക്ട്രിക്കൽ ഓഫിസ൪.
4. എജുക്കേഷനൽ ബ്രാഞ്ച്: നേവൽ ഓഫിസ൪മാരെയും സെയ്ല൪മാരെയും പരിശീലിപ്പിക്കാൻ ചുമതലപ്പെട്ട ബ്രാഞ്ച്. നേവിയുടെ എല്ലാ ബ്രാഞ്ചുകളിലുമുള്ളവരെ പരിശീലിപ്പിക്കാനാവശ്യമായ അറിവ് നേടിയവരാണ് ഈ വിഭാഗം. പ്രത്യേക വിഭാഗത്തിൽ കൂടുതൽ വിദഗ്ധരായ സ്പെഷലിസ്റ്റുകളും ഇതുലുണ്ടാകും.
5. മെഡിക്കൽ: മെഡിക്കൽ ബിരുദക്കാ൪ക്ക് കരിയ൪ വികസനത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച അവസരങ്ങളിലൊന്ന് സൈനികമെഡിക്കൽ സ൪വീസുകളിലാണ്. കേന്ദ്ര സ൪ക്കാറിൽ ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികയാണിത്. പെ൪മനെൻറ്, ഷോ൪ട്ട് സ൪വീസ് കമ്മിഷനുകൾ മെഡിക്കൽ സ൪വീസ് ബ്രാഞ്ചിലുണ്ട്.
ഏഴിമല നാവിക അക്കാദമി
ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ പരിശീലനകേന്ദ്രമായ ഏഴിമല കേരളത്തിൻെറ കൂടി അഭിമാനമാണ് കണ്ണൂരിലെ ഏഴിമലയിൽ സ്ഥിതി ചെയ്യുന്ന അക്കാദമിയിൽ നാവികസേനയിൽ പുതുതായി തെരഞ്ഞെടുക്കുന്ന എല്ലാ വിഭാഗം ഓഫിസ൪മാ൪ക്കും അടിസ്ഥാന പരിശീലനം നൽകുന്ന സ്ഥാപനമാണിത്. ഇവിടത്തെ ഏറ്റവും നൂതനമായ പരിശീലന സങ്കേതങ്ങൾ ഉപയോഗിച്ചുള്ള പരിശീലനത്തിലൂടെ സൈനികപരമായ കഴിവുകൾക്കൊപ്പം വ്യക്തപരമായ വികാസവും സാധ്യമാവും.
സെയ് ല൪ എൻട്രി
നാവികസേനയുടെ ആയുധങ്ങൾ, സെൻസറുകൾ, പ്രൊപൽഷൻ മെഷിനറി തുടങ്ങിയവയെല്ലാം പ്രവ൪ത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും സെയ്ല൪മാരാണ്. കപ്പലുകളിലും മുങ്ങിക്കപ്പലുകളിലുമായി രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്യാം. സെയ്ല൪ സ൪വീസിനുഷേശം വിരമിക്കുന്നവ൪ക്ക് സിവിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ‘പ്രീ റിലീസ്’ പരിശീലനവും നൽകാറുണ്ട്. വിവിധ സെയ്ല൪ ബ്രാഞ്ചുകൾ ഇനി പറയുന്നു:
1. ഇലക്ട്രിക്കൽ ബ്രാഞ്ച്: നേവിയുടെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ പ്രവ൪ത്തനവും പരിപാലനവും. കപ്പലുകളിലും മുങ്ങിക്കപ്പലുകളിലുമെല്ലാം സേവനമനുഷ്ഠിക്കാം.
2. എൻജിനീയറിങ് ബ്രാഞ്ച്: സേനയുടെ പ്രോപൽഷൻ, ഓക്സിലറി സംവിധാനങ്ങളുടെ സുഗമമായ പ്രവ൪ത്തനത്തിൻെറ ചുമതല. ഈ വിഭാഗത്തിലുള്ളവ൪ക്ക് കെമിക്കൽ, ആണവ, ബയോളജിക്കൽ യുദ്ധമുന്നണയിലെ പ്രവ൪ത്തനത്തിനുള്ള പരിശീലനവം ലഭിക്കും.
3. ഏവിയേഷൻ ബ്രാഞ്ച്: സേന ഉപയോഗിക്കുദ്ദ വിവിധതരം എയ൪ക്രാഫ്റ്റുകൾ ഉപയോഗിക്കാൻ നിയോഗിക്കപ്പെട്ടവരാണ്. ഏറെ സൂക്ഷ്മത പുല൪ത്തേണ്ട മറ്റു ചില ജോലികളും ഈ വിഭാഗത്തിന് ചെയ്യാനുണ്ട്. ഇതിന് പ്രത്യേക അലവൻസുമുണ്ടാകും.
4. സബ്മറൈൻ ബ്രാഞ്ച്: ഏറെ സാഹസികതയും അഭിമാനവും അനുഭവപ്പെടുന്ന ഈ സവിശേഷബ്രാഞ്ചിലുള്ള സെയ്ലമാ൪ക്ക് മുങ്ങിക്കപ്പലുകളുടെ ചുമതലയാണ് നി൪വഹിക്കാനുള്ളത്. മികച്ച പ്രെഫഷനൽ, ശാരീരിക മികവ വേണ്ട ഈ വിഭാഗത്തിലെ പടയാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും.
5. മെഡിക്കൽ ബ്രാഞ്ച്: നേവൽ ഹോസ്പിറ്റിൽ സ൪വീസിനു കീഴിൽ പ്രവ൪ത്തിക്കുന്ന ഈ വിഭാഗത്തിലേക്ക് നിയമിക്കപ്പെടുന്നവ൪ വിവിധ പാരാമെഡിക്കൽ കോഴ്സുകൾ പൂ൪ത്തിയാക്കിയവരായിരിക്കും.
സെയ്ല൪ എൻട്രിയിലെ വിവിധ തസ്തികകൾ:
* ആ൪ട്ടിഫൈസ൪ അപ്രൻറിസ് -പ്രായം 17-20 വയസ്സ്. അവിവാഹിതരായ പുരുഷൻമാ൪ക്കാണ് അവസരം. യോഗ്യത: 1. 12ാം ക്ളാസ് ജയം/ തത്തുല്യം. ആവശ്യമായ ശാരീരിക യോഗ്യത വേണം.
* സീനിയ൪ സെക്കൻഡറി റിക്രൂട്ട്- പ്രായം 17-21 വയസ്സ്. അവിവാഹിതരായ പുരുഷൻമാ൪ക്കാണ് അവസരം. യോഗ്യത: 1. 12ാം ക്ളാസ് ജയം/ തത്തുല്യം.
* മെട്രിക് റിക്രൂട്ട് ആൻഡ് നോൺ മെട്രിക് റിക്രൂട്ട് - പ്രായം 17-21 വയസ്സ്. അവിവാഹിതരായ പുരുഷൻമാ൪ക്കാണ് അവസരം. യോഗ്യത: 1. 12ാം ക്ളാസ് ജയം/ തത്തുല്യം.
* മ്യൂസീഷ്യൻ-സംഗീതവാസന വേണം. വിവിധ സംഗീത ഉപകരണങ്ങളിലുള്ള വൈദഗ്ധ്യം. പ്രായം 17-21 വയസ്സ്. അവിവാഹിതരായ പുരുഷൻമാ൪ക്കാണ് അവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
