കേരളാവിങ് യുവജനോത്സവം ഫെബ്രുവരിയില്‍
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ളബ് കേരളാവിങ് മസ്കത്ത് കേരളോൽസവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാസാഹിത്യമത്സരങ്ങൾ ഫെബ്രുവരി ആദ്യ വാരത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം, തുടങ്ങിയ നൃത്ത ഇനങ്ങളും, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, മാപിളപ്പാട്ട്, നാടൻപാട്ട്, വടക്കൻ പാട്ട്, സംഘഗാനം എന്നിവയ്ക്ക് പുറമെ, അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്ക് ആദരവ൪പ്പിച്ച് അദ്ദേഹത്തിൻെറ രചനകളെ അടിസ്ഥാനമാക്കി സിനിമാഗാനവും, കഥാപ്രസംഗവും മത്സരഇനങ്ങളായി ഉണ്ടാവും. പ്രസംഗ മത്സരം , കവിതാലാപനം, ലേഖനം, കഥാരചന, കവിതാ രചന തുടങ്ങിയവ മലയാളത്തിലും ഇംഗ്ളീഷിലും ഉണ്ടായിരിക്കും. ഉപകരണ സംഗീത മത്സരത്തിൽ കീ ബോ൪ഡ് മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഏകാഭിനയം, പ്രച്ഛന്ന വേഷം, ടാബ്ളോ, ചിത്രരചന എന്നീ ഇനങ്ങളിലും മത്സരങ്ങൾ ഉണ്ടായിരിക്കും. ഏറ്റവും കൂടുതൽ പോയൻറ് ലഭിക്കുന്ന സ്കൂളിന് ട്രോഫിയും സമ്മാനിക്കും.
മത്സരങ്ങൾ വിലയിരുത്തുന്നതിന് കേരളത്തിൽ നിന്ന് പ്രത്യേകമായി എത്തിച്ചേരുന്ന വിധിക൪ത്താക്കളുടെ നേതൃത്വത്തിലായിരിക്കും.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങളിൽ എല്ലാ ഇന്ത്യക്കാ൪ക്കും പങ്കെടുക്കാം. കുട്ടികൾക്ക് പുറമേ മുതി൪ന്നവ൪ക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങൾക്കുള്ള അപേക്ഷ ഫോറങ്ങളും മറ്റു വിവരങ്ങളും ദാ൪സൈതിലെ ഇന്ത്യൻ സോഷ്യൽ ക്ളബ് ഓഫീസിൽ ലഭിക്കും. കൂടാതെ കേരള വിഭാഗത്തിൻെറ www.isckeralawing.org എന്ന വെബ് സൈറ്റിൽവിവരങ്ങൾ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഈമാസം 23 രാത്രി എട്ട് വരെ ഇന്ത്യൻ സോഷ്യൽ ക്ളബ്ബ് ഓഫീസിൽ സ്വീകരിക്കുമെന്ന് സംഘാടക൪ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 92441140, 9558545.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
