Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightശൈത്യം ശക്തി...

ശൈത്യം ശക്തി പ്രാപിക്കുന്നു; പേമാരിയില്‍ ജനജീവിതം താളം തെറ്റി

text_fields
bookmark_border
ശൈത്യം ശക്തി പ്രാപിക്കുന്നു; പേമാരിയില്‍ ജനജീവിതം താളം തെറ്റി
cancel

റിയാദ്: തലസ്ഥാന നഗരിയുൾപ്പെടെ സൗദിയുടെ പല ഭാഗങ്ങളിലും കനത്ത മഴ. ഇന്നലെ പുല൪ച്ചെ മുതലാണ് റിയാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴ തുടങ്ങ ിയത്. ഉച്ചക്ക് മുമ്പായി പെയ്ത കനത്ത മഴയിൽ ഗതാഗതസ്തംഭനവും മറ്റുമായി സാധാരണജീവിതം താളം തെറ്റി. അൽഖസീം പ്രവിശ്യയിലും കിഴക്കൻ പ്രവിശ്യകളിലും മഴ ലഭിച്ചിരുന്നു. മഴ പല ഭാഗങ്ങളിലും ശക്തമായി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അണക്കെട്ടുകളിലും വെള്ളം കെട്ടി നിൽക്കുന്ന മറ്റ് ഭാഗങ്ങളിലും ജലനിരപ്പ് ഗണ്യമായി ഉയ൪ന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വദേശികളും വിദേശികളും ജാഗ്രത പുല൪ത്തണമെന്ന് സിവിൽ ഡിഫൻസും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്വരകളിൽ മഴവെള്ളപാച്ചിലിനും ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി അധികൃത൪ പറഞ്ഞു.
റിയാദിൽ പുല൪ച്ചെ തുടങ്ങിയ മഴ ഉച്ചയോടെ ശക്തി പ്രാപിച്ചു. നഗരത്തിൽ പലയിടത്തും റോഡുകളിൽ വെള്ളം കെട്ടി നിന്നു. പ്രധാന റോഡുകളിൽമഴവെള്ളം നീക്കി ട്രാഫിക് കുരുക്കുകൾ തീ൪ത്ത് ഗതാഗതം സുഗമമാക്കാൻ രാവിലെ മുതൽ അധികൃത൪ രംഗത്തുണ്ടായിരുന്നു. അതേസമയം മഴ വെള്ളത്തിൽ കുടുങ്ങി വാഹനങ്ങൾ നിശ്ചലമായതും പലഭാഗങ്ങളിലും ചെറുതും വലുതുമായ അപകടങ്ങളുണ്ടായതും ഉച്ചസമയത്ത് ഗതാഗതകുരുക്ക് ഇരട്ടിപ്പിച്ചു. സ്കൂളുകൾ വിടുന്നതിന് തൊട്ടുമുമ്പായി വ൪ധിച്ച ഗതാഗതകുരുക്ക് സ്കൂൾ വിദ്യാ൪ഥികളെയും വലച്ചു. ഉച്ചക്ക് കിങ് ഫഹദ് ഹൈവേയിലും ഖുറൈസ് റോഡിലും പലഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു. ഉച്ചഭക്ഷണത്തിന് വീട്ടിലേക്കിറങ്ങിയ ജോലിക്കാരും ഇതോടെ മണിക്കൂറുകൾ പെരുവഴിയിൽ കുടുങ്ങി. നി൪മാണപ്രവ൪ത്തനങ്ങളെയും മഴ സാരമായി ബാധിച്ചു. ജോലി സ്ഥലത്ത് താത്കാലിക ഷെഡുകൾ കെട്ടി താമസിച്ചിരുന്ന നിരവധി നി൪മാണ തൊഴിലാളികൾ പെരുവഴിയിലായി.
ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും കൊണ്ടിരുന്ന തണുപ്പ് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇന്നലെ സൗദിയുടെ പല ഭാഗങ്ങളിലും കുറഞ്ഞ അന്തരീക്ഷ താപനില പത്ത് ഡിഗ്രിക്ക് താഴെയെത്തി. അബഹ, ഹാഇൽ, തബൂക്ക്, അ൪അ൪, സകാക തുടങ്ങിയ ഭാഗങ്ങളിലാണ് താപനില ഗണ്യമായി കുറഞ്ഞത്. റിയാദ്, ദമ്മാം നഗരങ്ങളിൽ 15 ഡിഗ്രിയും അൽഖസീം പ്രവിശ്യയിൽ 12 ഡിഗ്രിയുമാണ് കുറഞ്ഞ താപനില. ഏറ്റവും ഉയ൪ന്ന താപനില രേഖപ്പെടുത്തിയത് മക്കയിലാണ്. ഇവിടെ പകൽ സമയങ്ങളിൽ 35 ഡിഗ്രി വരെ ഉയരുന്ന താപനില രാത്രിയിൽ 25 ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story