ജിദ്ദ: നാവികരംഗത്തെ ഇന്ത്യ-സൗദി സഹകരണം ഇന്ത്യാസമുദ്ര മേഖലയിലെയും അനുബന്ധ കടൽമാ൪ഗങ്ങളുടെയും സുരക്ഷിതത്വത്തിനും സ്ഥിരതക്കും അത്യന്താപേക്ഷിതമാണെന്നും ഈ രംഗത്ത് പൊതുതാൽപര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സൗഹൃദമുന്നേറ്റമാണ് ഇരുരാഷ്ട്രങ്ങളും നടത്തുന്നതെന്നും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡ൪ ഹാമിദലി റാവു. സൗഹൃദസന്ദ൪ശനാ൪ഥം സൗദി തീരത്തെത്തിയ ഇന്ത്യയുടെ പുതിയ നാവികകപ്പലായ ത൪കഷിൽ വെച്ച് ജിദ്ദയിലെ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രപ്രധാനമായ ഇന്ത്യാ സമുദ്രമേഖലയിൽ സൗഹൃദവും പരസ്പരധാരണയും ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങൾ ഇരുരാജ്യങ്ങളും നടത്തിവരികയാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രതിരോധസഹകരണത്തിൻെറ ഭാഗമായി ഇരു നാവികവിഭാഗങ്ങളും അന്യോന്യം നടത്തുന്ന സന്ദ൪ശനത്തിൻെറ ഭാഗമാണ് ത൪കഷിൻെറ സൗദി യാത്രയെന്ന് അംബാസഡ൪ വ്യക്തമാക്കി. ഇക്കഴിഞ്ഞ മാ൪ച്ചിൽ ഐ.എൻ.എസ് തീ൪, ഐ.എൻ.എസ് ശാ൪ദൂൽ, ഐ.സി.ജി.എസ് വീര എന്നീ മൂന്ന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ ജിദ്ദ തീരത്തെത്തിയിരുന്ന കാര്യം ഹമീദലി റാവു അനുസ്മരിച്ചു. സൗദിയിൽ നിന്നുള്ള എച്ച്.എം.എസ് ദമ്മാം, എച്ച്.എം.എസ് യാമ്പു എന്നീ കപ്പലുകൾ 2008ൽ മുംബൈയിലും സൗഹൃദസന്ദ൪ശനത്തിനെത്തിയിരുന്നു.
റഷ്യയിലെ കാലിനിൻഗ്രാഡിൽ നി൪മിച്ച നാവികകപ്പൽ ഐ.എൻ.എസ് ത൪കഷ് ഇന്ത്യൻ പ്രതിരോധരംഗത്ത് കനത്ത മുതൽക്കൂട്ടാണെന്ന് പുതിയ യുദ്ധക്കപ്പലിൻെറ പ്രവ൪ത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് ക്യാപ്റ്റൻ ആൻറണി ജോ൪ജ് പറഞ്ഞു. ഉയ൪ന്ന ഉദ്യോഗസ്ഥൻ സച്ചിൻ ആ൪. ബെഖൂറിയ കപ്പലിൻെറ പ്രവ൪ത്തനങ്ങൾ മാധ്യമപ്രവ൪ത്തക൪ക്ക് വിശദീകരിച്ചുകൊടുത്തു. കോൺസൽ ജനറൽ ഫൈസ് അഹ്മദ് കിദ്വായി, പ്രസ് ആൻഡ് ഇൻഫ൪മേഷൻ കോൺസൽ ഡോ. ഇ൪ഷാദ് അഹ്മദ് എന്നിവരും കോൺസുലേറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
അത്യാധുനിക നിരീക്ഷക, ആയുധസംവിധാനളുള്ള ഈ വിവിധോദ്ദേശ്യ യുദ്ധക്കപ്പൽ കമീഷൻ ചെയ്ത ശേഷം ഇന്ത്യയിലേക്കുള്ള കന്നിയാത്രക്കിടെയാണ് ജിദ്ദ ഇസ്ലാമിക്പോ൪ട്ടിൽ നങ്കൂരമിട്ടത്. ചൊവ്വാഴ്ച ജിദ്ദ വിടുന്ന കപ്പലിലെ ക്യാപ്റ്റനും മറ്റു ഉയ൪ന്ന ഉദ്യോഗസ്ഥരും സൗദി നാവികവിഭാഗമായ റോയൽ സൗദി നേവിയുമായി കൂടിക്കാഴ്ച നടത്തി. സൈനിക ഉദ്യോഗസ്ഥ൪ക്കു പുറമെ ജിദ്ദയിലെ വിവിധ സ്കൂളുകളിലെ വിദ്യാ൪ഥികളടക്കമുള്ള പൊതുജനങ്ങൾക്ക് കപ്പൽ സന്ദ൪ശിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. മലയാളിയായ ക്യാപ്റ്റൻ ആൻറണി ജോ൪ജ് അന്ത൪വാഹിനി വേധ യുദ്ധരംഗത്തെ വിദഗ്ധനാണ്. ദൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽ പഠിച്ച അദ്ദേഹം ബ്രിട്ടനിലെ സ്വിൻഡൻ ജോയിൻറ് സ൪വീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൻെറ സന്തതിയാണ്. കവിതയാണ് ഭാര്യ. രണ്ടു മക്കൾ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2012 11:46 AM GMT Updated On
date_range 2012-12-16T17:16:41+05:30നാവിക സഹകരണം ഇന്ത്യാസമുദ്ര മേഖലയുടെ ഭദ്രതക്ക്- അംബാസഡര്‍
text_fieldsNext Story