റിയാദ്: ഒരു മാസത്തോളം നീണ്ട ആതുരാലയ ജീവിതത്തോട് വിടപറഞ്ഞ് സൗദി ജനതയുടെ ഹൃദയ നായകൻ അബ്ദുല്ല രാജാവ് ഔദ്യാഗികജീവിതത്തിൽ സജീവമായി. നവംബ൪ 16 ന് നാഷണൽ ഗാ൪ഡ്സിൻെറ കിങ് അബ്ദുൽഅസീസ് മെഡിസിറ്റിയിൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ട രാജാവ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. നട്ടെല്ലിന് സംഭവിച്ച ബലക്കുറവ് പരിഹരിക്കുന്നതിന് 11 മണിക്കൂ൪ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞ് മെഡിസിറ്റിയിൽ പരിചരണത്തിൽ കഴിയുകയായിരുന്നു. വിശ്രമജീവിതത്തിന് വിടനൽകി ഇന്നലെ മുതൽ ഭരണചുമതലയുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ രാജാവ് വ്യാപൃതനായതായി അബ്ദുല്ല രാജാവിൻെറ മകനും മന്ത്രിസഭാംഗവും നാഷണൽ ഗാ൪ഡ് മേധാവിയുമായ അമീ൪ മുത്ഇബ് അബ്ദുല്ല പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. രോഗശമനത്തിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച രാജാവ് ദൈവത്തിന് സ്തുതികള൪പ്പിച്ചു. തൻെറ രോഗശമനത്തിന് വേണ്ടി പ്രാ൪ഥിക്കുകയും നേരിലും അല്ലാതെയും സാന്ത്വനമേകുകയും ചെയ്ത സ്വദേശത്തും വിദേശത്തുമുള്ള എല്ലാവ൪ക്കും അബ്ദുല്ല രാജാവ് നന്ദി അറിയിച്ചതായും മകൻ വെളിപ്പെടുത്തി.
ആശുപത്രിയിൽ ചികിൽസയിൽകഴിഞ്ഞ വേളയിൽ രാജ്യനിവാസികളുടെ ക്ഷേമാന്വേഷണത്തിൽ അതീവ തൽപരനായിരുന്നു അദ്ദേഹം. അവരുടെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും തന്നോട് അന്വേഷിച്ചിരുന്നതായും അവരുടെ ഒരു ഒരുകാര്യത്തിലും കുറവുവരുത്തരുതെന്നും വീഴച് സംഭവിക്കരുതെന്നും പിതാവ് ഉപദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഏറ്റവും നൂതനമായ ചികിത്സാസൗകര്യങ്ങളും പരിചയസമ്പന്നരായ മെഡിക്കൽ സംഘവും ലഭ്യമായതിനാലാണ് കിങ് അബ്ദുൽ അസീസ് മെഡിസിറ്റിയിൽ പിതാവ് ചികിത്സ തെരഞ്ഞെടുത്തത്. തൻെറ ചികിത്സയിൽ വ്യാപൃതരായിരുന്ന മൂന്ന് പ്രശസ്ത ഭിഷഗ്വരന്മാ൪ക്ക് രാജ്യത്തെ മൂന്നാമത്തെ ഉന്നത കീ൪ത്തിമുദ്രയായ കിങ് അബ്ദുൽഅസീസ് മെഡൽ സമ്മാനിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2012 11:45 AM GMT Updated On
date_range 2012-12-16T17:15:20+05:30ആതുരാലയത്തില്‍നിന്ന് ജനനായകന്‍ ഔദ്യാഗിക ജീവിതത്തിലേക്ക്
text_fieldsNext Story