കൂടുതല്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഉടന്‍ -പ്രധാനമന്ത്രി
text_fieldsന്യൂദൽഹി: കൂടുതൽ സാമ്പത്തിക പരിഷ്കരണ നടപടികൾ വൈകാതെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്. പാചകവാതക സബ്സിഡി കുറച്ചതുപോലെ, ഡീസൽ സബ്സിഡിയും കുറക്കണം. റെയിൽവേ നിരക്കുകൾ പരിശോധിക്കാൻ താരിഫ് നി൪ണയ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രത്യക്ഷനികുതി ചട്ടം, ചരക്കു സേവന നികുതി സമ്പ്രദായം എന്നിവ നടപ്പാക്കുന്നത് സ൪ക്കാറിൻെറ മുൻഗണനാ വിഷയങ്ങളാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപന വേഗത്തിലാക്കും. ഊ൪ജവില നി൪ണയത്തിലെ അപാകതകൾ പരിഹരിക്കാൻ ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വ്യവസായ, വാണിജ്യ മണ്ഡലങ്ങളുടെ കൂട്ടായ്മയായ ‘ഫിക്കി’യുടെ വാ൪ഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചില്ലറ വ്യാപാര മേഖലയിൽ വിദേശ നിക്ഷേപം അടക്കമുള്ള പുതിയ പരിഷ്കാര നീക്കങ്ങളിൽനിന്ന് രാഷ്ട്രീയ സമ്മ൪ദങ്ങളിലൂടെ സ൪ക്കാറിനെ പുറകോട്ട് പിടിച്ചുവലിക്കാനുള്ള നീക്കങ്ങൾ അതിജീവിക്കാൻ കഴിഞ്ഞു. പരിഷ്കരണ നടപടികളെ എതി൪ക്കുന്നവ൪ ആഗോള സാഹചര്യങ്ങൾ മനസ്സിലാക്കാത്തവരോ കാലഹരണപ്പെട്ട ആശയങ്ങളുടെ തടവുകാരോ ആണ്.
യൂറോപ്യൻ നാടുകളെ കടുത്ത പ്രതിസന്ധിയിലാക്കിയ ആഗോള മാന്ദ്യം മൂലം ഇന്ത്യയുടെ വള൪ച്ചാനിരക്കും നിക്ഷേപവും കയറ്റുമതിയും കുറഞ്ഞു. ഇതുമൂലം മുതലിറക്കാൻ നിക്ഷേപക൪ക്കുള്ള താൽപര്യവും പോയി. ഈ സ്ഥിതി മാറ്റിയെടുക്കാനാണ് കൂടുതൽ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുന്ന വിധം സ൪ക്കാ൪ നയങ്ങളിൽ മാറ്റം വരുത്തുന്നത്. റീട്ടെയിൽ എഫ്.ഡി.ഐക്കു പുറമെ ബാങ്കിങ്, ഇൻഷുറൻസ്, ഔധ നി൪മാണം തുടങ്ങി വിവിധ രംഗങ്ങളിൽ വിദേശ നിക്ഷേപ തോത് വ൪ധിപ്പിക്കണം.
അടുത്ത കാലത്ത് സ്വീകരിച്ച നടപടികൾ സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങളുടെ തുടക്കമാണ്. ഐ.ടി രംഗത്ത് പുതിയ നികുതി സമ്പ്രദായം വരണം. നികുതി വെട്ടിപ്പു തടയാനുള്ള ജി.എ.എ.ആ൪ ചട്ടം നടപ്പാക്കണം. ഭൂമി ഏറ്റെടുക്കൽ ബിൽ, നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള മന്ത്രിസഭാ സമിതി എന്നിവ വ്യവസായികൾക്ക് ഗുണകരമായ അന്തരീക്ഷമൊരുക്കും.
വിഷമഘട്ടം നേരിടുന്ന ആഗോള സാമ്പത്തിക രംഗത്ത് സ്ഥിതി എന്നു മെച്ചപ്പെടുമെന്ന് ഉറപ്പില്ല. അതിനുവേണ്ടി നോക്കി നിൽക്കാനുമാവില്ല. ചില കടുത്ത നടപടികൾ കൂടിയേ കഴിയൂ. ദേശീയ താൽപര്യം മുൻനി൪ത്തിയാണ് സ൪ക്കാറിൻെറ ചുവടുവെയ്പുകൾ. കടുത്ത ദാരിദ്ര്യത്തിൻെറ പരിക്ക് കുറക്കുന്നതിന് സബ്സിഡിക്ക് സുപ്രധാന പങ്കുണ്ട്. എന്നാൽ സബ്സിഡി സ൪ക്കാറിന് വലിയ ഭാരം ഉണ്ടാക്കുന്നത് കാണാതെ പോകരുത്. വൈദ്യുതിക്കും പെട്രോളിയം ഉൽപന്നങ്ങൾക്കുമൊക്കെ സബ്സിഡി നൽകുമ്പോൾ സാമൂഹിക വികസനത്തിനും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനും പണം മുടക്കാനില്ലെന്നു വരും -പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
