കെയ്റ്റിന്‍െറ വിവരങ്ങള്‍ കൈമാറിയ നഴ്സ് മരിച്ച നിലയില്‍
text_fieldsലണ്ടൻ: വില്യം രാജകുമാരൻെറ ഭാര്യ കെയ്റ്റ് മിഡിൽട്ടണിൻെറ ഗ൪ഭകാലത്തെ അസുഖ വിവരങ്ങൾ അബദ്ധത്തിൽ റോഡിയോ ജോക്കികൾക്ക് കൈമാറിയ ഇന്ത്യൻ വംശജയായ നഴ്സ് മരിച്ച നിലയിൽ. ജസീന്ത സൽഡാന (40) എന്ന നഴ്സിനെയാണ് അവ൪ ജോലി ചെയ്തിരുന്ന കിങ് എഡ്വേ൪ഡ് ഏഴാമൻ ആശുപത്രിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
ഗ൪ഭകാലത്ത് ഉണ്ടായ അസ്വസ്ഥകളെ തുട൪ന്ന് കെയ്റ്റ് മിഡിൽട്ടണെ ജസീന്ത ജോലി ചെയ്തിരുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കെയ്റ്റിൻെറ അസുഖവിവരങ്ങൾ അറിയാൻ എലിസബത്ത് രാജ്ഞിയും ചാൾസ് രാജകുമാരനുമെന്ന വ്യാജേനെ ഓസ്ട്രേലിയൻ റേഡിയോ ജോക്കികളായ മെൽ¥്രഗഗ്, മൈക്കൽ ക്രിസ്റ്റ്യൻ എന്നിവ൪ ജസീന്തയെ ഫോൺ ചെയ്യുകയായിരുന്നു.
തങ്ങൾക്കു ലഭിച്ച വിവരങ്ങൾ റേഡിയോ ജോക്കികൾ ആഘോഷമായി പുറത്തു വിട്ടു. ചതി മനസ്സിലായ ജസീന്ത അസ്വസ്ഥയായിരുന്നുവെന്ന് സഹപ്രവ൪ത്തക൪ പറയുന്നു. സംഭവം വിവാദമായതോടെ റോഡിയോ ജോക്കികൾ മാപ്പു പറഞ്ഞിരുന്നു.
കെയ്റ്റിന്റെവിവരങ്ങൾ പുറത്തായതിൽ രാജകുടുംബം പരാതി നൽകിയിരുന്നില്ല. ജസീന്തയുടെ കുടുംബത്തെ രാജകുടുംബം അനുശോചനം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
