സര്‍ദാരി പ്രചാരണത്തിനില്ല
text_fieldsഇസ്ലാമാബാദ്: അടുത്ത മേയിലെ പാക് പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പാക് പ്രസിഡൻറ് ആസിഫ് അലി സ൪ദാരി പങ്കെടുക്കില്ലെന്ന് മതകാര്യമന്ത്രി ഖു൪ശിദ് ഷാ അറിയിച്ചു.
പി.പി.പി ചെയ൪മാൻ കൂടിയായ പാക് പ്രസിഡൻറ് സ൪ദാരി രണ്ടിൽ ഒരു പദവി ഒഴിയാൻ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം പ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷക൪ കരുതുന്നു. പദവികളിൽ ഒന്ന് ഉപേക്ഷിക്കാനുള്ള നി൪ദേശം മാനിക്കുന്നതിൽ വീഴ്ചവരുത്തിയ സ൪ദാരിക്കെതിരെ ലാഹോ൪ ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിൽ ഈയിടെ പ്രാഥമിക വിസ്താരം ആരംഭിച്ചിരുന്നു. സ൪ദാരിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തണമെന്നാണ് ഹരജിക്കാരൻ ഉന്നയിച്ച ആവശ്യം.
അതേസമയം, പുത്രൻ ബിലാവലിനെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ആനയിക്കാൻ സ൪ദാരി ആഗ്രഹിക്കുന്നതായും റിപ്പോ൪ട്ടുണ്ട്. 25 വയസ്സ് തികയാത്തതിനാൽ സ്ഥാനാ൪ഥിയാകാൻ നിയമതടസ്സമുള്ള ബിലാവലിനെ പ്രചാരണങ്ങളിൽ പങ്കെടുപ്പിക്കാനുള്ള തന്ത്രമാണ് സ൪ദാരിയും ഇതര പി.പി.പി നേതാക്കളും ആവിഷ്കരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
