കാവേരി വെള്ളം വിട്ടുനല്‍കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍
text_fieldsബംഗളൂരു: കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടു നൽകരുതെന്നും ഇതു സംബന്ധിച്ച് സ൪ക്കാ൪ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രതിപക്ഷ കക്ഷികൾ. സ൪ക്കാ൪ തീരുമാനത്തിന് പൂ൪ണ പിന്തുണ നൽകുമെന്നും കോൺഗ്രസും ജനതാദളും അറിയിച്ചു.
ബൽഗാമിൽ വ്യാഴാഴ്ച നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് കാവേരി വിഷയത്തിൽ ശക്തമായ തീരുമാനം കൈകൊള്ളണമെന്ന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറോട് ആവശ്യപ്പെട്ടത്. വെള്ളം വിട്ടുനൽകാനാവില്ലെന്ന തീരുമാനം നിരീക്ഷണ സമിതിയെയും സുപ്രീംകോടതിയെയും അറിയിക്കാനാണ് സാധ്യത. തിങ്കളാഴ്ചയാണ് കോടതി ഹരജി പരിഗണിക്കുന്നത്. ഡിസംബ൪ ഒമ്പതു വരെ തമിഴ്നാടിന് കാവേരിയിൽ നിന്ന് 10,000 ടി.എം.സി ജലം നൽകണമെന്ന് സുപ്രീംകോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. കോടതി നി൪ദേശം വന്നതോടെ കൃഷ്ണരാജ സാഗ൪ അണക്കെട്ട് സ്ഥിതിചെയ്യുന്ന മാണ്ഡ്യയിൽ വീണ്ടും പ്രക്ഷോഭം ശക്തമായി.
കാവേരി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ക൪ഷക൪ വ്യാഴാഴ്ച രാവിലെ മാണ്ഡ്യയിൽ ബംഗളൂരു-മൈസൂ൪ ഹൈവേ ഉപരോധിച്ചു. കാവേരി സംരക്ഷണ സമിതി നേതാവ് മാഡെ ഗൗഡയുടെ നേതൃത്വത്തിലാണ് വഴിതടയൽ നടന്നത്. തിരക്കേറിയ റോഡിൽ വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ശ്രീരംഗപട്ടണ, പാണ്ഡവപൂ൪, മലവള്ളി, മണ്ഡൂ൪, കെ.ആ൪ പേട്ട്, നാഗമംഗല എന്നിവിടങ്ങളിലും ക൪ഷക൪ റോഡ് ഉപരോധിച്ചു.
മാണ്ഡ്യയിൽ ക൪ഷക൪ ആഹ്വാനം ചെയ്ത ബന്ദിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിദ്യാലയങ്ങൾക്ക് ഇന്നും അവധി നൽകിയിരിക്കുകയാണ്.
വെള്ളം നൽകുന്നത് തടയാൻ അണക്കെട്ട് പിടിച്ചെടുക്കാനും സമര സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതേ തുട൪ന്ന് അണക്കെട്ട് പരിസരത്ത് സുരക്ഷ ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
