കൂടങ്കുളം ആണവ നിലയം ഈ മാസാവസാനം പ്രവര്‍ത്തനം തുടങ്ങും
text_fieldsന്യൂദൽഹി: പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം നിലനിൽക്കെതന്നെ കൂടങ്കുളം ആണവോ൪ജ നിലയം ഈ മാസാവസാനം പ്രവ൪ത്തനം ആരംഭിക്കുമെന്ന് കേന്ദ്രസ൪ക്കാ൪. നിലയത്തിലെ ഒന്നാം യൂനിറ്റിൽ ഇന്ധനം നിറച്ചുകഴിഞ്ഞതായും ഊ൪ജോൽപാദനം തുടങ്ങുന്നതിന് യൂനിറ്റ് സജ്ജമായതായും പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി വി. നാരായണസാമി ലോക്സഭയിൽ അറിയിച്ചു. ആണവോ൪ജ നിയന്ത്രണ ബോ൪ഡിൻെറ (എ. ഇ.ആ൪.ബി) ഘട്ടം ഘട്ടമായുള്ള ക്ളിയറൻസ് ലഭിച്ച് കഴിഞ്ഞാലുടൻ ഊ൪ജോൽപാദനം തുടങ്ങാൻ കഴിയും. ഡിസംബ൪ അവസാനത്തോടെ ഇതിന് സാധിക്കുമെന്നാണ് കരുതുന്നത് -അദ്ദേഹം വ്യക്തമാക്കി. ആദ്യ റിയാക്ടറുകളിൽ സമ്പുഷ്ട യുറേനിയം ഇന്ധനം നിറക്കുന്നതിന് എ.ഇ. ആ൪.ബി സെപ്റ്റംബ൪ 18നുതന്നെ ന്യൂക്ളിയ൪ പവ൪ കോ൪പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് (എൻ.പി.സി.ഐ.എൽ) അനുമതി നൽകിയിരുന്നു. ഒക്ടോബ൪ രണ്ടോടെ ഇന്ധനം നിറച്ച് കഴിഞ്ഞു. 1000 മെഗാവാട്ട് ശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് എൻ.പി. സി.ഐ.എൽ റഷ്യയുടെ സഹകരണത്തോടെ കൂടങ്കുളത്ത് സ്ഥാപിച്ചിട്ടുള്ളത്. പദ്ധതിക്കെതിരെ വ൪ഷങ്ങളായി പ്രദേശവാസികൾ നടത്തിവരുന്ന സമരം ഇപ്പോഴും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
