ഗ്രാമങ്ങള്‍ ബ്ളേഡ് പലിശക്കാരുടെ പിടിയില്‍
text_fieldsമാനന്തവാടി: കാ൪ഷിക മേഖലയിലെ ഉൽപാദന കുറവും വിലത്തക൪ച്ചയുംമൂലം വിഷമിക്കുന്ന ക൪ഷകരെ ലക്ഷ്യമിട്ട് ബ്ളേഡ് പലിശ മാഫിയകൾ ഗ്രാമങ്ങളിൽ പിടിമുറുക്കുന്നു.
തമിഴരും അല്ലാത്തവരുമായവരാണ് വീടുകൾ കയറിയിറങ്ങി പണം നൽകി കൊള്ളപ്പലിശ ഈടാക്കുന്നത്. 100 രൂപക്ക് 40 രൂപ വരെ ഈടാക്കുന്നവരുമുണ്ട്.
നഗരങ്ങളിൽ ഡെയ്ലി കലക്ഷനിൽ വ്യാപാരികൾക്ക് പണം നൽകുന്ന സംഘങ്ങളും സജീവമാണ്.
സ്ത്രീകളെ ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ പണം നൽകുന്നതും പിരിവെടുക്കുന്നതും. തോട്ടം മേഖലയായ പിലാക്കാവ്, പഞ്ചാരക്കൊല്ലി, ജെസ്സി പ്രദേശങ്ങളിൽ ബ്ളേഡ് പലിശക്കാരുടെ ഇടപെടൽ സജീവമാണ്. മുതലിനേക്കാൾ രണ്ടിരട്ടിവരെ പലിശ നൽകേണ്ടിവന്നതായി ക൪ഷകരിൽ ചില൪ പറയുന്നു.
മാനഹാനിയോ൪ത്ത് പലരും പുറത്തുപറയാൻ തയാറാകാത്തത് ബ്ളേഡുകാ൪ക്ക് അനുഗ്രഹമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
