Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസിവില്‍ ഡിഫന്‍സിന്‍െറ...

സിവില്‍ ഡിഫന്‍സിന്‍െറ പുതിയ ആസ്ഥാനം തുറന്നു

text_fields
bookmark_border
സിവില്‍ ഡിഫന്‍സിന്‍െറ പുതിയ ആസ്ഥാനം തുറന്നു
cancel

ദോഹ: സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന് വേണ്ടി വാദിസെയ്ലിൽ പുതുതായി പണികഴിപ്പിച്ച ആസ്ഥാനമന്ദിരം അഡ്മിനിസ്ട്രേറ്റീവ് കൺട്രോൾ ആൻറ് ട്രാൻസ്പെരൻസി അതോറിറ്റി ചെയ൪മാൻ അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസ൪ ബിൻ ഖലീഫ ആൽഥാനി, മുനിസിപ്പൽ, ആസൂത്രണവകുപ്പ് മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഖലീഫ ആൽഥാനി, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ ഡയറക്ട൪മാ൪, അസിസ്റ്റൻറ് ഡയറക്ട൪മാ൪, ഇൻേറണൽ സെക്യൂരിറ്റി ഫോഴ്സിലെ ഓഫീസ൪മാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
അഞ്ച് നിലകളുള്ള പുതിയ ആസ്ഥാനം സിവിൽ ഡിഫൻസിൻെറ പ്രധാന വകുപ്പുകളായ ഫയ൪ പ്രിവൻഷൻ, ഓപറേഷൻസ്, ലോജിസ്റ്റിക്സ്, അഡ്മിനിസ്ട്രേഷൻ എന്നിവ അടങ്ങുന്നതാണ്. 200 കാറുകൾ പാ൪ക്ക് ചെയ്യാവുന്ന രണ്ട് അണ്ട൪ഗ്രൗണ്ട് പാ൪ക്കിംഗ് ഏരിയകളുമുണ്ട്.
സിവിൽ ഡിഫൻസിൻെറ പ്രധാന ഓഫീസ്, ക്ളബ്ബ്, വാദിസെയിൽ ഫയ൪ സ്റ്റേഷൻ, പള്ളി എന്നിങ്ങനെ അഞ്ച് കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ആസ്ഥാനം. ക്ളബ്ബിനോടനുബന്ധിച്ച് പ്ളേ ഹാൾ, ലൈബ്രറി, 256 പേ൪ക്കിരിക്കാവുന്ന ഓഡിറ്റോറിയം, നീന്തൽകുളം, വിശ്രമസ്ഥലം, അഡ്മിനിസ്ട്രേഷൻ ഓഫീസ്, ബില്ല്യാ൪ഡ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഓപറേഷൻ റൂം, പരിശീലന കേന്ദ്രം, 30 ജീവനക്കാ൪ക്ക് താമസസൗകര്യം, രാജ്യത്തെ ഏറ്റവും വലിയ ഫയ൪ സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നതാണ് വാദിസെയിൽ ഫയ൪ സ്റ്റേഷൻ. 42,000 ചതുരശ്ര മീറ്റ൪ സ്ഥലത്ത് 285 ദശലക്ഷം റിയാൽ ചെലവിലാണ് ആസ്ഥാനം നി൪മിച്ചിട്ടുള്ളത്. ഇതിൽ 30,000 ചതുരശ്രമീറ്ററിലാണ് അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ് ഉള്ളത്.
ഉദ്ഘാടനത്തിന് ശേഷം അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യയും ആഭ്യന്തര സഹമന്ത്രിയും മന്ദിരത്തിലെ വിവിധ വകുപ്പുകൾ സന്ദ൪ശിച്ച് സൗകര്യങ്ങൾ വീക്ഷിച്ചു. തക൪ന്ന വാഹനത്തിൽ നിന്ന് യാത്രക്കാരനെ രക്ഷിക്കുന്ന വിധവും കെട്ടിടത്തിൻെറ മുകളിൽ നിന്ന് 55 മീറ്റ൪ ഉയരമുള്ള എക്സലേറ്റ൪ ഉപയോഗിച്ച് ആളെ രക്ഷപ്പെടുത്തുന്നതും അതിഥികൾക്കായി സിവിൽ ഡിഫൻസ് ജീവനക്കാ൪ അവതരിപ്പിച്ചു. ആഭ്യന്തരസഹമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ സിവിൽ ഡിഫൻസ് കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണെന്ന് അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ പറഞ്ഞു. ട്രാഫിക് വകുപ്പ്, പബ്ളിക് ഗാ൪ഡ്സ് വകുപ്പ്, പോലിസ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പോലിസ് കോളജ് എന്നിവയുടെ പുതിയ ആസ്ഥാന മന്ദിരങ്ങൾ വൈകാതെ തുറക്കുമെന്ന് ആഭ്യന്തരസഹമന്ത്രി അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ അടിസ്ഥാനസൗകര്യ വികസനത്തിൻെറ 80 ശതമാനവും ഇതോടെ പൂ൪ത്തിയായതായി പെതുസുരക്ഷാ ഡയറക്ട൪ ജനറൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story