വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്‍റ് നല്‍കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാ൪ഥികളുടെ ശാസ്ത്രമികവ് പ്രോത്സാഹിപ്പിക്കാൻ ശാസ്ത്രസാങ്കേതികവകുപ്പ് പ്രത്യേക പദ്ധതിയാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.സംസ്ഥാനത്തെ ഓരോ വിദ്യാഭ്യാസജില്ലയിലെയും മികച്ച ഒരു സ്കൂളിനെ പദ്ധതിയിൽപെടുത്തും. ശാസ്ത്രമേളകളിലെ മികച്ച കണ്ടുപിടിത്തങ്ങൾക്ക് പേറ്റൻറ് നൽകുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന ബാലശാസ്ത്രകോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാ൪ഥികളുടെ ശാസ്ത്ര- സാങ്കേതിക കണ്ടെത്തലുകൾ സംസ്ഥാനത്തിൻെറ വികസനത്തിന് ഉപയോഗപ്പെടുത്തും. ശാസ്ത്രമേളകളിൽ വിദ്യാ൪ഥികൾ അവതരിപ്പിക്കുന്ന പ്രോജക്ടുകൾ സാധ്യതകൾക്കനുസരിച്ച് ഉപയോഗപ്പെടുത്തും. വ്യാവസായിക ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ കഴിയുന്ന പ്രോജക്ടുകൾ വ്യവസായ വകുപ്പുമായി ബന്ധപ്പെടുത്തി പ്രോത്സാഹിപ്പിക്കും.
തൊഴിൽ തേടുന്നവ൪ എന്ന നിലയിൽനിന്ന് തൊഴിൽ നൽകുന്നവരുടെ നിലയിലേക്ക് വിദ്യാ൪ഥികൾ ഉയരണം. ഒരു വിദ്യാഭ്യാസ ജില്ലയിലെ ഒരു സ്കൂൾ വീതം തെരഞ്ഞെടുക്കുന്ന പദ്ധതിയിൽ ഒരു വ൪ഷം സംസ്ഥാനത്ത് 36 സ്കൂളുകളെ തെരഞ്ഞെടുക്കും. ശാസ്ത്രജ്ഞ൪ വിദ്യാ൪ഥികളുമായി ആശയവിനിമയം നടത്തും. ഇതിന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നേതൃത്വം നൽകും.
ഊ൪ജമേഖലയിൽ കേരളത്തിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി ഉൽപാദനത്തിൽ മിച്ച സംസ്ഥാനമായിരുന്ന കേരളം കമ്മി സംസ്ഥാനമായി. ഇത് പരിഹരിക്കാൻ വൈദ്യുതി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടണം. അതിന് പുതിയ ഊ൪ജസ്രോതസ്സുകൾ കണ്ടെത്തുകയും സംരക്ഷിക്കുകയും വേണം. ചെലവ് കുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശ്രമം വേണം. പാരിസ്ഥിതികകാരണങ്ങളാൽ ജലവൈദ്യുത പദ്ധതികൾക്ക് അനുമതി ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. ശ്രീകാര്യം ഗാന്ധിപുരം മരിയാ റാണി സെൻററിൽ നടക്കുന്ന ബാല ശാസ്ത്ര കോൺഗ്രസ് ചൊവ്വാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
