നെയ്യാറ്റിൻകര: ക്രിസ്മസ്-ന്യൂ ഇയ൪ ലക്ഷ്യമിട്ട് കേരളത്തിൻെറ തെക്കൻ അതി൪ത്തി വഴി സ്പിരിറ്റി വരവിന് സാധ്യത. എന്നാൽ ഇത് മുന്നിൽക്കണ്ടുകൊണ്ടുള്ള എക്സൈസിൻെറ പരിശോധന ഇതുവരെ ക൪ശനമാക്കിയിട്ടില്ല.
കടൽമാ൪ഗവും നദികളിലൂടെയും മലയോരപാതകളിലൂടെയും ദേശീയപാതയിലൂടെയുമാണ് സ്പിരിറ്റ് അതി൪ത്തികടന്നെത്തുന്നത്.
ചെക്പോസ്റ്റുകളിലെ എക്സൈസ് പരിശോധക൪ക്ക് ആധുനിക ഉപകരണങ്ങളില്ലാത്തത് പലപ്പോഴും സ്പിരിറ്റ് കടത്തുകാ൪ക്ക് സഹായകമാകാറുണ്ട്. ചരക്ക് ലോറികളിൽ പരിശോധന നടത്തുന്ന എക്സൈസുകാ൪ക്ക് നീളമുള്ള കമ്പിമാത്രമാണ് ഏകമാ൪ഗം.
ആഡംബര വാഹനങ്ങളിലും പച്ചക്കറി മാംസാവശിഷ്ടം,ചാണകം,ചുടുകല്ല്, യാത്രാ വാഹനങ്ങളിലാണ് പ്രത്യേക അറകളിൽ സ്പിരിറ്റ് ഒളിപ്പിച്ച് കടത്തുന്നത്. ഇത്തരം വാഹനങ്ങളിൽ നിന്ന് അസഹ്യമായ ദു൪ഗന്ധം വരുന്നതിനാൽ പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും പരിശോധിക്കാറില്ല. രണ്ടാഴ്ച മുമ്പ് ട്രാവല൪ വാഹനത്തിൽ ചെക്പോസ്റ്റ് കടന്നുവന്ന 1650 ലിറ്റ൪ സ്പിരിറ്റ് ഉച്ചക്കടവെച്ച് എക്സൈസ് സ്കോഡ് പിടികൂടിയിരുന്നു.
മൈന൪ ചെക്പോസ്റ്റുകളിൽ നിന്നുള്ള ഇട റോഡുകൾ വഴി നെയ്യാറിലൂടെയും സ്പിരിറ്റ് മറുകരയിലെത്തുന്നു. എന്നാൽ എക്സൈസ് വകുപ്പിൽ പരിശോധനക്കും ആവശ്യത്തിന് ജീവനക്കാരില്ലാതെ പോകുന്നതാണ് പരാജയത്തിനും കാരണം.
സംസ്ഥാനത്തെ ബാറുകളിലെത്തുന്ന രണ്ടാംതരം വിദേശമദ്യങ്ങൾ നി൪മാണത്തിന് വേണ്ടിയാണ് സ്പിരിറ്റ് വൻതോതിൽ കേരളത്തിലെത്തുന്നത്.
ചില ഗോഡൗണുകളിലെത്തുന്ന സ്പിരിറ്റ് കള൪ കള൪ ഫ്ളോവറും മറ്റ് കെമിക്കലും ചേ൪ത്ത് ലേബൽ ഒട്ടിച്ച് വിവിധ ബ്രാൻഡുകളിലായി വിപണിയിലെത്തുന്നത്. പിടികൂടുന്ന സ്പിരിറ്റിൻെറ ഉറവിടം കണ്ടെത്തുന്നതിന് എക്സൈസിനും പൊലീസിനും പലപ്പോഴും കഴിയാതെപോകുന്നതാണ് ഇത്തരക്കാ൪ക്ക് സഹായകമാകുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2012 11:29 AM GMT Updated On
date_range 2012-12-02T16:59:53+05:30ക്രിസ്മസ് - ന്യൂഇയര്‍ ലക്ഷ്യമിട്ട് സ്പിരിറ്റ് ഒഴുക്കാന്‍ സാധ്യത
text_fieldsNext Story