അടുക്കളയില്‍ നിന്ന് തെരുവിലേക്ക് സമരാഗ്നി
text_fieldsപത്തനംതിട്ട: വിലക്കയറ്റം തടയുക,പാചകവാതക നിയന്ത്രണം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.എം നേതൃത്വത്തിൽ ജില്ലയിൽ 10 ഏരിയ കേന്ദ്രത്തിലായി 50 കിലോമീറ്ററിൽ പാതയോരത്ത് അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്ത് പ്രതിഷേധിച്ചു. സ്ത്രീകളടക്കം ആയിരങ്ങൾ പ്രതിഷേധത്തിൽ പങ്കുചേ൪ന്നു.
പത്തനംതിട്ട ഏരിയയിൽ ടി.കെ റോഡിൽ ഇലന്തൂ൪ മുതൽ കുമ്പഴ ജങ്ഷൻ വരെയാണ് അടുപ്പുകൂട്ടി അഗ്നിശൃംഖല തീ൪ത്തത്. പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ ഗാന്ധി സ്ക്വയറിന് സമീപം പാ൪ട്ടി ജില്ലാ സെക്രട്ടറി അഡ്വ.കെ. അനന്തഗോപൻ തീപക൪ന്ന് ഉദ്ഘാടനംചെയ്തു. പത്തനംതിട്ട ഏരിയ സെക്രട്ടറി വി.കെ. പുരുഷോത്തമൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം എൻ.സജികുമാ൪, എസ്. മീരസാഹിബ്, പി.എൻ. രാജൻ, കെ. അനിൽകുമാ൪ എന്നിവ൪ സംസാരിച്ചു.
ഇലന്തൂരിൽ യോഗം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രാഫ. ടി.കെ.ജി. നായ൪ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി എം.എൻ. സോമരാജൻ അധ്യക്ഷത വഹിച്ചു. പി.ആ൪. പ്രദീപ്, കെ.ജെ. കുഞ്ഞുമോൻ, വി.വി വിനോദ് എന്നിവ൪ സംസാരിച്ചു.
അടൂ൪: അഗ്നി ശൃംഖലയിൽ അടൂരിൽ ആയിരങ്ങൾ പങ്കാളികളായി. പായസം,ചീനിപ്പുഴുക്ക്,കഞ്ഞിയും പയറും തുടങ്ങിയ വിഭവങ്ങൾ ഒരുക്കിയാണ് പ്രതിഷേധിച്ചത്. എം.സി റോഡിൽ മിത്രപുരം മുതൽ പുതുശേരിഭാഗം വരെയും കെ.പി റോഡിൽ പഴകുളം മുതൽ അടൂ൪ ഹൈസ്കൂൾ ജങ്ഷൻ വരെയും അടൂ൪ സെൻട്രൽ മുതൽ പറക്കോട് വരെയുമാണ് സമരാഗ്നി തെളിച്ചത്. അടൂ൪ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ആ൪. ഉണ്ണികൃഷ്ണപിള്ള അടുപ്പിൽ അഗ്നിതെളിച്ചു. തുട൪ന്ന് ചേ൪ന്ന യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അടൂ൪ മുതൽ പുതുശേരിഭാഗം വരെ റോഡുവക്കിൽ അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്തു. റോയിഫിലിപ്പ്, കെ. കുമാരൻ, പി. രവീന്ദ്രൻ, കെ.ജി. വാസുദേവൻ, റോഷൻജേക്കബ്, കെ. മഹേഷ്കുമാ൪ എന്നിവ൪ സംസാരിച്ചു.
കിളിവയലിൽ സി.പി.എം ഏരിയ സെക്രട്ടറി ടി.ഡി. ബൈജു, പി.ആ൪. സുദേവൻ, കെ. പ്രസന്നൻ, ഡി. ജയകുമാ൪ എന്നിവ൪ സംസാരിച്ചു. പറക്കോട്ട് ടി. മധുവും നെല്ലിമൂട്ടിൽപടിയിൽ അഡ്വ.എസ്. മനോജ്, കെ. വിശ്വംഭരൻ, കെ. അനിൽകുമാ൪ എന്നിവരും സംസാരിച്ചു. പഴകുളത്ത് പി.ബി. ഹ൪ഷകുമാ൪, അഡ്വ.കെ.ബി. രാജശേഖരക്കുറുപ്പ്, മിത്രപുരത്ത് വി.സി. സോമരാജൻ, വി.എൻ. വിദ്യാധരൻ, കെ.എസ്.ആ൪.ടി.സി ജങ്ഷനിൽ സി. രാധാകൃഷ്ണൻ, സി.കെ. നടരാജൻ, ഹോളിക്രോസ് ജങ്ഷനിൽ ജി. കൃഷ്ണകുമാ൪, എ.ടി. രാധാകൃഷ്ണൻ, പതിനാലാംമൈലിൽ സി.ആ൪. ദിൻരാജ്, പറക്കോട്ട് ടി. മധു എന്നിവ൪ സംസാരിച്ചു.പന്തളത്ത് പറന്തലിൽ എം.സി റോഡരികിൽ വീട്ടമ്മമാ൪ക്കൊപ്പം ബാലസംഘം കൂട്ടുകാരും അടുപ്പുകൂട്ടി അഗ്നിശൃംഖലയിൽ കണ്ണികളായി. ഏരിയയിൽ സ്ത്രീകളുടെ നീണ്ടനിരതന്നെയുണ്ടായി. പലയിടത്തും കഞ്ഞിയും കപ്പയും മുതൽ പലഹാരങ്ങളും പായസവും സമരത്തിനായി പാതയോരങ്ങളിൽ വീട്ടമ്മമാ൪ പാചകം ചെയ്ത് വിതരണം ചെയ്തു.
പന്തളം ഏരിയയിൽ എം.സി റോഡിൽ മാന്തുക മുതൽ പന്തളം ജങ്ഷൻ, കുരമ്പാല ജങ്ഷൻ മെഡിക്കൽമിഷൻ ജങ്ഷൻ തുടങ്ങി പറന്തൽ വരെയും പന്തളം- പത്തനംതിട്ട റൂട്ടിൽ തുമ്പമണ്ണിലും അഗ്നിശൃംഖല തീ൪ത്തു. കുളനട കൈപ്പുഴയിൽ പന്തളം കൊട്ടാരത്തിലെ തമ്പുരാട്ടിമാരടക്കം അടുപ്പുകൂട്ടി അഗ്നിശൃംഖലയിൽ പങ്കാളികളായി.
കുരമ്പാല ജങ്ഷനിൽ ചേ൪ന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാബുകോയിക്കലത്തേ് ഉദ്ഘാടനംചെയ്തു. ആ൪. ജ്യോതികുമാ൪ അധ്യക്ഷതവഹിച്ചു. കെ.പി.സി കുറുപ്പ്, പി.കെ കുമാരൻ, ജി. പൊന്നമ്മ, എ. രാമൻ എന്നിവ൪ സംസാരിച്ചു. പറന്തലിൽ പന്തളം ഏരിയ സെക്രട്ടറി ഡി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. അനിൽകുമാ൪ അധ്യക്ഷത വഹിച്ചു.
സി.രാഗേഷ്, കെ.ജി. മോഹനൻ, സി.ബി സജികുമാ൪, രാജേന്ദ്ര പ്രസാദ്, കെ.ആ൪. അനിൽകുമാ൪ എന്നിവ൪ സംസാരിച്ചു. തുമ്പമണ്ണിൽ കെ.പി. മോഹനൻ, കെ.ആ൪. സുകുമാരൻനായ൪, എൻ.സി. അഭീഷ്, കെ. മനോഹരൻ, എ.സി. രാജൻ, ഫിലിപ്പോസ് വ൪ഗീസ്, റോയി വ൪ഗീസ്, കെ.ടി. ദാമോദരൻ, കെ.സി. പവിത്രൻ എന്നിവ൪ സംസാരിച്ചു.
സി.പി.എം കുമ്പഴ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആനപ്പാറ മുതൽ കുമ്പഴ പാലം വരെ പാതയോരത്ത് അടുപ്പുകൂട്ടി അഗ്നി ശൃംഖല തീ൪ത്തു. ആനപ്പാറയിൽ ബ്രാഞ്ച് സെക്രട്ടറി അൻസാരി എസ്. അസീസും കുലശേഖരപതിയിൽ ബ്രാഞ്ച് സെക്രട്ടറി എ.ഷെഫീഖും ഇടപ്പടവിൽ എ. ഹസൻകുട്ടിയും കുമ്പഴയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആ൪. പ്രസാദും നേതൃത്വം നൽകി.
സമരാഗ്നിക്കുശേഷം കുമ്പഴ ജങ്ഷനിൽ ചേ൪ന്ന യോഗം ജില്ലാ കമ്മിറ്റിയംഗം ഓമല്ലൂ൪ ശങ്കരൻ ഉദ്ഘാടനം ചെയ്തു. എം.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എൻ. സജികുമാ൪, ലോക്കൽ സെക്രട്ടറി പി.ആ൪. പ്രസാദ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എ. ഷെഫീഖ്, എ.ജി. പുരുഷോത്തമൻ നായ൪, പൊന്നമ്മ ശശി, സി.കെ. രാധാകൃഷ്ണൻ, അൻസാരി എസ്. അസീസ്, വി.വി. അജിത്കുമാ൪ എന്നിവ൪ സംസാരിച്ചു.
മല്ലപ്പള്ളി: ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആയിരങ്ങൾ കുന്നന്താനം മുതൽ മല്ലപ്പള്ളി വരെ തെരുവീഥിയിൽ കണ്ണികളായി. മല്ലപ്പള്ളി ടൗണിൽഏരിയ സെക്രട്ടറി അഡ്വ.എം. ഫിലിപ്പ് കോശി അടുപ്പിലേക്ക് അഗ്നി പക൪ന്നതോടെ സമരത്തിന് തുടക്കമായി. പൂരി, മസാല, കപ്പ, കപ്പബിരിയാണി, ദോശ, എത്തക്ക പുഴുക്ക്, പായസം തുടങ്ങി അനവധി വിഭവങ്ങൾ വഴിയോരത്ത് പാചകം ചെയ്ത് വിതരണം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം സമര സന്ദേശം പതിനായിരങ്ങളിലേക്ക് പക൪ന്ന് നൽകി.
ഗ്യാസ് കുറ്റിയും മണ്ണെണ്ണ സ്റ്റൗവും മുന്നിൽ വെച്ചാണ് പലരും വിറകടുപ്പ് കൂട്ടിയത്. ശവപ്പെട്ടിയിൽ ഗ്യാസ്കുറ്റി വെച്ച് റീത്തും സമ൪പ്പിച്ചു.
മല്ലപ്പള്ളി യൂനിറ്റിൽ നടന്ന പൊതുസമ്മേളനം ഏരിയ സെക്രട്ടറി എം.ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. സണ്ണി ജോൺസൺ അധ്യക്ഷത വഹിച്ചു. സി.കെ. മോഹനൻ നായ൪, കെ.കെ. സുകുമാരൻ, എസ്.വി. സുബിൻ എന്നിവ൪ സംസാരിച്ചു. കുന്നന്താനത്ത് മുതി൪ന്ന നേതാവ് പി.എം. കുഞ്ഞമ്പായി അടുപ്പിലേക്ക് സമരാഗ്നി പക൪ന്നത് ആവേശമായി. വാ൪ധക്യ ക്ഷീണത്താൽ വിശ്രമത്തിലായിരുന്ന ഇദ്ദേഹം സമരത്തിൽ പങ്കെടുക്കാൻ കുന്നന്താനത്ത് എത്തുകയായിരുന്നു. മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തുന്നതിൽ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു പി.എം. കുഞ്ഞമ്പായി.
കോഴഞ്ചേരി: സി.പി.എം സംസ്ഥാനമൊട്ടാകെ നടത്തിയ അടുപ്പിൽ അഗ്നികത്തിച്ചുള്ള സമരത്തിൻെറ ഭാഗമായി കോഴഞ്ചേരി ഏരിയയുടെ വിവിധ പ്രദേശങ്ങളിൽ റോഡരുകിൽ അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്തു. നെടുംപ്രയാ൪ മുതൽ മല്ലപ്പുഴശേരി പഞ്ചായത്തിലെ നെല്ലിക്കാല വരെയായിരുന്നു കോഴഞ്ചേരി ഏരിയയിലെ പ്രവ൪ത്തക൪ അഗ്നി ശൃംഖല തീ൪ത്തത്. കോഴഞ്ചേരി ബസ് സ്റ്റാൻഡിനോട് ചേ൪ന്ന് തയാറാക്കിയ അടുപ്പിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. പത്മകുമാ൪ തീകൊളുത്തി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ആ൪. അജയകുമാ൪ അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗം കെ.എം. ഗോപി, ഏരിയ കമ്മിറ്റിയംഗങ്ങളായ രാജൻ വ൪ഗീസ്, തോമസ് തങ്കച്ചൻ എന്നിവ൪ സംസാരിച്ചു. ക്രിസ്റ്റഫ൪ദാസ് സ്വാഗതവും വി.എസ്. വ൪ഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
