ബസ് വൈദ്യുതി തൂണിലിടിച്ചു; അപകടമൊഴിവായി
text_fieldsപത്തനംതിട്ട: പമ്പയിലേക്ക് പോയ കെ.എസ്.ആ൪.ടി.സി ബസ് വൈദ്യുതി തൂണിലിടിച്ചു. തൂൺ ഒടിഞ്ഞ് ബസിന് മുകളിലേക്ക് വീണെങ്കിലും അപകടമുണ്ടായില്ല. ശനിയാഴ്ച രാവിലെ 11 ന് പുനലൂ൪ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൈലപ്ര ജങ്ഷനിലാണ് അപകടം.
പത്തനംതിട്ടയിൽ നിന്ന് പമ്പക്ക് പോവുകയായിരുന്നു ഫാസ്റ്റ് പാസഞ്ച൪ ബസ് മൈലപ്രക്ക് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈദ്യുതി തൂണിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിമൻറ് തൂൺ ഒടിഞ്ഞ് ബസിന് മുകളിൽ പതിച്ചു. ശബ്ദം കേട്ട് ഡ്രൈവ൪ ബസ് നി൪ത്തി അയ്യപ്പഭക്തരെ പുറത്തിറക്കി.
കുമ്പഴ വൈദ്യുതി ഓഫിസിൽ വിവരം അറിയിച്ചതിനെ തുട൪ന്ന് അധികൃത൪ എത്തി ലൈൻ ഓഫാക്കി. പിന്നീട് ഫയ൪ഫോഴ്സും പൊലീസും എത്തി. ബസിൻെറ മുകളിൽ കയറിയ ലൈന്മാൻമാ൪ വൈദ്യുതി കമ്പികൾ തൂണിൽ നിന്ന് മുറിച്ചുമാറ്റിയ ശേഷം കയ൪കെട്ടി വാഹനത്തിൻെറ മുകളിൽ നിന്ന് പോസ്റ്റ് വലിച്ചുമാറ്റി.
അപകടത്തെ തുട൪ന്ന് ഒന്നരമണിക്കൂ൪ പുനലൂ൪ -മൂവാറ്റുപുഴ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നവീകരണത്തിൻെറ ഭാഗമായി റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യുതി തൂൺ റോഡരികിലേക്ക് മാറ്റാഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടകരമായ തൂൺ മാറ്റി സ്ഥാപിക്കാൻ നാട്ടുകാ൪ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
