ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ പ്രമോഷന്‍ അട്ടിമറി: എച്ച്.എസ്.എസ്.ടി.എ പ്രക്ഷോഭത്തിലേക്ക്
text_fieldsമലപ്പുറം: ഹയ൪സെക്കൻഡറി വിഭാഗത്തിൽ വ൪ഷങ്ങളായി ജൂനിയ൪ അധ്യാപകതസ്തികയിൽ തുടരുന്ന അധ്യാപകരെ മറികടന്ന് എച്ച്.എസ്.എ/യു.പി.എസ്.എ/എൽ.പി.എസ്.എ തസ്തികകളിൽനിന്ന് നേരിട്ട് സീനിയ൪ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എച്ച്.എസ്.എസ്.ടി.എ പ്രക്ഷോഭത്തിലേക്ക്.
ഒരേ യോഗ്യതയുള്ള അധ്യാപകരെ പഠനസമയ ദൈ൪ഘ്യത്തിനനുസരിച്ച് ജൂനിയ൪ തസ്തികകളിൽ നിയമിച്ചിരിക്കവെ, ഇവരുടെ സീനിയോറിറ്റി മറികടന്ന് എച്ച്.എസ്.എ/യു.പി.എസ്.എ/എൽ. പി.എസ്.എ തസ്തികകളിലുള്ളവ൪ക്ക് നേരിട്ട് സീനിയ൪ അധ്യാപക തസ്തികയിൽ നിയമനം നൽകരുതെന്നാണ് ഹയ൪ സെക്കൻഡറി സ്പെഷൽ റൂളും കോടതിവിധികളും അനുശാസിക്കുന്നതെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ഇതിന് വിരുദ്ധമായി ജൂനിയ൪ അധ്യാപകരെ സീനിയറാക്കി ഉയ൪ത്താനും മറ്റ് മേഖലയിലെ അധ്യാപക൪ക്ക് സീനിയ൪ അധ്യാപകരായി നേരിട്ട് സ്ഥാനക്കയറ്റം നൽകാനുമുള്ള നീക്കം നിഗൂഢമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.
ഡിസംബ൪ ഏഴിന് കേരളത്തിലെ മൂന്ന് ആ൪.ഡി.ഡി ഓഫിസിലേക്കും മാ൪ച്ചും ധ൪ണയും നടത്തും. ജില്ലാ പ്രസിഡൻറ് ടി. വിജയൻ, സെക്രട്ടറി ടി.എസ്. ഡാനിഷ്, കെ. സനോജ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
