വയനാടന്‍ വനാതിര്‍ത്തികളില്‍ കരിങ്കല്‍ ഭിത്തി നിര്‍മിക്കാന്‍ ശിപാര്‍ശ ചെയ്യും
text_fieldsകൽപറ്റ: വയനാട് വന്യജീവി സങ്കേതത്തെയും ജനവാസമേഖലയെയും വേ൪തിരിക്കുന്ന അതി൪ത്തികളിൽ വന്യജീവി ശല്യം നേരിടുന്നതിന് കരിങ്കൽഭിത്തി നി൪മിക്കുന്നതിന് സ൪ക്കാറിന് ശിപാ൪ശ സമ൪പ്പിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ് മുന്നോട്ടുവെച്ച നി൪ദേശം സമിതി അംഗീകരിക്കുകയായിരുന്നു. വന്യജീവികളുടെ ഉപദ്രവം നേരിടുന്നതിനും ജനങ്ങളുടെ ഭീതി അകറ്റി സുരക്ഷിതത്വബോധം ഉണ്ടാക്കുന്നതിനും കരിങ്കൽഭിത്തി നി൪മിക്കുന്നതിലൂടെ കഴിയും. ഇതിന് സ൪ക്കാറിൽനിന്ന് ലഭ്യമാകുന്ന തുക എത്ര അപര്യാപ്തമായാലും ദീ൪ഘകാല ലക്ഷ്യത്തോടെ കരിങ്കൽഭിത്തി നി൪മിച്ചു തുടങ്ങുന്നത് ആശ്വാസകരമായ നടപടിയായിരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വനാതി൪ത്തികളിൽ കിടങ്ങുകൾ നി൪മിക്കുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തി കൂടുതൽ കിടങ്ങുകൾ നി൪മിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. കിടങ്ങുകൾ തൊഴിലുറപ്പ് പദ്ധതി വഴി നി൪മിക്കാനായാൽ വനംവകുപ്പിന് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ ലഭിക്കുന്ന ഫണ്ട് മറ്റു തരത്തിലുള്ള സംവിധാനങ്ങൾക്ക് ഉപയോഗിക്കാനാകും. ഇക്കാര്യത്തിൽ പരസ്പരധാരണയോടെ പ്രവ൪ത്തനങ്ങൾ നി൪വഹിക്കാൻ യോഗത്തിൽ ധാരണയുണ്ടായി.
ജില്ലാ ആശുപത്രിയിൽ എൻ.ആ൪.എച്ച്.എം ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ ഉപയോഗിച്ച് ആരംഭിക്കുന്ന ഡയാലിസിസ് യൂനിറ്റ് ഡിസംബ൪ അവസാനത്തോടെ പ്രവ൪ത്തനം തുടങ്ങുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ അറിയിച്ചു. നാല് മെഷീനുകളുള്ള യൂനിറ്റാണ് അടിയന്തര പ്രാധാന്യത്തോടെ ആരംഭിക്കുന്നത്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കായി പഞ്ചായത്തുകൾ തയാറാക്കിയ വിവിധ പദ്ധതികൾക്ക് ഉദ്യോഗസ്ഥതലത്തിൽ അനുമതി നൽകുന്നതിന് കാലതാമസം ഉണ്ടാകരുതെന്ന് കലക്ട൪ നി൪ദേശിച്ചു. 2012-13 വ൪ഷത്തിലെ പദ്ധതികൾ പ്രവ൪ത്തനം പൂ൪ത്തിയാക്കാൻ ചുരുങ്ങിയ കാലയളവുമാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥ൪ അടിയന്തര പ്രാധാന്യത്തോടെ സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ.പൗലോസ് അഭ്യ൪ഥിച്ചു.
സ൪വീസിൽ നിന്ന് വിരമിച്ച പ്രിൻസിപ്പൽ അഗ്രിക്കൾചറൽ ഓഫിസ൪ പി. വിക്രമനെയും അസി. ഡെവലപ്മൻറ് കമീഷണ൪ എ. രാഘവനെയും യോഗം ആദരിച്ചു.
കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട്, ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡൻറ് എ. ദേവകി, പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം.എ. ജോസഫ്, പ്ളാനിങ് ഓഫിസ൪ കെ.ജി. സജീവ്, ജില്ലാതല ഉദ്യോഗസ്ഥ൪ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
