ആറന്മുള: ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാന്‍ കലക്ടറുടെ നിര്‍ദേശം
text_fieldsപത്തനംതിട്ട: നി൪ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിക്കായി കെ.ജി.എസ് ഗ്രൂപ് സ്വന്തമാക്കിയ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാൻ നിയമാനുസൃത നടപടി സ്വീകരിക്കാൻ പത്തനംതിട്ട കലക്ടറുടെ നി൪ദേശം. കെ.ജി.എസിൻെറ കൈവശം മിച്ചഭൂമി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുട൪ന്നാണ് മുഴുവൻ ഭൂമിയുടെയും പോക്കുവരവ് റദ്ദാക്കാൻ കലക്ട൪ നി൪ദേശം നൽകിയത്. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കെ.ജി.എസിൻെറയും യു.ഡി.എഫ് നേതാക്കളുടെയും നീക്കത്തിന് ഇത് തിരിച്ചടിയായി.
ഭൂപരിഷ്കരണ നിയമം അനുസരിച്ച് കമ്പനിയുടെ പക്കലുള്ള 2.32 ഏക്ക൪ മിച്ചഭൂമി ഏറ്റെടുക്കാൻ സംസ്ഥാന ലാൻഡ് ബോ൪ഡ് നടപടി തുടങ്ങിയിരുന്നു. കലക്ട൪ നൽകിയ റിപ്പോ൪ട്ടിനെ തുട൪ന്നാണ് ലാൻഡ്ബോ൪ഡ് നടപടി തുടങ്ങിയത്. ഇതിൻെറ തുട൪നടപടിയായാണ് പോക്കുവരവ് റദ്ദാക്കാൻ നടപടിയെടുക്കാൻ തഹസിൽദാ൪ക്കും ആ൪.ഡി.ഒക്കും കലക്ട൪ നി൪ദേശം നൽകിയത്.
ഭൂമി ഇപ്പോൾ കൈവശം ഉള്ള കെ.ജി.എസ് ഗ്രൂപ്പിൻെറയും കമ്പനിക്ക് ഭൂമി നൽകിയ എബ്രഹാം കലമണ്ണിലിൻെറയും വാദം കേട്ടശേഷമായിരിക്കും പോക്കുവരവ് റദ്ദാക്കുകയെന്ന് കലക്ട൪ വി.എൻ. ജിതേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അത് സംബന്ധിച്ച നിയമനടപടികൾ കൈക്കൊള്ളാനാണ് തഹസിൽദാ൪ക്കും ആ൪.ഡി.ഒക്കും നി൪ദേശം നൽകിയതെന്നും കലക്ട൪ പറഞ്ഞു. കോഴഞ്ചേരി എജുക്കേഷനൽ ചാരിറ്റബിൾ സൊസൈറ്റി ചെയ൪മാൻ എബ്രഹാം കലമണ്ണിലിൽ നിന്നാണ് വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പ് ഭൂമി വാങ്ങിയത്. എബ്രഹാം കലമണ്ണിൽ ഭൂപരിഷ്കരണ നിയമത്തിലെ പരിധി ലംഘിച്ച് ഭൂമി സ്വന്തമാക്കിയെന്ന് കണ്ടെത്തിയതിനാലാണ് മിച്ചഭൂമി ഏറ്റെടുക്കാൻ ലാൻഡ് ബോ൪ഡ് നടപടി തുടങ്ങിയത്. ഇതിനിടെയാണ് കെ.ജി.എസിന് ഭൂമി വിറ്റത്. ഭൂപരിഷ്കരണ നിയമം അനുസരിച്ചുള്ള മിച്ചഭൂമി പരിധിയിൽ നിന്ന് വിമാനത്താവള പദ്ധതി പ്രദേശത്തെ ഒഴിവാക്കുന്നതിനാണ് പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. വ്യവസായ മേഖല പ്രഖ്യാപനത്തിന് മുമ്പുതന്നെ ലാൻഡ് ബോ൪ഡ് മിച്ചഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയിരുന്നു.ഭൂപരിഷ്കരണ നിയമ പ്രകാരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പരമാവധി കൈവശം വെക്കാവുന്നത് 15 ഏക്ക൪ മാത്രമാണ്. തോട്ടം മേഖലയെ മാത്രമാണ് ഈ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. കെ.ജി.എസ് ഗ്രൂപ് 350 ഏക്കറോളം ഭൂമി തങ്ങളുടെ പേരിൽ പോക്കുവരവ് നടത്തിയിരുന്നു. സംസ്ഥാന ലാൻഡ് ബോ൪ഡ് മിച്ചഭൂമിയായി ഏറ്റെടുക്കാൻ നടപടി തുടങ്ങിയ സ്ഥലത്ത് നി൪മാണം നടത്താനാകില്ല. ഈ ഭൂമി കൈമാറ്റം ചെയ്യുന്നതും മറ്റെന്തെങ്കിലും നടപടിയെടുക്കുന്നതും വിലക്കി രജിസ്ട്രേഷൻ, റവന്യൂ വകുപ്പുകൾക്ക് ലാൻഡ് ബോ൪ഡ് അറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
