Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്ത്യന്‍...

ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന; ‘ഡോര്‍ ടു ഡോര്‍ കാര്‍ഗോ’ കമ്പനികള്‍ പ്രതിസന്ധിയില്‍

text_fields
bookmark_border
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന; ‘ഡോര്‍ ടു ഡോര്‍ കാര്‍ഗോ’ കമ്പനികള്‍ പ്രതിസന്ധിയില്‍
cancel

മസ്കത്ത്: കേരളത്തിലെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃത൪ കാ൪ഗോ ക്ളിയറൻസ് പരിശോധന ശക്തമാക്കിയതോടെ ഗൾഫ് രാജ്യങ്ങളിലെ ‘ഡോ൪ ടു ഡോ൪’ കാ൪ഗോ കമ്പനികൾ പ്രതിസന്ധിയിലായി. വിവിധ വിമാനത്താവളങ്ങളിൽ ക്ളിയറൻസ് ലഭിക്കാത്തതിനാൽ പല കമ്പനികളും കാ൪ഗോ സ്വീകരിക്കുന്നത് നി൪ത്തിവെച്ചു. വിമാനകമ്പനികൾ അധിക ലഗേജ് ക൪ശനമായി നിയന്ത്രിക്കുകയും ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കുന്ന ലഗേജുകൾ 30 കിലോ ആയി നിജപ്പെടുത്തുകയും ചെയ്തതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് ലഗേജ് അയക്കാനുള്ള പറ്റിയ മാ൪ഗം കാ൪ഗോ സ൪വീസായിരുന്നു. പ്രതിസന്ധി രൂക്ഷമായുതാടെ ഇത്തരം കമ്പനികൾ സേവനനിരക്കും വ൪ധിപ്പിച്ചു.
അയക്കുന്ന കാ൪ഗോകൾക്ക് ക്ളിയറൻസ് ലഭിക്കാത്തതിനാൽ കാ൪ഗോ സമയത്തിന് എത്തിക്കാൻ കഴിയുന്നില്ലെന്ന് വൈറ്റ് സ്റ്റാ൪ കാ൪ഗോയിലെ അലവി ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. കേരളത്തിലെ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയതിനാൽ ഒരു മാസത്തിലധികമായി കാ൪ഗോ ഉടമസ്ഥന് ലഭിക്കാത്ത അവസ്ഥയാണ്. കാ൪ഗോ അയക്കാൻ വരുന്നവരോട് എപ്പോൾ അവ എത്തിക്കാൻ പറ്റുമെന്ന് ഉറപ്പുനൽകാനാവുന്നില്ല. കാ൪ഗോ അയക്കാനെത്തുന്നവരെ പലരെയും തിരിച്ചയക്കേണ്ടി വരുന്നു. പെട്ടെന്ന് കേടുവരുന്ന ഉൽപന്നങ്ങൾ സ്വീകരിക്കുന്നില്ല. നേരത്തെ ദിവസം 75 ലധികം കാ൪ഗോകൾ ദിവസവും ക്ളിയ൪ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ദിവസം 18 എണ്ണം മാത്രമാണ് ദിവസേന ക്ളിയ൪ ചെയ്യുന്നത്. സുക്ഷ്മമായി പരിശോധന നടത്തുന്നത് കൊണ്ടാണ് കൂടുതൽ സമയം എടുക്കുന്നത്. നിലവിൽ കെട്ടികിടക്കുന്ന കാ൪ഗോ ക്ളിയ൪ ചെയ്യാൻ തന്നെ ഒരു മാസം പിടിക്കും. ഇപ്പോൾ പുതുതായി അയക്കുന്ന കാ൪ഗോകൾ എപ്പോൾ കിട്ടുമെന്ന് പോലും പറയാൻ കഴിയില്ല.
എന്നാൽ ഗൾഫ് രാജ്യങ്ങളിലെ കാ൪ഗോ കമ്പനികൾ നിയമം പാലിക്കാത്തതാണ് പ്രശ്നം രൂക്ഷമാവാൻ കാരണമെന്ന് റജബ് കാ൪ഗോ ഓപ്പറേഷൻ മാനേജ൪ മുഹമ്മദലി പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെ കാ൪ഗോ അയക്കുന്നതായി സ൪ക്കാറിന് പരാതി കിട്ടിയതിനാലാണ് പരിശോധന ശക്തമാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ തങ്ങൾ അയക്കുന്ന കാ൪ എട്ടു മുതൽ പത്ത് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാൻ കഴിയുന്നതായി അദ്ദേഹം അറിയിച്ചു. ഡിസംബറിൽ വിമാനത്തിൽ യാത്രക്കാരുടെ തിരക്ക് വ൪ധിച്ചാൽ കൂടുതൽ ദിവസം വേണ്ടി വരും. എന്നാൽ ദിവസേന മൂന്ന് ടൺ വരെ അയക്കാറുള്ള തങ്ങളോട് ഒരു ടണ്ണായി കുറക്കാൻ അധികൃത൪ ആവശ്യപ്പെട്ടു.
അതിനാൽ നിരക്കുകൾ ഇനിയും കൂട്ടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ കിലോക്ക് 900 ബൈസ ഈടാക്കിയിരുന്നത് അടുത്തിടെ ഒരു റിയാലാക്കി ഉയ൪ത്തിരുന്നു. ഇനി അത് ഒരു റിയാൽ 200 ബൈസയാക്കി ഉയ൪ത്തേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു.
അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ നിരവധി കമ്പനികൾ ഒമാനിൽ പ്രവ൪ത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേ൪ ഈ ജോലി ജോലിചെയ്യുന്നുണ്ട്. പ്രതിസന്ധി വന്നതോടെ പലരും കാ൪ഗോ സ്വീകരിക്കുന്നത് നി൪ത്തിവെച്ചു. ഗൾഫിൽ ഡോ൪ റ്റു ഡോ൪ കാ൪ഗോ മേഖലയിൽ 4000 ലധികം പേ൪ ഉണ്ടെന്നാണ് കണക്ക്. പ്രതിസന്ധി തുട൪ന്നാൽ ഇവരുടെ ഉപജീവനത്തെ ബാധിക്കും. കാ൪ഗോ സ൪വീസ് കുറയുന്നത് കച്ചവടത്തെയും ബാധിക്കുന്നുണ്ട്. പ്രവാസികളെ ബാധിക്കുന്ന കാ൪ഗോ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാവണമെന്ന പ്രാ൪ഥനയിലാണ് കാ൪ഗോ കമ്പനികളും പ്രവാസി മലയാളികളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story