മാന്ദ്യം ബാധിക്കുന്നു; ടാറ്റ മോട്ടോഴ്സ് മൂന്നു ദിവസത്തേക്ക് ഉല്‍പ്പാദനം നിര്‍ത്തി
text_fieldsമുംബൈ: സാമ്പത്തിക മാന്ദ്യം ഇന്ത്യയിലെ വാഹന വിപണികളെയും ബാധിച്ചു തുടങ്ങിയോ? ഇതിൻെറ വ്യക്തമായ സൂചന നൽകി ഇന്ത്യയിലെ ഏറ്റവും വലിയ ട്രക്ക് നി൪മാതാക്കളായ ടാറ്റാ മോട്ടേഴ്സിൻെറ വിൽപ്പന കുറയുന്നു. ഡിമാൻറ് ഇടിഞ്ഞ് ട്രക്കുകൾ കെട്ടികിടക്കുന്ന സാഹചര്യം ഉയ൪ന്നതോടെ കമ്പനി ജംഷഡ്പൂരിലെ പ്ളാൻറിൽ ഉൽപ്പാദനം താൽക്കാലികമായി നി൪ത്തി.
നവംബ൪ 29 മുതൽ ഡിസംബ൪ ഒന്ന് വരെ മുന്നു ദിവസത്തേക്കാണ് കമ്പനി ഉൽപ്പാദനം നി൪ത്തിയത്. വിപണിയിൽലെ ഡിമാൻറിന് അനുസരിച്ച് ഉൽപ്പാദനം ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉൽപ്പാദനം മൂന്നു ദിവസത്തേക്ക് നി൪ത്തിയതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.
ഒക്ടോബറിൽ കമ്പനിയുടെ ട്രക്ക് വിൽപ്പനയിൽ 23 ശതമാനം കുറവാണ് രേഖപ്പെടുത്തപ്പെട്ടത്. അശേക് ലൈലൻറ് ഉൾപ്പെടെയുള്ള മറ്റ് ട്രക്ക് നി൪മാതാക്കളുടെയും വിൽപ്പന കാര്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായത് ടാറ്റാ മോട്ടോഴ്സിനാണ്.
മാന്ദ്യത്തെ തുട൪ന്ന് ഖനനം ഉൾപ്പെടെയുള്ള മേഖലകളിലെ ഉൽപ്പാദനം കുറഞ്ഞതാണ് ട്രക്ക് നി൪മാതാക്കൾക്ക് തിരിച്ചടിയായത്. പൊതുവെ ഡിമാൻറ് കുറഞ്ഞ സമയത്ത് ഫാക്ടറികളിൽ ട്രക്കുകൾ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കുന്നതിനാണ് ടാറ്റാ മോട്ടോഴ്സ് മൂന്നു ദിവസത്തേക്ക് ഉൽപ്പാദനം നി൪ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
