മസ്കത്ത്: സ്വന്തം കമ്പനിയുടെ പേരിലുള്ള പത്ത് വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് കഥയുണ്ടാക്കി ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തൻെറ സ്ഥാപനത്തിൻെറ പാ൪ക്കിങിൽ നി൪ത്തിയിട്ടിരുന്ന പത്ത് വാഹനങ്ങൾ ആരോ തട്ടിയെടുത്തെന്ന് ആരോപിച്ച് കമ്പനി ഉടമ അസൈബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വാഹനനെ മോഷ്ടാക്കളെ കുറിച്ച് പൊലീസിൻെറ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതി ഇൻഷൂറൻസ് തട്ടിയെടുക്കാനുള്ള തന്ത്രമാണെന്ന സൂചന ലഭിച്ചത്. വാഹനം നമ്പ൪ പ്ളേറ്റുകൾ മാറ്റി വിദഗ്ധമായി ഒളിപ്പിക്കാനായി കമ്പനി ഉടമ രണ്ടുപേരെ ചുമതലപ്പെടുത്തിയിരുന്നു. സ്ഥാപനത്തിൻെറ ഉടമയെയും വാഹനം ഒളിപ്പിച്ച രണ്ടുപേരെയും പൊലീസ് പിടികുടി ചോദ്യം ചെയ്തതോടെ വാഹനമോഷണം സംബന്ധിച്ച് ഇവ൪ ചമച്ച കള്ളകഥകൾ പൊളിയാൻ തുടങ്ങി. പ്രതികളിലൊരാളുടെ പേരിലുള്ള മറ്റൊരു കാറിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് പറയുന്ന പത്ത് വാഹനങ്ങളുടെയും നമ്പ൪ പ്ളേറ്റുകൾ പൊലീസ് കണ്ടെടുത്തു.
മോഷ്ടിക്കപ്പെട്ടാലും ആനുകൂല്യം ലഭിക്കുന്നവിധം ഇൻഷൂ൪ ചെയ്തിരുന്ന വാഹനങ്ങളുടെ ഇൻഷൂറൻസ് തുക തട്ടിയെടുക്കാനാണ് തങ്ങൾ വാഹനങ്ങൾ ഒളിപ്പിച്ച് പരാതി നൽകിയതെന്ന് ഇവ൪ പൊലീസിനോട് കുറ്റസമ്മതം നടത്തി.
പൊലീസിൽ വ്യാജ പരാതി നൽകുന്നതും തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ കബളിപ്പിക്കാൻ ശ്രമിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആ൪.ഒ.പി. വാ൪ത്താകുറിപ്പിൽ വ്യക്തമാക്കി. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇത്തരം നടപടികൾക്ക് മുതിരുന്നവ൪ നേരിടേണ്ടി വരിക. അതേസമയം സംഭവങ്ങളെ കുറിച്ചും കുറ്റകൃത്യങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരങ്ങൾ നൽകി സഹായിക്കാൻ ജനങ്ങൾ രംഗത്തുണ്ടാവണമെന്നും പൊലീസ് അഭ്യ൪ഥിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2012 11:28 AM GMT Updated On
date_range 2012-12-01T16:58:41+05:30കമ്പനിയുടെ വാഹനങ്ങള്‍ ഒളിപ്പിച്ച് ഇന്‍ഷൂറന്‍സ് തട്ടാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsNext Story