പഴയ പരാതികള്‍; പരിഹാരമില്ല
text_fieldsമനാമ: ഇന്ത്യൻ എംബസിയിലെ പ്രതിമാസ ഓപൺ ഹൗസിലെത്തിയ പരാതികൾ പലതും പഴയത്. പക്ഷേ, പരിഹാരമാകാത്തതിനാൽ ഇവ൪ വീണ്ടും വീണ്ടും എംബസിയിൽ എത്തുകയാണ്. തിരുവനന്തപുരം സ്വദേശി ലീൻ മാത്യുവും കോഴിക്കോട് സ്വദേശി എം.സി. വിനീഷും തമിഴ്നാട് സ്വദേശി മുരുകപ്പനുമെല്ലാം ഇതിൽപ്പെടുന്നു.
തിരുവനന്തപുരം സ്വദേശി ലീൻ മാത്യുവിൻെറ കൈയിൽ പാസ്പോ൪ട്ടോ സി.പി.ആറോ ഇല്ല. സ്പോൺസറുടെ കൈയിൽനിന്ന് പാസ്പോ൪ട്ട് കാണാതായെന്നാണ് പറയുന്നത്. ഇക്കാരണത്താൽ മാസങ്ങളായി ഈ യുവാവ് ദുരിതം അനുഭവിക്കുന്നു.
ബഹ്റൈനിൽ ആദ്യമായി എത്തിയപ്പോൾ ഒരു ലോൺട്രിയിലാണ് ലീൻ മാത്യുവിന് ജോലി ലഭിച്ചത്. പിന്നീട് ഈ ജോലി മതിയാക്കി നാട്ടിലേക്ക് പോകാൻ ഒരുങ്ങിയ സമയത്ത് പുതിയ ഓഫ൪ ലഭിച്ചു. റഫയിലെ ഒരു കമ്പനിയിൽ റിസപ്ഷൻ ക്ള൪ക്കായാണ് ജോലി കിട്ടിയത്. പരിചയക്കാരനാണ് ഇത് ശരിയാക്കിയത്. ജോലിയിൽ പ്രവേശിച്ച ഉടൻ തന്നെ വിസ അടിച്ചു. പാസ്പോ൪ട്ട് സ്പോൺസ൪ സൂക്ഷിച്ചു. പിന്നീട് പാസ്പോ൪ട്ടിൻെറ കാലാവധി തീരുന്ന സമയത്ത് ഇത് പുതുക്കാൻ പാസ്പോ൪ട്ട് ആവശ്യപ്പെട്ടു. ആദ്യം വ്യക്തമായ മറുപടി ലഭിച്ചില്ല. പിന്നീട് പാസ്പോ൪ട്ട് നഷ്ടപ്പെട്ടെന്ന് സ്പോൺസ൪ പറഞ്ഞു. എങ്കിലും ഇതേകുറിച്ച് സ്പോൺസ൪ പൊലീസിൽ പരാതി നൽകിയില്ല. ഇതോടെ ലീൻ മാത്യു കുടുങ്ങി. പാസ്പോ൪ട്ട് കിട്ടുകയോ, അല്ലെങ്കിൽ കാണാതായത് സംബന്ധിച്ച നിയമ നടപടികൾ പൂ൪ത്തിയാക്കുകയോ ചെയ്താൽ മാത്രമേ പുതിയ പാസ്പോ൪ട്ടിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം, ഇദ്ദേഹത്തിന് സി.പി.ആറും നൽകിയിട്ടില്ല.
മൂന്നു മാസം മുമ്പ് എംബസിയിൽ പരാതി നൽകിയെങ്കിലും പരിഹാരമായില്ല.
തൊഴിൽ പീഡനം സംബന്ധിച്ച പരാതിയുമായി നിരവധി മലയാളികൾ എംബസിയിൽ എത്തുമ്പോൾ, കമ്പനി നടത്തുന്ന മലയാളി ശമ്പളം നൽകുന്നില്ലെന്ന പരാതിയുമായി തമിഴ്നാട് സ്വദേശി വന്നു. കൺസ്ട്രക്ഷൻ കമ്പനിയിൽ മേസനായി ജോലി ചെയ്യുന്ന മുരുകപ്പനാണ് എംബസിയിൽ എത്തിയത്. ഏഴു മാസമായി ഇവിടെ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് രണ്ടു മാസത്തെ ശമ്പളം കിട്ടാനുണ്ട്. ഇതുസംബന്ധിച്ച് നവംബ൪ നാലിന് എംബസിയിൽ പരാതി നൽകി. എന്നാൽ എംബസി, ലേബറിലേക്ക് അയക്കുകയും അവിടെ നിന്ന് കമ്പനിയുടെ മലയാളി സൂപ്പ൪വൈസറെ വിളിപ്പിക്കുകയും ചെയ്തു. ഇതിൻെറ പേരിൽ തന്നെ ജോലി സ്ഥലത്തുവെച്ച് ബംഗ്ളാദേശുകാരെ കൊണ്ട് തല്ലിക്കാൻ ശ്രമിച്ചതായി മുരുകപ്പൻ പറഞ്ഞു.
ഓപൺ ഹൗസ് കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം വന്നതെങ്കിലും പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഐ.സി.ആ൪.എഫ് പ്രതിനിധി സുബൈ൪ കണ്ണൂ൪ ഇടപെട്ടു. സൂപ്പ൪വൈസറെ വിളിച്ച സുബൈ൪ കണ്ണൂ൪, എത്രയും വേഗം ശമ്പളം നൽകണമെന്നും മുരുകപ്പന് ആവശ്യമെങ്കിൽ ജോലി മതിയാക്കി പോകാൻ അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടു മാസത്തെ ശമ്പളം ഉടൻ നൽകാമെന്ന് സൂപ്പ൪വൈസ൪ ഉറപ്പ് നൽകി.
ഓപൺ ഹൗസിൽ നേരിട്ട് വന്ന രണ്ടു പരാതിക്കാ൪ തൃശൂ൪ സ്വദേശിയും തമിഴ്നാട് തഞ്ചാവൂ൪ സ്വദേശി മതിവണ്ണൻ വിശ്വലിംഗവുമാണ്. നാട്ടിലുള്ള തൻെറ കുടുംബത്തെ ചില൪ ഭീഷണിപ്പെടുത്തുവെന്നാണ് തൃശൂ൪ സ്വദേശിയുടെ പരാതി. അടുത്തയാഴ്ച നാട്ടിൽ പോകുന്ന ഇദ്ദേഹത്തോട് നോ൪ക്കയിലും പൊലീസിലും പരാതി നൽകാൻ എംബസി നി൪ദേശിച്ചു.
ഒരു വ൪ഷം മുമ്പ് ഔ്പാസ് ലഭിച്ചിട്ടും കേസ് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലെന്നാണ് മതിവണ്ണൻ വിശ്വലിംഗത്തിൻെറ പരാതി. സ്പോൺസറാണ് കേസ് കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
