വനം വികസന കോര്‍പറേഷനില്‍ പെന്‍ഷന്‍ പ്രായം കൂട്ടില്ല - മന്ത്രി ഗണേഷ് കുമാര്‍
text_fieldsതൊടുപുഴ: സംസ്ഥാന വനം വികസന കോ൪പറേഷനിൽ പെൻഷൻ പ്രായം കൂട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാ൪. സ്ഥാപനത്തിലെ കുറച്ചുപേ൪ വളഞ്ഞ വഴിയിൽ ജോലിയിൽ തുടരാൻ ശ്രമിക്കുകയാണ്. കോ൪പറേഷൻ ആസ്ഥാനത്ത് കരാ൪ അടിസ്ഥാനത്തിൽ ഉന്നത തസ്തികയിൽ ജോലി ചെയ്യുന്ന ചില൪ ഇതിന് ഒത്താശ ചെയ്യുന്നുണ്ട്.
ഈ മാസം വിരമിക്കേണ്ടിയിരുന്ന മൂന്ന് ഉദ്യോഗസ്ഥ൪ക്ക് സ൪വീസിൽ തുടരാൻ ഹൈകോടതി അനുമതി നൽകിയ സാഹചര്യം പരിശോധിക്കും. വിരമിക്കുന്നവ൪ സ്ഥാപനം വിട്ടുപോകണമെന്നതാണ് സ൪ക്കാ൪ നിലപാട്. സ൪വീസ് നീട്ടി നൽകേണ്ട തരത്തിൽ വിദഗ്ധ ജോലിയിലുള്ളവരല്ല കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
പെൻഷൻ പ്രായം ഉയ൪ത്തുന്നതിലുള്ള വിയോജിപ്പ് മുമ്പ് പല വേദികളിലും തുറന്നു പറഞ്ഞിരുന്നു. വിരമിക്കൽ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇവ൪ നൽകിയ ഹരജി ഹൈകോടതി പരിഗണിക്കുന്ന വിവരം സ൪ക്കാ൪ അഭിഭാഷകൻ കോ൪പറേഷൻ ആസ്ഥാനത്ത് അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ജീവനക്കാ൪ മാനേജിങ് ഡയറക്ടറിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. അതിനാൽ കേസ് ഫലപ്രദമായി നേരിടാനായില്ല. ഇതിന് പിന്നിൽ പ്രവ൪ത്തിച്ച ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയെടുക്കും.
നി൪ദിഷ്ട യോഗ്യതകളില്ലാത്തവ൪ ഡിവിഷണൽ മാനേജ൪മാരായത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു. പെൻഷൻ പ്രായം കൂട്ടരുതെന്നാണ് ജീവനക്കാരുടെ നിലപാടെന്ന് കോ൪പറേഷൻ സ്റ്റാഫ് യൂനിയൻ നേതാക്കളും അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാനേജ്മെൻറിന് കത്ത് നൽകിയിട്ടുണ്ട്. വിരമിച്ച ശേഷവും നി൪ണായക തസ്തികകളിൽ കരാ൪ അടിസ്ഥാനത്തിൽ തുടരുന്നവരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
ശമ്പളമായി വൻ തുകയാണ് ഇവ൪ കൈപ്പറ്റുന്നത്. 50000 മുതൽ 70000 വരെ പ്രതിമാസ ശമ്പളമുള്ള അഞ്ചുപേ൪ ഇത്തരത്തിൽ ജോലിചെയ്യുന്നുണ്ട്. നിലവിലെ ജീവനക്കാരുടെ പ്രമോഷനും പുതിയ ജോലി സാധ്യതയുമാണ് ഇതുമൂലം ഇല്ലാതായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
