‘ഇന്നസെന്‍റ്സ് ഓഫ് മുസ്ലിം‘സിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ
text_fieldsകെയ്റോ: വിവാദമായ ഇസ് ലാം വിരുദ്ധ സിനിമ ‘ഇന്നസെൻസ് ഓഫ് മുസ് ലിംസി’ൻെറ പിന്നണിയിൽ പ്രവ൪ത്തിച്ച എട്ടുപേ൪ക്ക് ഈജിപ്തിലെ കോടതി വധശിക്ഷ വിധിച്ചു. ഇവരിൽ ഏഴുപേ൪ ഈജിപ്ഷ്യൻ കോപ്റ്റിക് കൃസ്ത്യാനികളും ഒരാൾ അമേരിക്കയിലെ ഫ്ളോറിഡയിൽ പാസ്റ്ററുമാണ്.
പ്രവാചകനെ നിന്ദിക്കുന്ന സിനിമ മുസ്ലിംലോകത്തിൻെറ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഈജിപ്തിൽ നടത്തിയ കേസും അതിൻെറ ശിക്ഷയും പ്രതീകാത്മകമാണ്. പ്രതികൾ എല്ലാവരും അമേരിക്കയിൽ ജീവിക്കുന്നവരായതിനാൽ ശിക്ഷ നടപ്പാക്കാനാവില്ല.
ഈജിപ്ഷ്യൻ-അമേരിക്കൻ കോപ്റ്റിക് വിഭാഗമാണ് ഈ ലോ ബജറ്റ് സിനിമ നി൪മിച്ചത്. ഇസ് ലാമിനെ പരസ്യമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തതിലൂടെ ഇസ് ലാമിനെക്കുറിച്ച് തെറ്റായ സന്ദേശമാണ് ഇവ൪ നൽകിയതെന്നും ദേശത്തിന്റെ അഖണ്ഡതക്ക് ഇവ൪ പരിക്കേൽപ്പിച്ചുവെന്നും കുറ്റം ചുമത്തിക്കൊണ്ട് കോടതി വിലയിരുത്തി.
സിനിമയുടെ പിന്നിൽ പ്രവ൪ത്തിച്ചവരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മാ൪ക് ബസേലി യൂസുഫിനെ ഈ മാസം ആദ്യത്തിൽ കാലിഫോ൪ണിയ കോടതി ഒരു വ൪ഷത്തെ തടവുശിക്ഷക്ക് വിധിച്ചിരുന്നു. ബാങ്ക് കവ൪ച്ചാ കേസിൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുട൪ന്നായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
