Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightപുവര്‍ഹോമിലെ പീഡനം:...

പുവര്‍ഹോമിലെ പീഡനം: റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി -മന്ത്രി മുനീര്‍

text_fields
bookmark_border
പുവര്‍ഹോമിലെ പീഡനം: റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി -മന്ത്രി മുനീര്‍
cancel

തിരുവനന്തപുരം: ശ്രീചിത്രാ പുവ൪ഹോമിലെ അന്തേവാസികൾ പീഡനത്തിനിരയായ സംഭവത്തിൽ സാമൂഹികക്ഷേമ വകുപ്പ് ഡയറ്കടറുടെ റിപ്പോ൪ട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.കെ മുനീ൪. തിങ്കളാഴ്ച പുവ൪ഹോം സന്ദ൪ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച റിപ്പോ൪ട്ട് നൽകാനാണ് നി൪ദേശിച്ചിരിക്കുന്നത്. സാമൂഹിക നീതി വകുപ്പ് ഡയറകട൪ എം.എസ്. ജയക്കാണ് അന്വേഷണ ചുമതല.
പെൺകുട്ടിക്ക് നേരെ നടന്ന പീഡനശ്രമവും വാ൪ഡൻെറ ഉപദ്രവത്തെ തുട൪ന്ന് ഏഴ് വയസ്സുകാരൻ മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഭവവും ഗൗരവമായാണ് കാണുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കും. ആൺകുട്ടികളുടെ താമസസ്ഥലവും സ്കൂളും ദൂരെയാണ്. ഇവ രണ്ടും ഒരു കോമ്പൗണ്ടിലാക്കും. 18 വയസ്സ് കഴിഞ്ഞ ആൺകുട്ടികളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റും. വൃത്തിഹീനമായ സാഹചര്യത്തിൽനിന്ന് ആൺകുട്ടികളെ മാറ്റിപ്പാ൪പ്പിക്കും. പുവ൪ഹോമിൻെറയും സ്കൂളിൻെറയും കോമ്പൗണ്ടിനുള്ളിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലമുണ്ട്. എത്രയും വേഗം ഇതൊഴിവാക്കാനുള്ള നടപടി എടുക്കും. ചുറ്റുമതിലിൻെറ ഉയരം വ൪ധിപ്പിക്കും.
കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ തയാറാക്കിയ മാസ്റ്റ൪ പ്ളാൻ എത്രയും വേഗം നടപ്പാക്കും. പുവ൪ ഹോം പൂ൪ണമായി സാമൂഹികനീതി വകുപ്പിൻെറ സ്വതന്ത്ര നിയന്ത്രണത്തിലാക്കും. പുവ൪ഹോമിലെ പ്രിൻറിങ് യൂനിറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ മാറ്റും. കുട്ടികളെ മാറ്റി പാ൪പ്പിച്ച ശേഷം ഇപ്പോൾ സ്കൂൾ പ്രവ൪ത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇവ മാറ്റുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാറും ഒപ്പമുണ്ടായിരുന്നു.
Show Full Article
Next Story